Tuesday, February 17, 2009

അവസാന നിമിഷങ്ങള്‍ .....

"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്‍റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്.
ഇന്ന് ആ ഉപബോധ മനസ് യാത്ര പറയുകയാണ്.ഇനി തിരികെ വരാത്ത യാത്ര.. കൊണ്ടു പോകാന്‍ പുറത്തു ആളും നില്‍പ്പുണ്ട്.. എന്തുകൊണ്ടോ ബോധമനസ്സിന് ഉറങ്ങാന്‍ കഴിയുന്നില്ല ... ഉറക്കാന്‍ പാടുപെടുകയാണ് ഉപബോധ മനസ്സ്..കൂടെ പുറത്തു നിന്ന ആ ആളും ... "

ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ശരീരം തികച്ചും നിശ്ചലമായിരിക്കുന്നു.. വിധി കര്‍ത്താക്കളും വിധാധാവും കൈവിട്ട അവസ്ഥ.. ഒടുവില്‍ ബോധമനസ്സ്‌ ഉറങ്ങാന്‍ തുടങ്ങുന്നു... ഒരുചെറിയ ഇടവേളയില്‍ അപ്രതീക്ഷിതമായി നേരത്തെ ഉണര്‍ന്ന ഉപബോധമനസിനെ
ബോധമനസ്സ്‌ കാണാന്‍ ഇടവരുന്നു... വേറൊന്നും കാണാന്‍ കഴിയാത്ത ആ അവസ്ഥയില്‍ ബോധ മനസ്സിന്റെ സംശയങ്ങളും അതിന്റെ നിവാരണങ്ങളും ആണ് ഈ സംഭാഷണ കഥയുടെ ഇംഗിതം..

ഉള്ളിലേക്ക്
വലിച്ചു കയറ്റിയ ശ്വാസം തിരികെ വിടാനാകാത്ത അവസ്ഥയില്‍ ആരും അനുഭവിച്ചു പോകുന്ന ഒരു പിടച്ചില്‍... വല്ലാത്ത ഒരവസ്ഥ...
------------------------------------------------
കഥാപാത്രങ്ങള്‍.
----------------------
:മന: - ഉപബോധ മനസ്.
ബോ:മന: -ബോധ മനസ്.
യമ : -യമന്‍.
------------------------------------------------
:മന: - "ഒന്നു വേഗം ഉറങ്ങുന്നുണ്ടോ നീ.. ? എനിക്ക് പോണം.. "

ബോ:മന: -"എവിടേക്ക് ..? എനിക്ക് ഭയങ്കരമായി വേദനിക്കുന്നു.. ഉറങ്ങാന്‍ കഴിയുന്നില്ല ..."

:മന: -"അതൊന്നും പറഞ്ഞാല്‍ ഒക്കില്ല ..ഉറങ്ങിയേ പറ്റു ..എന്നും ഉറങ്ങുന്നതല്ലെ ...പിന്നെന്താ ഇന്ന്...?"

ബോ:മന: -"അറിയില്ല ..ശരീരം മുഴുവനും വേദനിക്കുന്നു.. ഈ കെട്ടൊന്നു അഴിച്ചിരുന്നെങ്കില്‍ ഒന്നു തിരിഞ്ഞു കിടക്കാമായിരുന്നു... ശ്രമിച്ചുനോക്കുന്നുണ്ട്.. കഴിയുന്നില്ല.. കണ്ണുകളില്‍ കുറച്ചു മുന്‍പ് ഇരുള്‍ വീണപ്പോള്‍ മുതല്‍ ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുന്നുണ്ട്...ഹൊ ! എന്തൊരു വേദന ... സഹിക്കാന്‍ വയ്യ ...കണ്ണിലെ ഇരുളിനുള്ളില്‍ എവിടെഒക്കെയോ ഒരു മിന്നല്‍പ്പിണര്‍ കാണുന്നുണ്ട്."

:മന: -"അതൊന്നും ആലോചിക്കണ്ട ഉറങ്ങിക്കൊളു‌..."

ബോ:മന: -"എന്താ ..ഇന്നിത്ര തിടുക്കം...? എന്നെ വിട്ടു പോകാന്‍ ഭാവം ഉണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ ഞാന്‍ ഉറങ്ങില്ല.. "

:മന: -"അയ്യോ അങ്ങനെ പറയരുത് .. എന്നെക്കാത്ത് ഒരാള്‍ പുറത്തു നില്‍പ്പുണ്ട്... അയാള്‍ക്ക്‌ ദേഷ്യമാവില്ലെ ..?"

ബോ:മന: -"ഇല്ല അയാളെ ഇങ്ങു വിളിക്ക് ഞാന്‍ പറയാം.."

:മന: -"അയ്യോ അതു വേണ്ട ...ഒന്നുറങ്ങിയാല്‍ മതി.. ഞാന്‍ പൊയ്ക്കോളാം .."

ബോ:മന: -"അതെന്താ എന്നെ കണ്ടാല്‍ .. ?

:മന: -"അതൊന്നുമില്ല.അയ്യോ.. നേരം വൈകുന്നു ...ഒന്നു വേഗം ഉറങ്ങു‌..."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങില്ല...!!"

:മന: -"അയാള്‍ അതാ അകത്തേക്ക് വരുന്നു ദേഷ്യത്തിലാണല്ലോ..!!"

ബോ:മന: -"വരട്ടെ ഞാന്‍ പറയാം ..."

:മന: -"അയ്യോ ഞാന്‍ എന്ത് ചെയ്യും എനിക്ക് പേടിയാകുന്നു .."

ബോ:മന: -"താങ്കള്‍ ഇവരെ കൊണ്ടു പോകാന്‍ വന്നതാണോ?"

യമ : -" നിങ്ങള്‍ എന്നെ കാണുന്നുണ്ടോ ..?"

ബോ:മന: -"എന്താ സംശയം ഭംഗിയായി കാണാം..എന്‍റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.. നിങ്ങള്‍ ഇവരെ കൊണ്ടു പോകുമോ? "

യമ : -"ഉറപ്പായും കൊണ്ടു പോകും.. പക്ഷേ നിങ്ങള്‍ ഉറങ്ങണം..."

ബോ:മന: -"അതിന് എനിക്ക് കഴിയുന്നില്ല .. ഭയങ്കരമായി വേദനിക്കുന്നു കണ്ണില്‍ മുഴുവനും ഭയങ്കര ഇരുട്ടാണ്‌... "

യമ : -"അതെല്ലാം നിങ്ങളുടെ തോന്നലാണ്.. ശ്രമിക്കൂ .."

ബോ:മന: -"ഇല്ല ..വേദനിക്കുന്നു..."

യമ : -"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ,എനിക്ക് ഇയാളെ വേറൊരിടത്തു എത്തിക്കേണ്ടതായുണ്ട്..."

ബോ:മന: -"ഒന്നു ചോദിച്ചോട്ടെ എന്താ എന്നെ ഇത്ര വേദനിപ്പിക്കുന്നത്..? ഇരുട്ട് ആയതിനാല്‍ എനിക്ക് നിങ്ങള്‍ രണ്ടാളും ഒഴികെ ഒന്നും കാണാന്‍ കഴിയുന്നില്ല.. "

യമ : -"നിങ്ങളുടെ നട്ടെല്ല് തകര്‍ന്നിരിക്കുന്നു... അതാ.."

:മന: -ശ്..ശ്.. പറയരുത്.. പറഞ്ഞാല്‍ ചിലപ്പോള്‍ അതിനെപ്പറ്റി വീണ്ടും ചോദിക്കും .."

ബോ:മന: -"എങ്ങനെ..?എങ്ങനെയാ തകര്‍ന്നത്..? അയ്യോ ശരിയാണല്ലോ...!!!!എനിക്ക് അനങ്ങാന്‍ വയ്യ .."

:മന: -"ഞാന്‍ പറഞ്ഞില്ലെ പറയരുതെന്ന് .. "

യമ : -" അത്...പിന്നെ ..അതൊന്നും ചോദിക്കണ്ട .. ഉറങ്ങു .. ഞങ്ങള്‍ക്ക് പോയിട്ട് ധൃതിയുണ്ട് ..."

ബോ:മന: -"അയ്യോ പോവല്ലേ വ്യക്തമായി പറയു‌.. എനിക്ക് എല്ലാം അറിയണം...പറയു ദയവായി പറയു..."

:മന: -"അരുത്.. അപകടമാണ്.."

യമ : -"എന്ത് അപകടം? എന്തായാലും അവര്‍ കുറെക്കഴിഞ്ഞ് ഉറങ്ങും പിന്നെന്താ..?"

:മന: -"എങ്കിലും ഞാന്‍ അലയേണ്ടി വരില്ലേ..?"

യമ : -"ഓ അതാണോ..? സാരമില്ല ഉറങ്ങിയാല്‍ പിന്നെ നമുക്ക് ഒരുമിച്ചു പോകാം.."

ബോ:മന: -"ഇല്ല അത് പറയാതെ ഞാന്‍ നിങ്ങളെ വിടില്ല.. ഞാന്‍ ഉറങ്ങില്ല.. ആഹ്...തല വേദനിക്കുന്നു .."

യമ : -"ഉറങ്ങൂ വേഗം ഉറങ്ങൂ.."

ബോ:മന: -"എന്‍റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കില്‍ ... ശ്രരമിച്ച്ചിട്ടും കഴിയുന്നില്ലല്ലോ..?"

യമ : -"അതിനൊന്നും ഇനി ശ്രമിക്കണ്ട പ്രതീക്ഷ കൈവിട്ടിരിക്കുന്ന അവസ്ഥയാണ് .. "

ബോ:മന: -"ഇനിയിപ്പോ..?"

യമ : -"ഉറങ്ങണം അതാ ഒരു വഴി..."

ബോ:മന: -"ശരി..ഞാന്‍ ഉറങ്ങാം ... ഒന്നു ചോദിച്ചോട്ടെ..? എനിക്ക് എന്ത് സംഭവിച്ചു എന്ന് ഒന്നു പറയാമോ..?"

യമ : -" അത് പറഞ്ഞാല്‍ നിങ്ങള്‍ ഉറങ്ങില്ല ...നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോകാന്‍ കഴിയുകയില്ല.."

ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങാം ...ഒന്നു പറയൂ..."

യമ : -"ഒരു അപകടത്തില്‍പ്പെട്ടു നിങ്ങളുടെ നട്ടെല്ല് തകര്‍ന്നു.ഇനി നിങ്ങള്‍ക്ക് ഒന്നു അനങ്ങാന്‍ കൂടി കഴിയില്ല.."

ബോ:മന: -"ഞാന്‍ മരിച്ചു പോകുമോ..?"

:മന: -"ശ്..ശ്.. അത് പറയരുത് .. ആ മനസ് നീറില്ലെ..? അത് എന്നെയും ബാധിക്കും.."

ബോ:മന: -"പറയൂ.. ഞാന്‍ മരിച്ചു പോകുമോ..?"

യമ : -"ഇല്ല നിങ്ങളൊന്നു ഉറങ്ങൂ.."

ബോ:മന: -"എന്തിന് നുണ പറയുന്നു..? ഞാന്‍ പറയാം ...നിങ്ങള്‍ മരിക്കും ...ഉറപ്പായും മരിക്കും..."

ബോ:മന: -"അപ്പോള്‍ എന്‍റെ അമ്മ കരയില്ലേ ..?അച്ഛന്‍ കരയില്ലേ ..? അവര്‍ക്കിനി ആരുമില്ല..."

യമ : -" അത് ഞാന്‍ അറിയേണ്ട കാര്യമല്ല.. ഇനി നിങ്ങള്‍ക്ക് ഉറങ്ങാം.. എനിക്ക് സമയമില്ല..."

ബോ:മന: -"നിങ്ങള്‍ക്ക് മനുഷ്യത്ത്വമില്ലെ ..?"

യമ : -"ഇല്ല... എനിക്ക് എന്‍റെ കര്‍ത്തവ്യമാണ് പ്രധാനം...ഇത്ര സമയം ഞാന്‍ ഒരാള്‍ക്ക്‌ വേണ്ടിയും ചിലവാക്കിയിട്ടില്ല..."

ബോ:മന: -"ഞാന്‍ ഒരു കുട്ടിയല്ലേ..?നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നോട് ഇതു ചെയ്യാന്‍..?"

യമ : -"ഒന്നു മനസ്സിലാക്കൂ ഞാന്‍ ചെയ്യുന്നത് എന്‍റെ കര്‍മ്മമാണ്‌..."

ബോ:മന: -"ഞാന്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ..പുലരിക്ക് കിളി ചിലയ്ക്കുമ്പോള്‍ അതിനെ കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു...ഇതുവരെ കഴിഞ്ഞിട്ടില്ല..അമ്മയുടെ മടിയില്‍ ഒന്നുടൊന്നു തല വച്ചു ഉറങ്ങണം എന്നുമുണ്ട് ആഗ്രഹം.. ക്ലാസില്‍ ബിജിമോളുടെ പെന്‍സില്‍ എന്‍റെ ബാഗിലാണ് അത് തിരികെ കൊടുത്തിട്ടില്ല...അമ്മ ഉരുട്ടിത്തരുന്ന ഉരുളച്ചോറ് ഉണ്ണാന്‍ കൊതി ആയിട്ടു വയ്യ..."

യമ : -"ഒന്നു നിറുത്തു‌...!! ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... നിങ്ങള്‍ ഉറങ്ങിയേ പറ്റു...നിങ്ങള്‍ വാക്കു തന്നതാണ് ഉറങ്ങാം എന്ന്...നോക്ക് അവര്‍ കരയുന്നു.. അവരെ കരയിക്കരുത്.. "

ബോ:മന: -"അവര്‍ക്ക് മനുഷ്യത്ത്വമുണ്ട് ...നിങ്ങള്‍ക്ക് അതില്ല..."

യമ : -"മനുഷ്യന്‍ അല്ലാത്ത ഞാന്‍ എന്തിന് മനുഷ്യത്ത്വത്തെപ്പറ്റി ചിന്തിക്കണം...? ഇത്‌ എന്‍റെ കര്‍മ്മം ആണ്...പലപ്പോഴും ഈ അവസ്ഥയില്‍ ഞാന്‍ പുറത്തു നില്‍ക്കാറാണ് പതിവ്...."
"നിങ്ങളുടെ അവസ്ഥ കണ്ടു ഞാന്‍ വിഷമിച്ചു പോയി.."

ബോ:മന: -"അതിനെ ഞങ്ങള്‍ പറയുന്നതു മനുഷ്യത്ത്വം എന്നാണ്.."

യമ : -"ഓഹോ, എനിക്ക് ഇനി ഒന്നും പറയണം എന്നില്ല..ഞാന്‍ പുറത്തു നില്‍ക്കാം നിങ്ങള്‍ ഉറക്കിയിട്ട്‌ വരൂ.."

ബോ:മന: -"നോക്കു ഒരു നിമിഷം.."

യമ : -"വേണ്ട എന്നെപ്പറഞ്ഞിട്ടു കാര്യമില്ല ...ഞാന്‍ പറഞ്ഞില്ലേ...ഇത്‌ എന്‍റെ കര്‍മ്മം ആണ്.."

ബോ:മന: -"നിങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് .."

യമ : -"ഞ് ഞാ ..ഞാന്‍ പുറത്തു നില്‍ക്കാം.."

ബോ:മന: -"എന്‍റെ ജീവന്‍ തന്നിട്ട് പോയ്ക്കൂടെ.. എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അമ്മയെക്കണ്ട്,അച്ഛനെക്കണ്ട് കൂട്ടുകാരെക്കണ്ട് ഒന്നും..ഒന്നും.. "

യമ : -"നിങ്ങള്‍ കരയരുത്.. കരഞ്ഞാല്‍ ചിലപ്പോള്‍ ഉറക്കം നഷ്ട്ടമായേക്കും.. ഒന്നു പറയ‌ൂ ഞാന്‍ പുറത്തു നില്‍ക്കാം.."

:മന: -"ഞാന്‍ പറഞ്ഞതല്ലേ..ഒന്നും പറയരുത് എന്ന്.. ആശകള്‍ കൊടുത്തിട്ട്...!!"

യമ : -"ആ മുഖം കണ്ടാല്‍ ആര്‍ക്കായാലും സംസാരിക്കാന്‍ തോന്നും...നിങ്ങളെ ഇവിടെ വിട്ടിട്ടുപോകണം എന്ന് അവരെക്കാള്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നു..പക്ഷേ ഒന്നറിയൂ ,എനിക്ക് ആഗ്രഹിക്കാനേ കഴിയൂ..ഞാന്‍ അല്ലെങ്കില്‍ വേറൊരാള്‍ ...ഇതു എഴുതപ്പെട്ടതാണ്...ശരി, ഞാന്‍ പുറത്തു നില്‍ക്കാം.."

ബോ:മന: -"നിങ്ങള്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്‌ അല്ലെ..? ഒന്നു നിന്നൂടെ എന്നോടൊപ്പം...? "

:മന: -"ഇതൊരു ആകര്‍ഷണം ആണ്.. ഒരിക്കല്‍ മാത്രം തോന്നുന്ന ഒരു ആകര്‍ഷണം... പോകാതെ നിവര്‍ത്തിയില്ല.."

ബോ:മന: -"അപ്പോള്‍ ഞാന്‍ ഉറങ്ങിയെ പറ്റു അല്ലേ..?"

:മന: -"അതെ.. "

"ശരീരത്തിന്‍റെ വേദനകള്‍ എല്ലാം മാറിയിരിക്കുന്നു...ശരീരത്തിനുപോലും എന്നെ വേണ്ട.."

:മന: -"അങ്ങനെയല്ല, ശരീരം എന്നെ യാത്ര അയയ്ക്കാന്‍ ഒരുങ്ങുകയാണ്..."

ബോ:മന: -"ഒന്നു ചെയ്യാമോ..?പലപ്പോഴും ഉറങ്ങുമ്പോള്‍ പല കഥകളും സ്വപ്നത്തില്‍ കാട്ടിയിട്ടില്ലെ ..?ഒരിക്കല്‍ ...ഒരിക്കല്‍ മാത്രം എനിക്ക് എന്‍റെ അമ്മയെ ഒന്നു കാണിച്ചു തരൂ... അത് കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങാം..."

:മന: -"ശരി ഞാന്‍ കാണിക്കാം.. ദാ കണ്ടോളു‌.."

ബോ:മന: -"ആഹ് ...അമ്മേ ... അമ്മേ.. ഞാനാ ..ഞാനാ അമ്മേ ... ഞാന്‍ പോവുകയാണ് ...അമ്മാ ഒന്നു നോക്കു‌.. അമ്മാ........."

:മന: -"അയ്യോ..കരയരുതേ ഉറക്കം നഷ്ടമാവും.."

ബോ:മന: -"ഇല്ല കരയില്ല,.. എനിക്ക് ഉറക്കം വരുന്നു... അമ്മ ഉറങ്ങുമ്പോള്‍ തലയില്‍ തലോടാറുണ്ട്... നിങ്ങള്‍ക്ക് അതൊന്നു ചെയ്യാമോ..?"

:മന: -"ഓ അതിനെന്താ..?"

ബോ:മന: -"ഇനി നമ്മള്‍ തമ്മില്‍ കാണോ..? "

:മന: -"അറിയില്ല കാണാന്‍ സാധ്യത കുറവാണ്..."

ബോ:മന: -" എനിക്ക് തോന്നുന്നു കാണുമെന്ന്...!!"

:മന: -"എനിക്കും...!!"

ബോ:മന: -"തലോടലിനു അതേ സുഖം തോന്നുന്നു...അമ്മയുടെ തലോടല്‍ പോലെ...ഇനി ഞാന്‍ ഉറങ്ങാം ..സമാധാനമായി ഉറങ്ങാം.."

:മന: -"കണ്ണുകള്‍ നനയിക്കാതെ ഉറങ്ങു‌....ആരാരോ.....ആ...രാരീരാരോ"

5 comments:

  1. machu... ne puli anu keta....

    da pinne enikenthada urangumbol swapnam kanan patathe eniku entha upa bodha manasu ille?? pinne aa purathu ninnathu valla penkutiyumanel ente number koduthit vannu kanan para kto......

    ReplyDelete
  2. urangathirikkan enthenkilum vazhiyundo???????????????

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. പറയാന്‍ വാക്കുകള്‍ ഇല്ല ... ശരിക്കും തുണ്ട വരണ്ടിരിക്കുന്നു. ...
    കണ്ണുകള്‍ നനയാതിരിക്കാന്‍ ഞാന്‍ പാട് പെടുകയാണ്. .. ഇത്
    എന്റെ അലങ്കാര വാക്കുകള്‍ അല്ല. ഞാന്‍ അങ്ങനെ പറയുകയും ഇല്ല .......

    തീര്‍ച്ചയായിട്ടും അഭിനന്ധനാര്‍ഹാമായ ഒരു കഥ .
    അവിടെ കാലന്‍ കരയുന്ന രംഗം ശരിക്കും അനിര്‍വചനീയം ആണ് ..

    ഇപ്പോള്‍ എന്റെ ഹൃദയം അല്പം ഒന്ന് തണുത്തു .. അത് കൊണ്ട് ബാക്കി പറയാം .
    ഈ കഥ നോക്കി കാണുന്ന ആംഗിള്‍ ആണ് ആദ്യത്തെ സംഭവം .. പറയാതിരിക്കാന്‍ വയ്യ .
    കഥയുടെ ഒഴുക്കും .. പദ പ്രയോഗങ്ങളും ........... കുട്ടിയുടെ ഭാവനകളും അവളുടെ
    (ക്ഷമിക്കണം അത് ഒരു പെണ്‍കുട്ടി ആയി ആണ് എനിക്ക് തോന്നിയത് ) ആഗ്രഹങ്ങളും .. .. ..

    ഒരു ചെറിയ വിമര്‍ശനം :
    തുടക്കം ഒടുക്കതിന്റെ അത്ര മികവു പുലര്‍ത്തിയില്ല. പക്ഷെ അതിനര്‍ത്ഥം തുടക്കം മോശം ആണെന്നല്ല

    വ്യതസ്തമായ കഥകളുമായി വീണ്ടും വരിക ..

    ReplyDelete
  5. nannayittund rahul. Veendum ezhuthanam- Jenson

    ReplyDelete

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...