Saturday, April 02, 2011

തിരിച്ചറിവ്...!!!

ശ്വാസം നേരെ വീണു...!!!! തിരികെ നാട്ടിലെത്തി... മണ്ണിന്‍റെ മണം ഹൃദയത്തിനുള്ളിലേക്ക് ഊര്‍ന്നു കയറുകയാണ്........!!! പുലര്‍കാലങ്ങളില്‍ പൂവിന്‍ തുമ്പില്‍ നന്നും ഇറ്റു വീഴുന്ന നനുത്ത ജലകണങ്ങള്‍... മഞ്ഞിന്‍ പുകപടലത്തിനിടയിലൂടെ പ്രാഞ്ചി നടക്കുന്ന മുതുക്കിത്തള്ള.... അനുസരണയോടെ വരിവരിയായി പുഴക്കരയിലേക്ക് പതിയെ നടക്കുന്ന പശുക്കളും അതിന്‍റെ കിടാങ്ങളും... ഓരം ചേര്‍ന്ന് വട്ട ടയര്‍ ഉരുട്ടി ഒരു കയ്യിലെ തൂക്കു പാത്രത്തിലെ പാല്‍ തുളുമ്പാതെ ഓടിയകലുന്ന നിക്കറിട്ട ചെക്കന്‍.... കുട്ടിയാപ്ലെടെ കടയിലെ മങ്ങിയ കണ്ണാടിപ്പെട്ടിക്കുള്ളിലെ ചൂടു വട... തോട്ടിന്‍ കരയില്‍ യോവാന്‍റെ ചൂണ്ടയില്‍ കുരുങ്ങി പിടഞ്ഞു മറിയുന്ന വരാല്‍ മീന്‍..... കണ്ണുള്ള പാത്രത്തില്‍ വീഴുന്ന ദോശ തിന്നിരിക്കെ അകലെ കേള്‍ക്കുന്ന മരയ്ക്കാര്‍ എറിയുന്ന തോട്ടയുടെ ശബ്ദം... ചീവീടുകള്‍...തവളകള്‍....അണ്ണാന്‍...കുരുവികള്‍...കാക്കകള്‍.... നദി...മരങ്ങള്‍...അങ്ങനെ പറഞ്ഞാല്‍ തീരാത്ത എന്നെ എന്‍റെ നാടിനോട് ബന്ധപ്പെടുത്തുന്ന പലതുമുണ്ട് ഇവിടെ... എത്ര പറഞ്ഞാലും എന്തൊക്കെ നേടിഎന്നു ഊറ്റം കൊണ്ടാലും ... മുറിക്കാനാവത്ത, അറ്റുപോകാത്ത ഒരു ബന്ധം....കര്‍മ്മബന്ധം... അതുവിട്ടു വിട്ടുപോയപ്പോള്‍ വല്ലാത്ത നീറ്റലായിരുന്നു ഉള്ളില്‍... അതിനു വിവരണം തരാന്‍ എനിക്ക് കഴിയില്ല... ഒറ്റവാക്കില്‍ പറഞ്ഞാല്‍ തലച്ചോറിനുള്ളില്‍ ഒരു മൂളല്‍.... എല്ലാം തിരികെ വന്നു ... ഞാനും....!!! അനന്ത വിശാല പ്രകൃതി സത്യമേ... എന്‍റെ സപ്ത നാഡീ വ്യൂഹത്തിലും നീ അലിയിച്ചു ചേര്‍ത്തിരിക്കുന്ന ആ രസക്കൂട്ടു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.... അതുണ്ടാക്കുന്ന ആ പരമോര്‍ജ്ജത്തിനു മുന്നില്‍ ഞാന്‍ ശിരസാ നമിക്കുന്നു...

ലോകാവസാനം....!!!!!!!!

വെടിയൊച്ച...!!!!! തീമഴ.....!!!!! വല്ലാത്ത മൂകത...മുന്നിലൂടെ ഒരുപാടുപേര്‍ ഓടുകയാണ്...!!!! ആരെല്ലാമോ വിളിച്ചു പറയുന്നു ... ലോകാവസാനം....!!!!!!!! എന്താണത്...?ഞാന്‍ ചുറ്റിലും നോക്കി. ഓടുന്നവരില്‍ അമ്മയുണ്ട് മകനുണ്ട് അച്ഛന്‍ ഉണ്ട്.. ചതഞ്ഞു കിടക്കുന്ന ശവം തിന്നാന്‍ പറന്നെത്തുന്ന കഴുകന്‍ കൂട്ടങ്ങള്‍ ... അവയെ ആട്ടിയോടിക്കുന്ന തെരുവുനായ്ക്കള്‍... ഒരു മുറിയില്‍ ഒളിക്കാന്‍ ഒരുപാടുപേര്‍...ഒടുവില്‍ ഒന്നു കതകടയ്ക്കാന്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു... പറന്നു നടക്കുന്ന നോട്ടു കെട്ടുകള്‍...!!! വഴിയോരത്ത് ചോരയില്‍ കുളിച്ചു കിടന്ന ചേതനയറ്റ ശരീരത്തില്‍ വിടാതെ പറ്റി ചേര്‍ന്നിരിക്കുന്ന ലോകപ്രശസ്ത പുരസ്കാരങ്ങള്‍...!!! വിലപിടിപ്പുള വൈരക്കൂട്ടുകള്‍....!!! ഒരിക്കല്‍ കാമിക്കാന്‍ മോഹിച്ച നഗ്ന മേനികള്‍ ഇതാ കണ്മുന്നില്‍ കൊലവിളിയുമായി ഓടുന്നു.... അവര്‍ പണത്തെ ചവിട്ടി മെതിക്കുന്നു... ചൂടു കൂടുകയാണ്... കൊടും വരള്‍ച്ച...തൊണ്ടപൊട്ടുന്നു...ഒരിറ്റു ദാഹജലം....!!! ശവം തീനികള്‍ കത്തിയമരുകയാണ്..അവര്‍ക്കു ജീവിതവും മരണവും എത്രയോ സുഖപ്രദം...!! കൂറ്റന്‍ മാളികകളും ദന്തഗോപുരങ്ങളും കൂപ്പുകുത്തുന്നു...!! "ഒന്നു കൊന്നുതരൂ..." മനുഷ്യര്‍ പരസ്പരം കേണപേക്ഷിക്കുന്നു...ഇല്ലാത്ത ധൈര്യം അവര്‍ ഉണ്ടാക്കിയെടുക്കുന്നു... നിയമങ്ങളും,മനുഷ്യത്ത്വവും കാറ്റില്‍ പറത്തുന്നു.... കൊലക്കയറിനും,വിഷത്തിനും,വെടിയുണ്ടകള്‍ക്കും സ്വര്‍ണത്തേക്കാള്‍ വിലയേറുന്നു....!! നേടിയവനും നെടാത്തവനും ഇന്നിതാ ഒരേ തട്ടകത്തില്‍...ഇവിടെ ഏതു ജാതി ഏതു മതം...? കുറച്ചുമാറി രണ്ടു ശ്വാനന്മാര്‍ ഒരു മാംസപിണ്ഡത്തിനായി യുദ്ധം ചെയ്യുന്നു...!!! ആ കിടക്കുന്നത് ഒരു മനുഷ്യന്‍റെ ഇടുപ്പിനു താഴ്ഭാഗമാണ്...!! ആ കാലുകള്‍ എനിക്ക് പരിചിതമാണ്... ഒരു നായ്‌ തട്ടിക്കളിച്ച തല കണ്ടു ഞാന്‍ ഞെട്ടിത്തരിച്ചുപോയി... ആ തല്യ്ക്കുടമ ഞാനാണല്ലോ...!!! ആ കാലുകളും എന്റേതായിരുന്നു..!! അതിനി സ്വന്തമാക്കാന്‍ എനിക്കു നിരത്താന്‍ തെളിവുകളില്ല...ഞാന്‍ വിളിച്ചിട്ട് ആരും കേള്‍ക്കുന്നുമില്ല... ഞാന്‍ എവിടെയാണ്...?അറിയില്ല...!!! ക്ഷിപ്രവേഗം പായുന്ന ഈ മാസ്മര പ്രപഞ്ചത്തില്‍ എല്ലാം മറന്നു ശാന്തമായി ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..!!!

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...