Monday, February 13, 2012

"ലിഷ്യ" എന്ന പെണ്‍കുട്ടി...!!

സമയം:പതിനൊന്നു പത്ത്.
ഠിം.... ഒരിടി ......!!!!!
ഇപ്പോഴും മഴയാണ്... കോരിച്ചൊരിയുന്ന മഴ...!!!
എനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ട്..!!! ഞാന്‍ ഭൂമിയില്‍ നിന്നും പത്തു പന്ത്രണ്ടടിഉയരത്തിലാണ്... ശരീരഭാഗങ്ങള്‍ വേദനിക്കുന്നുണ്ട്... എവിടെയാണ് വേദന എന്ന്കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല... അതിലും വലിയ വേദന ഉള്ളിലാണ്... ഇന്ന്നഷ്ടം എനിക്ക് മാത്രമാണ്.. പങ്കിടാന്‍ ആരുമില്ല.. നിമിഷങ്ങള്‍ക്കള്‍ക്കകം ഞാന്‍താഴെ വീഴും.. ഒരുപക്ഷെ ഞാന്‍ മരിച്ചുപോകും.!!.. അതില്‍ അത്ഭുതമില്ല...അതെന്നായാലും സംഭവിക്കും..എങ്കിലും..ലിഷ്യ...!!
ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ മിന്നിമാഞ്ഞ രൂപങ്ങളില്‍ ചിലരെഞാന്‍ ഓര്‍ക്കുന്നു...
അതില്‍ ഒന്ന് എന്നെ പ്രതീക്ഷിച്ചു റെയില്‍വേ സ്റ്റേഷനില്‍ നിന്നിരുന്ന "ലിഷ്യ" എന്നപെണ്‍കുട്ടി...!!.
എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്.. ഞാന്‍ മറക്കാത്ത അല്ലെങ്കില്‍ മറക്കാന്‍ പാടില്ലഎന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച മുഖം... ഈ വേദനയ്ക്കിടയിലും ഞാന്‍ ആരൂപം കാണുന്നു... ചുവന്ന ചുണ്ടുകള്‍ക്കിടയില്‍ എപ്പോഴും ഒളിപ്പിച്ചു വച്ചപുഞ്ചിരി.. ഞാന്‍ ലിഷ്യയെ ആദ്യമായി കണ്ട ദിവസം.... എല്ലാം..എല്ലാം...!!!

ലോകത്തില്‍ രണ്ടാമതും.. ഏഷ്യയില്‍ ആദ്യത്തെതുമായി കാറ്റ് കൂടുതല്‍ ലഭിക്കുന്നപ്രദേശമാണ് തമിഴ് നാട്ടിലെ ആരുല്‍വായ്മൊഴി... അവിടെ എന്‍.എച് റോഡില്‍നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ തള്ളി അളഗപ്പാപുരം എന്നൊരു ഗ്രാമം ഉണ്ട്...എന്റെ നാലു വര്‍ഷത്തെ ഡിഗ്രി പഠനം അവിടായിരുന്നു...
നാലാം വര്‍ഷത്തില്‍ എന്റെ അടുത്ത സുഹ്രത്തുക്കളില്‍ ഒരാളും മുംബൈസ്വദേശിയും ആയ "മൈക്കിള്‍ ഫെര്‍ണാണ്ടോ സന്ദീപ്‌ നെപ്പോളിയന്‍" അയാളുടെവീട്ടിലേക്കു പോകാന്‍ ക്ഷണിക്കുകയുണ്ടായി... ആ ക്ഷണം ഒരുനിമിത്തമായിരുന്നു..

തിരുവനന്തപുരം മുതല്‍ ഛത്രപതി ശിവജി ടെര്‍മിനസ് വരെ രണ്ടു പകലും ഒരുരാത്രിയും.. രസകരമായ യാത്ര... ചൂടും തണുപ്പും മാറി മാറി വന്നപ്പോള്‍ വല്ലാത്തഅസ്വസ്ഥത തോന്നി...ആദ്യമായതുകൊണ്ടാവാം..! യാത്ര ഇഷ്ടപ്പെടുന്ന ആളല്ലഞാന്‍.. പിന്നെ എന്തുകൊണ്ട് ഇത്‌ എന്ന് ചോദിച്ചാല്‍ ... മുന്‍പ് പറഞ്ഞില്ലെ ഏതോ ഒരു നിമിത്തം...!!
ട്രെയിനില്‍ പുനെ സ്വദേശികളായ മലയാളികള്‍ ചിലരെ പരിചയപ്പെട്ടു... ഒരുപണ്ട്രണ്ടുവയസ്സുകാരന്‍ കരംചന്ദ് അവന്റെ പെങ്ങള്‍ നേഖ. അവന്റെ അമ്മലീലാമണി...തുടങ്ങിയവര്‍.. ഹരിപ്പാട് നിന്നും കേറിയതാണ് അവര്‍... മുത്തശ്ശിയുടെമാറില്‍ വരില്ല എന്ന് വാശിയോടെ കെട്ടിപ്പിടിച്ചു കിടന്ന ആ കുട്ടിയെ അമ്മലീലാമണി പറിച്ചു മാറ്റുകയായിരുന്നു...
"മുത്തശ്ശീ എന്നെ വിടാന്‍ പറ മുത്തശ്ശീ..വിടാന്‍ പറ മുത്തശ്ശീ..."
പാവം ആയമ്മയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്... മനസ്സില്ലാ മനസ്സോടെയാണ്ആയമ്മ മകളെ വിട്ടുകൊടുത്തത്... ലീവിന് നാട്ടില്‍ വന്നു തിരിച്ചു പോകുന്നപുകിലാണ്... കുട്ടിക്കാലത്ത് അമ്മയുടെ വീട്ടില്‍ പോയി തിരിച്ചുവരാന്‍ നേരംഞാന്‍ തറയില്‍ കിടന്നു കരഞ്ഞുവിളിക്കും...ഒടുവില്‍ അമ്മവക ഒരടി... അത്കിട്ടിയാലെ യാത്ര തിരിക്കൂ... ഒരു കാലം..!!ഞാന്‍ മനസ്സിലോര്‍ത്തു.
നേഖ ഇപ്പോള്‍ ചിരിക്കുന്നുണ്ട്... അവളുടെ ഉള്ളിലേക്ക് നഗരംകുടിയേറിക്കഴിഞ്ഞു... മുത്തശ്ശി കൊടുത്തുവിട്ട കളിക്കോപ്പുകള്‍ പുത്തന്‍കവറിലിട്ടു കാത്തിരിക്കുകയാണ്... സ്കൂള്‍ തുറന്നാല്‍ എല്ലാപേരെയുംകാണിക്കണം... ആ സന്തോഷം ഞാന്‍ ആ മുഖത്തു നിന്നും വായിച്ചെടുത്തു ... ഞാനും മാനസികമായി ആസന്തോഷത്തില്‍ പങ്കു ചേര്‍ന്നു..
നേഖ ഇടക്കിടെ എന്നെ നോക്കും... ഞാന്‍ ചിലപ്പോഴൊക്കെ ഗോഷ്ടി കാണിക്കും...അപ്പോള്‍ അവള്‍ മുഖം വെട്ടിചിരിക്കും... പതിയെപ്പതിയെ ഞാന്‍ ചിരിച്ചു തുടങ്ങി...അവളും ഒളികണ്ണിട്ടു നോക്കുനത് ഞാന്‍ കണ്ടു... ഒടുവില്‍ പിടികൂടിഎന്നായപ്പോള്‍ അവളും ചിരിച്ചു...പിന്നെ ചിരിയായി.. കളിയായി...ഒടുവില്‍ഞാന്‍ പറഞ്ഞ രാജകുമാരന്റെയും എലിക്കുഞ്ഞിന്റെയും കഥ കേട്ട് അവള്‍ഉറങ്ങി... എന്നോട് വളരെപ്പെട്ടന്നാണ് നേഖ അടുത്തത്‌.... ലീലാമണിയെയുംകരംചന്ദിനെയും അത്ഭുതപ്പെടുത്തിയ ഒന്ന് അവളുടെ പെട്ടന്നുണ്ടായഅടുപ്പമാണ്... ആരോടും അങ്ങനെ പെട്ടന്ന് അടുക്കുന്ന ഒരാളായിരുന്നില്ലത്രേനേഖ... എനിക്ക് അത് വലിയ ഒരു സംഭവമായി തോന്നിയില്ല...ഒരേ മനസ്സ് ഉള്ളവര്‍പെട്ടന്ന് അടുക്കും... അതൊരു ലോകസത്യം...
പുനെ എത്തുന്നതിനു മുന്‍പ് ഞാന്‍ , എം.ടി. യുടെ നാല് തിരക്കഥകള്‍ എന്ന ബുക്ക്‌വായിച്ചു തീര്‍ത്തിരുന്നു..."കടവ്,ഒരു വടക്കന്‍ വീരഗാഥ,പരിണയം,സദയം... "ഒരര്‍ഥത്തില്‍ ഞാന്‍ പഠിക്കുകയായിരുന്നു... എങ്ങനെ അക്ഷരങ്ങളെകാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെടും വിധം അടുക്കി വയ്ക്കാം.. അന്നത്തെ അറിവില്‍,കിട്ടിയ ബുക്കുകള്‍ ഒക്കെ വായിക്കും... ആലപ്പുഴ വിനായക പബ്ലിക്കേഷന്‍നടത്തിയിരുന്ന എന്റെ സുഹൃത്ത് ആണ് എനിക്ക് ഈ ബുക്ക്‌ തന്നത്... സത്യത്തില്‍ എനിക്ക് ആ ബുക്ക് വളരെ ഉപകാരപ്പെട്ടു.. തിരക്കഥ എന്ത് എന്ന് ഞാന്‍ പഠിച്ചുതുടങ്ങിയത് അവിടെ നിന്നായിരുന്നു...ആ ബുക്കിന്റെ പിന്‍വശത്ത് ലീലാമണിഅഡ്രസ്‌ എഴുതിത്തന്നു...
എന്നു വന്നാലും വിളിക്കണം... ഞാന്‍ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി...
കുറച്ചു മണിക്കൂറുകള്‍, അതുണ്ടാക്കിയ ബന്ധം വളരെ വലുതായി അവര്‍കരുതുന്നു...
എനിക്കും അങ്ങനെ തോന്നി...
ബോംബെ അടുത്തായിരുന്നു.. കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍... ഞാന്‍ ഇറങ്ങി...കൂട്ടുകാരന്‍ കാത്ത്‌ നിന്നിരുന്നു... ഞങ്ങള്‍ ഒരുമിച്ചു ചര്‍ച്ച് ഗേറ്റില്‍ നിന്നുംവിരാര്‍ലേക്ക് യാത്ര തിരിച്ചു...നല്ല ക്ഷീണം ഞാന്‍ ഉറങ്ങിപ്പോയി... കടന്നുപോയനിമിഷങ്ങളും ഒഴുകിത്തുടങ്ങി... വിരാര്‍ എത്തിയത് എനിക്ക് കൃത്യമായിഓര്‍ക്കാന്‍ കഴിയുന്നുണ്ട്... മൈക്കിളിന്റെ ഫ്ലാറ്റിനു മുന്നില്‍ ഞാന്‍ കണ്ട പാര്‍ക്ക്...അവിടെ കളിച്ചുകൊണ്ടിരിക്കുന്ന ഒരുപാടു നേഖമാരെ ഞാന്‍ അവിടെകണ്ടു...എല്ലാപേരുടെ മുഖത്തും പുഞ്ചിരിയുണ്ട്....

സമയം:പതിനൊന്നു പതിമൂന്ന്.
വല്ലാത്ത വേദന...!!
എവിടെയും ഇരുമ്പിന്റെ ഗന്ധം...!!! കയ്യില്‍ നല്ല വഴുവഴുപ്പും ഉണ്ട്... തല വല്ലാതെവേദനിക്കുന്നു...
ഞാന്‍ തിരിച്ചറിഞ്ഞു... ചോരയുടെ മണം...!!!
"ഒരുപാടു ചോര പോയിരിക്കുന്നു..." ആരോ പറയുന്നത് എനിക്ക് കേള്‍ക്കാം...
പുറത്തു കേള്‍ക്കുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം... ആള്‍ക്കാരുടെ അടക്കംപറച്ചിലുകള്‍... എല്ലാം വ്യക്തം..!!!
എന്നെ ആരെല്ലാമോ ചേര്‍ന്ന് ഒരു വാഹനത്തില്‍ കയറ്റുകയാണ്.."ഹലോ...ഹലോ..." ആരോ എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്....!!
"ഹലോ... ഹലോ...."
ഞാന്‍ കണ്ണുകള്‍ തുറന്നു.... മുന്നില്‍ ചായയുമായി മൈക്കിള്‍ ആണ്... ഞാന്‍ചുറ്റിലും നോക്കി... നല്ല പ്രകാശ സഞ്ചാരമുള്ള മുറി... തലേന്ന് കിടന്നത് എനിക്ക്ഓര്‍മ്മയില്ല...അത്ര ക്ഷീണം ആയിരുന്നു...
മൈക്കിള്‍ തമിഴാണ് സംസാരിക്കുന്നത്.... ഞാന്‍ പറയുന്ന മലയാളം അവനുമനസ്സിലാകും... എനിക്ക് അവന്‍ പറയുന്ന തമിഴും മുറിഹിന്ദിയും എല്ലാംമനസ്സിലാകുമായിരുന്നു...
രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി.... എന്നെ ബോംബെമുഴുവനും കാണിക്കുക എന്നത് അവനു ഒരു വെല്ലുവിളി ആയിരുന്നു... "മുംബൈദര്‍ശന്‍.." അതായിരുന്നു ബോംബെ കാണിക്കാന്‍ അവന്‍ കണ്ട ഉപാധി... മുന്നൂര്രൂപ അടച്ചു... ഒറ്റ നാള്‍ കൊണ്ട് മുംബൈ നഗരം ഒന്ന് വേഗത്തില്‍ കാണിച്ചു...ഗേറ്റ്വേ ഓഫ് ഇന്ത്യ... താജ് ഹോട്ടല്‍..ഹാങ്ങിംഗ് ഗാര്‍ഡന്‍.. നരിമാന്‍പോയിന്റ്‌...ശിവാജി മ്യൂസിയം...ജുഹു ബീച്ച്.. അമിതാഭ് ബച്ചന്‍ താമസിക്കുന്നസ്ഥലം... അന്ധേരി... ധാരാവി.... നെഹ്‌റുപ്ലാനിറ്റോറിയം....ക്ഷേത്രങ്ങള്‍...പള്ളികള്‍... അങ്ങനെ ഒരുപാടുസ്ഥലങ്ങള്‍..!!.സത്യത്തില്‍ അവരോടു നന്ദി പറയണം...ഒറ്റ നാള്‍ കൊണ്ടു ഒരുപാടുകാണാന്‍ കഴിയുക...വല്ലാത്ത ഒരു അനുഭവമാണ്...
വൈകുന്നേരം ഞങ്ങള്‍ ചര്‍ച്ച്ഗേറ്റില്‍ ഇറങ്ങി.... മെട്രോയിലെ തിരക്ക് കണ്ടു...സത്യത്തില്‍ ഞാന്‍ അമ്പരന്നു പോയി... തൃശൂര്‍പൂരത്തിനുള്ള ആളുണ്ട് ഇവിടെഓരോദിവസവും യാത്ര ചെയ്യാന്‍...ടിക്കറ്റ്‌ എടുത്തു... യാത്രതുടങ്ങി... പൂഴിമണല്‍മുകളില്‍ നിന്ന് താഴേക്കിട്ടാല്‍ വീഴില്ല അത്ര തിരക്ക്...
"ചര്‍ച്ച് ഗേറ്റ്... മുംബൈ സെന്‍ട്രല്‍... ദാദര്‍... ബാന്ദ്ര... വെര്‍സോവ... ബോര്‍വേലി...വാസൈറോഡ്‌.... വിരാര്‍..."
ഓരോ സ്റ്റോപ്പ്‌ എത്തുമ്പോഴും മൈക്കിള്‍ എന്നോട് ആ സ്ഥലത്തെപ്പറ്റിപറയുന്നുണ്ടായിരുന്നു....
പിറ്റേന്ന് വിരാറില്‍ നിന്നും ഞങ്ങള്‍ വീണ്ടും കയറി.... സീറ്റ് കിട്ടി.... എതിരെഇരിക്കുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ കണ്ടത്അപ്രതീക്ഷിതമായിട്ടായിരുന്നു.. എന്നെ നോക്കി ചിരിക്കുകയാണ് അവള്‍.... ഹോ...ഞാന്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.... എന്തിനാണ് എന്നെ ഇങ്ങനെനോക്കുന്നത്....??? അങ്ങനെ നോക്കാന്‍ പറ്റിയ ഒരു വല്ലാത്ത സൗന്ദര്യത്തിനുഉടമയല്ല ഞാന്‍...
അവള്‍ ചിരിക്കുകയാണ്... ആ ചുവന്ന ചുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചപുഞ്ചിരി... എന്റെ ഉള്ളിലെ രക്തസമ്മര്‍ദ്ദം കൂട്ടി....
"ബേട്ടി ഉട്നാ.... ഹം ബാന്ദ്ര പഹൂഞ്ച് ഗയാ...." ആ മനുഷ്യന്‍ അത് പറഞ്ഞപ്പോള്‍അവള്‍ നോട്ടവും ചിരിയും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു....അത് ആപെണ്‍കുട്ടിയുടെ പിതാവ് ആയിരുന്നു...
"ഡേയ് എന്തി... ഇങ്കെത്താ ഇറങ്കണം.. "മൈക്കിള്‍ എനിക്ക് ഇറങ്ങാനുള്ള വഴിഉണ്ടാക്കുകയാണ്.. ഞാന്‍ അറിയാതെ ചിരിച്ചുപോയി... ഇതെന്തുമറിമായം...അവളുടെ പിന്നാലെ പോകാനുള്ള നിയോഗമാണോ..??? ഞാന്‍പലവുരി മനസ്സില്‍ ചിന്തിച്ചു...റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ട്രാഫിക്ജാമില്‍പ്പെടാതെ വളരെ കഷ്ടപ്പെട്ട് റോഡു മുറിച്ചു നടന്ന ഞാന്‍ ഒരു ഓട്ടോയില്‍കയറുന്ന അവളുടെ അച്ഛനെ കണ്ടു... ഓടി അടുത്തുപോയ ഞാന്‍ ഒരു മിന്നായംപോലെ ആ മുഖം കണ്ടു....ഇനി അവളെ ഞാന്‍ കാണില്ല... ഒരു പ്രതേക സുഖംഉള്ളില്‍..!!.പുലര്‍വേളയില്‍ നാട്ടിന്പുറത്ത് ഇലത്തുമ്പില്‍ നിന്നും ഒരു തുള്ളിബാഷ്പം മുഖത്തേക്ക് വീഴിക്കുമ്പോള്‍ അറിയാതെ തോന്നുന്ന കുളിര്‍മ..!!പെരുവിരലില്‍ ഒരുനിമിഷം നമ്മെ നിര്‍ത്തുന്ന സുഖം...!!

സമയം:പതിനൊന്നു പതിനേഴ്‌.
എമര്‍ജന്‍സി.....!!!!!!!!!!!!!!!!!!
ആ അലര്‍ച്ച എനിക്ക് കേള്‍ക്കാം... ആരോ എനിക്കായി വിളിക്കുകയാണ്‌.. എന്നെകൊണ്ടുപോകുന്ന വാഹനം നിന്നു... എന്നെ ആരെല്ലാമോ ചേര്‍ന്ന് ഉയര്‍ത്തുന്നു...ഞാന്‍ വീണ്ടും നീങ്ങുകയാണ്.. മങ്ങിയ രീതിയില്‍ മുഖങ്ങള്‍ കാണാം.. നാട്ടിന്‍പുറത്തെ പാടങ്ങളിലൂടെ പറന്നകലുന്ന കൊക്കിന്‍കൂട്ടങ്ങളെ കാണാം... ഒരുതണുത്ത കാറ്റ്... നല്ല കുളിര്‍മ തോന്നുന്നുണ്ട്..
"ലിഷ്യ.. നമുക്കും ഈ കൊക്കുകള്‍ക്കൊപ്പം പറന്നുയരാം... ലോകത്തിന്റെമറ്റേതോ കോണില്‍ മാറുന്ന തണുപ്പിലോ..ചൂടിലോ.. നമുക്ക് അലിഞ്ഞു ചേരാം...!!"
"ഡേയ് എന്നടാ അങ്കെ..??" ഞാന്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ മുന്നില്‍ മൈക്കിള്‍...
"ഇങ്കെ എന്ന..?" വീണ്ടും ചോദ്യം..
എന്താ ഇവിടെ ..?? എനിക്ക് എന്താ പറ്റിയത്...??
"പയ്ത്യം വാടേ.." മൈക്കിള്‍ നടന്നു അറിയില്ല ഞാനും... കുറച്ചുമുന്‍പ്‌ നടന്നകാര്യങ്ങള്‍ മനസ്സിലിട്ടു വീണ്ടും ഓടിച്ചു അതിനെ പോസ്റ്റുമാര്‍ട്ടം ചെയ്യുകയാണ്...എവിടെയാണ് രാസമാറ്റം സംഭവിച്ചത്..??
അറിയില്ല...വഴിയില്‍ ഒരുപാടു കാഴ്ചകള്‍ കണ്ടു..

എവിടെ നോക്കുമ്പോഴും ലിഷ്യ...!!
ഞാന്‍ തിരിച്ചറിഞ്ഞു അവളെ കണ്ടേ മതിയാകൂ...ഞാന്‍ മൈക്കിളിനോട് സംഭവം വിവരിച്ചു...
തലയില്‍ കൈയും വച്ച് അവന്‍ എന്നോട് ചോദിച്ചു..."ഡേയ് മുംബൈ ഡാ ... ഇങ്കെ എത്തിന ബില്‍ഡിംഗ്‌ ഇരിക്കെന്നെ എനക്ക് തെരിയാത്...ഇനി പ്പോയി അന്ത പൊണ്ണ കണ്ടുപിടിക്കണമാ..എപ്പടിഡാ...?"
സത്യമായിരുന്നു അവന്‍ ചോദിച്ചത്...ഈ തിരക്കിനിടയില്‍ അതും ഒരു പരിചയവും ഇല്ലാത്ത പെണ്‍കുട്ടി... നിരാശാബോധം ഉള്ളിലേക്ക് വന്നു തുടങ്ങിയപ്പോഴാണ് ദൈവമായി അയാളെ എന്നെ മുന്നിലെത്തിച്ചത്....
സാബ്ജീ ഓട്ടോ...???
ഇയാളെ ഞാന്‍ കുറച്ചു മുന്‍പ് കണ്ടതാണ്... എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വയ്ക്കുകയാണ്... ഞാന്‍ ചിരിച്ചു....മൈക്കിളിന്റെ കൈ പിടിച്ചു ഞാന്‍ ഉറക്കെ ചിരിച്ചു...ആ ഓട്ടോക്കാരന്‍ അത്ഭുതത്തോടെ നോക്കുകയാണ്... മൈക്കിളിന് ഒന്നും മനസ്സിലായില്ല..."ഡേയ് എന്നാച്ച്‌ ഒനക്ക്..?"
ഞാന്‍ ഉറക്കെപറഞ്ഞു... "ഐ ആം ഇന്‍ ലവ്..... ഡീപ്...ഡീപ് ...ലവ്.."
ആ ഒട്ടോക്കാരനൊപ്പം ഞങ്ങള്‍ ആ പെണ്‍കുട്ടിയെ ഇറക്കിവിട്ട സ്ഥലത്ത് എത്തി... ഓട്ടോക്കാരന്‍ യാത്ര പറയുമ്പോള്‍ ഒന്ന് കൂടി പറഞ്ഞിരുന്നു...
"ഏയ്‌ സാബ്ജി ആള്‍ ദി ബെസ്റ്റ്..."

സമയം: പതിനൊന്നു ഇരുപത്
"ഓള്‍ ദി ബെസ്റ്റ്.."
ഞാന്‍ ഇപ്പോള്‍ തീയറ്റര്‍ ഇല്‍ ആണ്.... കത്തി രാവുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്... എന്‍റെ ശരീരഭാഗം അലിഞ്ഞുഇല്ലാതായപോലെ...!!
കണ്ണിനുമുന്നില്‍ മങ്ങല്‍ ആണ്... ഇടക്കിടെ ആരെല്ലാമോ എന്തോ ചോദിക്കുന്നുണ്ട്...പള്‍സ് റേറ്റ് എത്ര എന്നും...മറ്റും...
എന്നെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമം ആണ്... ലിഷ്യാ നീ അറിയുന്നുണ്ടോ...? ഞാന്‍ വരാത്തതിനാല്‍ നീ എന്നെ വെറുക്കരുത്... എന്റെ ജീവിതം ഇപ്പോള്‍ എനിക്ക് ചുറ്റിലും നില്‍ക്കുന്ന ആള്‍ദൈവങ്ങളുടെ കൈകളില്‍ ആണ്...
നീ പ്രാര്‍ഥിക്കുമോ ലിഷ്യാ..?
പള്ളിയില്‍ മണി മുഴങ്ങി.... ഞാനും മൈക്കിളും.. കാത്തു നില്‍ക്കുകയാണ്...ഓട്ടോക്കാരന്‍ കൊണ്ടാക്കിയ പൂക്കടയില്‍ നിന്നും പൂക്കളും വാങ്ങി അവള്‍ പോയത് അവളുടെ അമ്മ ഉറങ്ങുന്ന ശ്മശാനത്തിലേക്ക് ആയിരുന്നു..ആ കല്ലറക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുമ്പോള്‍ അവള്‍ അറിയാതെ വിതുമ്പിപ്പോയി... ആ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ തടുക്കാന്‍ ഞാന്‍ നോട്ടം കൊണ്ട് ശ്രമിച്ചു... ആ കണ്ണീര് ഒരു പക്ഷെ എന്‍റെ കണ്ണുകളെയും നനച്ചിരിക്കണം... അത്രക്ക് ലോലയായിരുന്നു അവള്‍...ദൂരെ നിന്നും ഞാന്‍ ആ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...പെട്ടന്ന് അവളെ കാണാതായി...
ഞാന്‍ സ്വപ്നവും കണ്ടു നില്‍ക്കുകയായിരുന്നു... സിനിമയിലെ ചിലശീലുകള്‍ ഞാന്‍ പകര്‍ത്താന്‍ നോക്കിയതാണ് പ്രശ്നം...
ഡേയ് വാടാ അവ പോയിട്ടാ...
മൈക്കിള്‍ നീയെന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്... എന്‍റെ പ്രണയത്തിന്റെ തീവ്രത നീ തിരിച്ചരിഞ്ഞുവല്ലോ...!!
അവളുടെ പിന്നാലെ പോയി ഒടുവില്‍ വീടും കണ്ടു പിടിച്ചു... തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ഭയന്ന മറ്റൊരു സംഭവം വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലിയായിരുന്നു...
അമ്മയും അച്ഛനും ഒരു അന്യമതക്കാരി പെണ്‍കുട്ടിയെ അംഗീകരിക്കുമോ ..? സമ്മതിച്ചാല്‍ തന്നെ ഭാഷയറിയാതെ എങ്ങനെ ജീവിക്കും...?
ജീവിക്കാന്‍ ജോലി വേണം... അതുവേണേല്‍ പഠിക്കണം... പഠിത്തം തീരണേല്‍ പരീക്ഷകള്‍ ജയിക്കണം...കടമ്പകള്‍ ഒരുപാടുണ്ട്... വിയര്‍പ്പിന്‍കണങ്ങള്‍ ദേഹമാസകലം പൊട്ടിവിടര്‍ന്നു....ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..... ഒരു കുളിര്‍കാറ്റു പോലെ അവളുടെ ഓര്‍മ്മകള്‍ പറന്നെത്തി അതെന്നെ തഴുകി തലോടുമ്പോള്‍ അവള്‍ കൂടെയുണ്ടെങ്കില്‍ ജീവിതത്തിലെ ഏതു കടമ്പയും നിഷ്പ്രയാസം കടക്കാം എന്നായി ഞാന്‍. ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ക്ക് ലിഷ്യ എന്നാ പെണ്‍കുട്ടി കാരണമാകുകയായിരുന്നു.
സമയം: പതിനൊന്നു മുപ്പത്
സ്ട്രെചെര്‍ ഉരുളുന്നു.ഞാന്‍ എവിടെക്കോ സഞ്ചരിക്കും പോലെ...ഒരു വിഷയത്തില്‍ ഞാന്‍ ഇപ്പോഴും സംശയാലുവാണ് ഞാന്‍ ജീവച്ചിരിപ്പുണ്ടോ..?
ചുറ്റിലും പുകപടലം പോലെ...!!ദൂരെ എവിടെയോ ചൂളം വിളി കേള്‍ക്കാം ....!
വീണ്ടും ദാദറില്‍ വച്ച് ലിഷ്യയെ കണ്ടുമുട്ടി. ഇനി കാത്തുനിന്നാല്‍ നഷ്ടപ്പെടുന്നത്
എന്‍റെ സ്വപ്നങ്ങളാണ്.എന്ത് പറഞ്ഞ് അവളോട്‌ മുട്ടും. ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു. "മുട്ടാം" അതാണ്‌ ഉഗ്രന്‍ വഴി.. ആദ്യം മുട്ടല്‍ പിന്നെ സോറി ... അത് കഴിഞ്ഞു നോട്ടം... ഇറങ്ങുമ്പോള്‍ പരിചയപ്പെടണം...
സമയം കുറച്ചേ ഉള്ളു. എല്ലാം പ്ലാന്‍ ചെയ്തു.
മുന്നോട്ടു നെങ്ങാന്‍ തുടങ്ങി.പെട്ടന്നാണ് ഒരു ശിവസേനക്കാരന്‍ "ഭായി പ്രസാദ്..."
എന്നും പറഞ്ഞ് കല്‍ക്കണ്ടം കൊണ്ട് വന്നത്. പകുതി ധൈര്യം ഒലിച്ചു പോയി.
അവള്‍ അവിടെത്തന്നെ ഉണ്ട്. ഹോ.. ഇപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അടുക്കുന്തോറും എന്‍റെ ഹൃദയമിടിപ്പ്‌ കൂടി...വായ്ക്കുള്ളില്‍ തുപ്പലില്ല...എല്ലാം വറ്റി വരണ്ടു... അപ്പോഴും അവളുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല. മുന്നോട്ടഞ്ഞു ഒരു തട്ട്... അവള്‍ പിടി വിട്ടു വീഴാന്‍ തുടങ്ങി. അതു ഞാന്‍ പ്രതീക്ഷിച്ചതല്ല. ആരെല്ലാമോ ചേര്‍ന്ന് അവളെ താങ്ങി...
സോറി ...സോറി... ഞാന്‍ പറഞ്ഞു... ചുറ്റിലും നിന്നവര്‍ എന്നെ നോക്കി.
അവള്‍ ആ പുഞ്ചിരി വിടാതെ പതിയെ എണീക്കാന്‍ തുടങ്ങി.. ആ ദൃശ്യം....!!
ഈശ്വരാ എന്‍റെ കരള്‍ ഉരുക്കിക്കളഞ്ഞു... അപ്പോഴും നിറ പുഞ്ചിരിയോടെ "ഇട്സ് ആള്‍ റൈറ്റ് " എന്നും പറഞ്ഞ് അവള്‍ തപ്പിത്തടഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അവളുടെ കണ്ണുകള്‍ എന്നെ കാണുന്നില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്..

"എന്‍റെ ഹൃദയമേ , ആ നിമിഷം മുതല്‍ ഞാന്‍ നിന്‍റെ കണ്ണുകള്‍ ആവുകയായിരുന്നു..."

ചുറ്റിലും നിന്നവര്‍ ശപിച്ചപ്പോഴും അവള്‍, ഞാന്‍ ആരാണെന്നറിയാതെ എനിക്ക് വേണ്ടി സംസാരിക്കുന്നു.എന്‍റെ കണ്ണുകളും കാതുകളും മാത്രം പ്രവര്‍ത്തിക്കുന്നു വെന്ന സത്യം ഞാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞു.
ഡേയ്.. വാടാ ഇറങ്കലാം..!!
സമയം: പതിനൊന്നു നാല്‍പ്പത്.സൂക്ഷിച്ച് ....!! ബെഡ്ഡില്‍ മുഴുവന്‍ ചോരയായല്ലോ..!!
ഡോക്ടറെ വിളിക്ക്...!!
ബോട്ടിലില്‍ നിന്നും വെള്ളം ഒഴുകി ഇറങ്ങും പോലെ ഞാന്‍ എന്‍റെ ചോര ഒലി ചിറങ്ങുന്നത് തിരിച്ചറിയുന്നുണ്ട്.
ഞാന്‍ മരിക്കില്ല ലിഷ്യ..!! എന്‍റെ പ്രണയം സത്യമാണ്..!!
നിന്‍റെ നിര്‍മ്മലമായ പുഞ്ചിരി പോലെ പരിശുദ്ധമാണ്‌...!!
അവളുടെ പുഞ്ചിരി അതായിരുന്നു എന്നും എന്നെ നിലനിര്‍ത്തിയ സത്യം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവള്‍ക്കു പിന്നാലെ പോകാന്‍ മൈക്കിള്‍ അനുവദിച്ചതും ആ സത്യം കൊണ്ടായിരുന്നു. അവളുടെ വീട് കണ്ടുപിടിച്ചു.
അന്ന് രാത്രി കുറച്ചു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ എനിക്ക് ലിഷ്യയെ പരിചയപ്പെടാന്‍. അത് എന്താണെന്ന് അറിയില്ല ഓരോ നിമിഷവും ഊര്‍ജ്ജം കൂടി വരികയായിരുന്നു.ട്രെയിനില്‍ ഞാന്‍ പരിചയപ്പെടാനായി ഇടിച്ചതാണ് എന്നു പറഞ്ഞപ്പോള്‍ ആ മുഖം ഒന്ന് പരുങ്ങി. വീണ്ടും അവിടെ ചിരി വന്നു..
മഴക്കാര്‍ മേഘങ്ങള്‍ വെയിലിനെ മറച്ചു നീങ്ങും പോലെ. അവള്‍ പെട്ടന്നു തന്നെ എന്നോടു സംസാരിച്ചു തുടങ്ങി.
എനിക്ക് മനസ്സിലാക്കാന്‍ ആദ്യം മൈക്കിളിന്റെ സഹായം വേണ്ടിവന്നു.
രണ്ടാം നാളില്‍ ട്രെയിനില്‍ വച്ച് അവള്‍ പറയുന്നത് എന്‍റെ തലച്ചോര്‍ തിരിച്ചറിഞ്ഞു തുടങ്ങി..!! മഹാത്ഭുതം...!
സമയം : പതിനൊന്നു നാല്‍പ്പത്തെട്ട്.
യെസ് , റിയലി ഇട്സ് എ മിറാക്കിള്‍.
ഡോക്ടര്‍ പറയുന്നത് ഞാന്‍ കേട്ടു.
ലിഷ്യ ഞാന്‍ വരുന്നു,നിന്‍റെ സ്വപ്നങ്ങളിലേക്ക്.
അവള്‍ക്കു ആരുമില്ല..!! ഏതോ വൃദ്ധസദനത്തിലെ ഒരു അന്തേവാസിയാണ് അവള്‍ക്കൊപ്പം. അയാള്‍ക്ക്‌ ചെവി തീരെ കേള്‍ക്കില്ല.ലിഷ്യ നന്നായി പാടും എന്നു ഞാന്‍ മനസ്സിലാക്കിയത് അവളുടെ ഷോകൈസില്‍ തൂങ്ങി നിന്ന മെഡലുകള്‍ കണ്ടിട്ടാണ്. പള്ളിയില്‍ പാടുന്നതാണ് അവളുടെ വരുമാനം. പിന്നെ വീട്ടിലെ സംഗീത ക്ലാസ്സ്‌. നാല് ദിവസം കൊണ്ട് ഞങ്ങള്‍ ഒരുപാട് അടുത്തു. ഞാന്‍ അധികം എന്നെ.അവള്‍ എപ്പോഴും സംസാരിക്കും. ട്രെയിനില്‍ വച്ചുണ്ടായ സംഭവത്തിന്റെ കുറ്റബോധം ഇനിയും എന്നെ വിട്ടു പോയിരുന്നില്ല.
ഒരുനാള്‍ അവള്‍ എന്നോടു രഹസ്യമായി പറഞ്ഞു.

"രാഹുല്‍ നീ എന്നെ തട്ടിയിടാന്‍ ശ്രമിച്ച നാള്‍, ആരോ എന്നരികിലേക്ക് നടന്നു വരുന്നതായി എനിക്കു തോന്നിയിരുന്നു.., ആ തോന്നലില്‍ ഞാന്‍ വല്ലാത്ത ഒരു സുഖവും അനുഭവിച്ചിരുന്നു..എന്തോ നീയെന്നെ തട്ടിയിട്ടിട്ടും ഞാന്‍ ആ സുഖത്തില്‍ നിന്നും വിട്ടുപോയിരുന്നില്ല.. എവിടെയോ, എങ്ങോ നിന്‍റെ രൂപം ഞാന്‍ കണ്ടിരുന്നു."

ആ നിലാവുള്ള രാവില്‍ എന്‍റെ കണ്ണുകളിലെ ഈറന്‍ നനവുമേറി ഒരു കുളിര്‍കാറ്റ്
അവള്‍ക്കരികിലേക്ക് പോയി...!!
രാഹുല്‍... പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമുള്ള
എന്‍റെ ഈ ലോകത്തില്‍ ഞാന്‍ ആദ്യമായി പ്രണയം എന്തെന്ന് തിരിച്ചറിയുന്നു.
ഒരു നിമിഷം എന്‍റെ ശ്വാസം നിലച്ചു പോയി...!!
ഞരമ്പുകളിലൂടെ ഒരു കോരിത്തരിപ്പ്..!! കഴിഞ്ഞ നാല് ദിവസം ഞാന്‍ അവള്‍ക്കായി പ്രതേകിച്ചു ഒന്നും ചെയ്തിരുന്നില്ല. സിനിമകളില്‍ കാണുന്ന നായകപ്രകടനങ്ങള്‍ ഒന്നും നടത്തിയില്ല.
എന്നിട്ടും എന്നെ അവള്‍ തിരിച്ചറിഞ്ഞു. കൂടെ എന്‍റെ പ്രണയത്തെയും.
സമയം : പതിനൊന്നു അന്‍പത്തി രണ്ട്."ഇയാളെ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടോ? " ആരോ അലറുന്നത് എനിക്ക് കേള്‍ക്കാം ...
ഈ ഹോസ്പിറ്റലില്‍ എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടാകുമോ..? ഇല്ല, പ്രിയ സ്നേഹിതാ..!! നിങ്ങള്‍ ഒരു നിമിഷം ലോകമാന്യതിലക് ടെര്‍മിനസില്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ , രണ്ടാം വിസിറ്റിംഗ് റൂമില്‍ പോയി നോക്കു... അവിടെ നിറഞ്ഞ പുഞ്ചിരിയുമായി എന്നെയും പ്രതീക്ഷിച്ചു ഒരു പെണ്‍കുട്ടി ഉണ്ടാകും.!!എന്നെ മാത്രം വിശ്വസിച്ച് എനിക്കൊപ്പം ഇറങ്ങിത്തിരിച്ചവള്‍.!!
ഇനിയുള്ള ജീവിതം എങ്ങനെ എന്ന് പലവുരി മൈക്കിള്‍ ചോദിച്ചിരുന്നു...
ആ ചോദ്യം ഞാന്‍ സ്വയം ചോദിച്ചതാണ്... ചിന്തിച്ചപ്പോഴെല്ലാം തല പെരുത്തുകയറിയതെ ഉള്ളു ..!! ഒരു ആശ്വാസം, അത് അവളുടെ പുഞ്ചിരിയാണ്...!!
എല്ലാ ഉത്തരങ്ങളും ആ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയിലുണ്ട്.
അതൊരു വേനലിലെ നനുത്ത സ്പര്‍ശമായി എന്നെ വാരിപ്പുണര്‍ന്നു..! കാറില്‍ ഞങ്ങളെ ഇറക്കി മൈക്കിള്‍ യാത്ര പറയുമ്പോള്‍ അവന്‍ എന്‍റെ കൈത്തണ്ടയില്‍ ബലമായി പിടിച്ചു. ആ ചൂട് എനിക്കിന്നും അനുഭവപ്പെടുന്നുണ്ട്..!! ഇവള്‍ക്കിനി എല്ലാം നീയാണ് എന്നവന്‍ മനസുകൊണ്ട് പറയുന്നുണ്ടായിരുന്നു.എല്ലാത്തിനും കൂടെ നിന്നവന്‍...! "ദി റിയല്‍ഫ്രണ്ട്."
ഒരു ഏഴു നിമിഷം കൂടെ അവന്‍ ഉണ്ടായിരുന്നെങ്കില്‍...!! ലിഷ്യ ഒറ്റപ്പെടുമായിരുന്നില്ല...!! ഒരു തിരക്കഥയിലെന്നപോലെ ആരോ ഞങ്ങളെ അകറ്റുകയായിരുന്നു.
ഏതു നിമിഷത്തിലാണ് എനിക്ക് വെള്ള ദാഹം തോന്നിയത്..!
തണുത്ത വെള്ളം പ്ലാറ്റ്ഫോര്‍മില്‍ കിട്ടുമായിരുന്നിട്ടും കുറച്ചു ദൂര ലാഭത്തിനായി റോഡിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണ്...? അറിയില്ല...! ആര്‍ക്കോ തോന്നിയ തമാശ..!! അതും ആശിക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്കുമേല്‍...!!
ഞങ്ങളോട് ആര്‍ക്കാണ് ഇത്ര പക...!! ഒരു നിമിഷം ഞാന്‍ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളെയും വെറുത്തുപോയി. റോഡിലേക്ക് ഇറങ്ങുമ്പോള്‍ എനിക്കു നേരെ വണ്ടിയോടിച്ചു വന്ന ആ വയസ്സന്‍ ഡ്രൈവറെ എനിക്കിപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്... അയാള്‍ കരയുന്നുണ്ടായിരുന്നു...

സമയം: പതിനൊന്നു അന്‍പത്തഞ്ച്‌.എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ട്. ഒരു മങ്ങലിലൂടെ എനിക്ക് എല്ലാപേരെയും കാണാം..എന്നെ കിടക്കയിലേക്ക് മാറ്റിയിരിക്കുന്നു. ഒരു വശത്തേക്ക് ചരിയാന്‍ തോന്നുന്നുണ്ട്... കണ്ണിനു മുകളില്‍ നിന്ന ജലപാട ഒരു വശത്തേക്ക് ചോര്‍ന്നു പോയി... പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കുക.. എനിക്കിതിനേ കഴിയു...!!
കണ്ണിനു മുന്നിലെ മങ്ങല്‍ നീങ്ങി.. എന്തെല്ലാമോ വ്യക്തമായി കണ്ടു തുടങ്ങി.
വിദൂരതയില്‍ കത്തി നില്‍ക്കുന്ന ആശുപത്രി ഗേറ്റിലെ ലൈറ്റ് അതിനു താഴെ യായി പരിചിതമായ ഒരു മുഖം...!! അതു അവളാണോ...?
ഗേറ്റില്‍ പിടിച്ച് തപ്പിത്തടഞ്ഞ്....!! ഈശ്വരാ...!!

ദുബായ്...!!

അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!!  വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...