ഇത് എന്റെ കാഴ്ചകള്‍ ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള്‍ ....!
Tuesday, March 26, 2013
അവസാന കാമുകിക്കെഴുതിയ ആദ്യത്തെ കത്ത്.
"ജീവിതം യവ്വന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും
ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെഎന്‍റെ പ്രിയസുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു? ഞാനാണെങ്കില്‍ എന്‍റെ ജീവിതത്തിലെ നിമിഷങ്ങള്‍ ഒരോന്നും സാറാമ്മയോടുള്ള പ്രേമത്തില്‍ കഴിയുകയാണ്, സാറാമ്മയോ..?
ഗാഡമായി മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍നായര്‍...."
ഇത്രയും താളാത്മകമായി ഒരു കാമുകനും ഒരു കാമുകിക്കും കത്ത് എഴുതിയിട്ടുണ്ടാവില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു.ആയതിനാല്‍ ആദ്യം ഈ സുവര്‍ണ ലിപികള്‍ പിറന്ന കൈക്കുടമ ശ്രീമാന്‍ വൈക്കം മുഹമ്മദ് ബഷീറിന് അദ്ദേഹത്തിന്‍റെ രീതിയില്‍ തന്നെ ഒരു "സ്റ്റൈലന്‍ സലാം"
പ്രിയപ്പെട്ട സോണി,
ആദ്യമായാണ് ഞാന്‍ ഈ സാഹസത്തിനു മുതിരുന്നത്.
രണ്ടു മാസങ്ങള്‍ക്ക് മുന്‍പാണ് ഞാന്‍ നിന്നെ ആദ്യമായി കാണുന്നത്.
കണ്ടപാടെ ഇതു മൂന്നാം തവണയാണ്, ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി
"ടപ്പോ ടപ്പോ" എന്നു ഇടിക്കാന്‍ തുടങ്ങിയത്.
സ്വാഭാവികമായും ഞാന്‍ മൂന്നാമത്തെതാണല്ലേ എന്ന ചിന്ത നിന്നില്‍ ഉണ്ടാകാം.നീയൊരു പെണ്ണല്ലേ അതുണ്ടാകും..!! ഞാന്‍ പറയാം, നിന്നോടു എനിക്കൊന്നുംമറയ്ക്കാനാവില്ല, കാരണം എന്നെങ്കിലുംഒരിക്കല്‍ എന്‍റെ ഹൃദയം നിന്നോടു സംസാരിക്കുമ്പോള്‍ അതില്‍ ഞാനല്ലാതെ മറ്റാരാണ് എന്നു നീ ഹൃദയത്തോട്ചോദിക്കാന്‍ പാടില്ലല്ലോ.. മറ്റു പൈങ്കിളി കാമുകന്മാരെപ്പോലെ ഞാന്‍ മുന്‍പു സ്നേഹിച്ച ആരെയും ഇന്നും ഹൃദയത്തില്‍ നിന്നും കഴുകിക്കളഞ്ഞിട്ടില്ല.
എന്‍റെ രണ്ടു പ്രണയങ്ങള്‍ നീ അറിയണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
പൂര്‍ണ മനസ്സോടെ നീയിതു കേള്‍ക്കുമല്ലോ,
ആദ്യപ്രണയം നേഴ്സറിയില്‍ പഠിക്കുമ്പോള്‍ കോണ്‍വെന്‍റു വരാന്തയില്‍ എന്നോടൊപ്പം ഇരുന്നു മഞ്ഞപ്പുട്ടു കഴിച്ചിരുന്ന ഗോലിക്കണ്ണുള്ള
അന്‍സു എം.എഫ് നോടായിരുന്നു
ആദ്യമായി ആനുവേഴ്സറിക്കു വേദിയില്‍ "പടിഞ്ഞാറേ കാണുന്ന കൊച്ചു വീട്... ഗോപുര മേടയില്ലാ...." എന്ന ഗാനം പാടിക്കഴിഞ്ഞപ്പോള്‍ അന്‍സു തന്ന ചൂടു ചുംബനം ഒരു പുഞ്ചിരിയോടെയായിരുന്നു ഞാന്‍ ഏറ്റു വാങ്ങിയത്.
ആ കാലത്തു അതിനെ പ്രണയം എന്നു പറയാനുള്ള പ്രാഥമിക വിവരം ഇല്ലാത്തതിനാല്‍ ചുംബനം തന്നതിന്‍റെ പേരില്‍ ഞാനവളെ എന്‍റെ "ബെസ്റ്റ് ഫ്രണ്ട്" ആക്കി . ആറാം ക്ലാസ് വരെ അങ്ങനെ തന്നെ പോയി.അന്നും ഞാന്‍ ചുംബനക്കഥ അവളോടുപറയുമായിരുന്നു. ഒരിക്കല്‍ അവളുടെ മുഖത്ത് പതിവില്ലാത്ത ഭാവവ്യതാസം ഞാന്‍കണ്ടു. പതിയെ അവള്‍ എന്നില്‍ നിന്നും അകന്നു തുടങ്ങി.റീജടീച്ചര്‍ എട്ടിന്റെ എഞ്ചുവടി പറയാത്തതിനു ചൂരലിന് വീക്കുമ്പോള്‍ അവള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവള്‍ കരയാതിരിക്കാന്‍ ഞാന്‍ വേദന കടിച്ചമര്‍ത്തി ചിരിക്കുമായിരുന്നു. പിന്‍ബഞ്ചില്‍ കമഴ്ന്നിരുന്നു കരയുമ്പോള്‍ ഇടം കണ്ണിട്ടു അവള്‍ നോക്കുന്നത് എനിക്ക് എന്തൊരാശ്വാസംആയിരുന്നു.മഞ്ഞപ്പുട്ടു കിട്ടുമ്പോള്‍ ആയമ്മ അറിയാതെ എത്രതവണ ഞാന്‍ അവള്‍ക്കു പകുതി കൊടുത്തിട്ടുണ്ട്.
ആദ്യമായിഅവള്‍തലചുറ്റിവീണദിവസം ഞാനാണ് റീജടീച്ചറിനോട് ആദ്യം വിവരം പറഞ്ഞത് ,അവളുടെ അച്ഛന്‍ വന്നു വിളിച്ചിട്ടു പോകുമ്പോള്‍ അവള്‍ക്കുവേണ്ടി കോണ്‍വെന്‍റിലെ രൂപക്കൂടിന് മുന്നില്‍ ഞാന്‍ മുട്ടിപ്പായി പ്രാര്തിച്ചില്ലേ?
എന്നിട്ടും എന്താണ് അവളെന്നോട് മിണ്ടാത്തത്? ഞാന്‍ വേദനയോടെ നടക്കുന്നത് കണ്ട ഷാജിയാണ് എന്നോട് ആ മഹാ രഹസ്യം വെളിപ്പെടുത്തിയത്. "അന്‍സു വിന് ആറു ബി യിലെ ഫസ്റ്റ് റാങ്കുകാരന്‍ വിശാല്‍ ടി പി യുമായി ഫ്രണ്ട്ഷിപ് ഉണ്ടത്രെ...!!!"
ആറുനാള്‍ മഞ്ഞപ്പുട്ടു കഴിക്കാതെ കളഞ്ഞുകൊണ്ട് ഞാന്‍ അവളോടു പ്രതികാരം വീട്ടി.പ്രിന്‍സിപ്പല്‍ വന്നു അവളെ ഡിവിഷന്‍ മാറ്റി പഠിക്കുന്ന പിള്ളാരെല്ലാം ഡിവിഷന്‍ എ പിന്നെ ബി അതിലും താഴെ സി. ഞാന്‍ ബിയില്‍ ഷാജി സിയില്‍ ഭീകരമായ നാടുനീക്കം...!!! ആദ്യമൊക്കെ ഒറ്റക്കിരുന്ന്‍ കരഞ്ഞിരുന്നു.പിന്നെ കാണാതായി..അതിന് ശേഷം അവള്‍ മിണ്ടിയിട്ടില്ല , ഞാനും മിണ്ടാന്‍ പോയില്ല.
ഒരിക്കലും എനിക്കു മുന്നില്‍ ആ ചിരിയുമായി അവള്‍ വന്നിട്ടില്ല.ഞാന്‍ തേടിപ്പോയിട്ടുമില്ല.
പ്രിയപ്പെട്ട സോണി,എനിക്കു ആ പഴയ ഗോലിക്കണ്ണുള്ള കൂട്ടുകാരിയെ മറക്കാനാകില്ല അന്നും ഇന്നും.
രണ്ടാം പ്രണയം
പത്താംക്ലാസ്.
തലമൂത്തതിന്റെ അഹങ്കാര ത്തില്‍ പ്രായത്തിന്‍റെ എല്ലാ വിവരക്കേടുകളും പരീക്ഷിച്ചു നടക്കുന്ന കാലം, ക്രിക്കറ്റ് തലയ്ക്കു പിടിച്ച് സ്റ്റാര്‍ കാര്‍ഡുകള്‍ വാങ്ങി കൂട്ടന്ന സമയം. മലയാളം മീഡിയം ഗവന്‍മെന്‍റ് സ്കൂള്‍ ആണ് സ്ഥലം.
ഇവിടെ ഉച്ചക്കഞ്ഞി ഫേമസ് ആയിരുന്നു. വീട്ടില്‍ നിന്നും ചോറ് കൊണ്ട് വന്നാലും ചൂട് പയറിട്ട കഞ്ഞീം കവര്‍ നാരങ്ങയും കഴിക്കാതെ പോകാറില്ല അതാണ് പതിവ്.
ആണ്‍കുട്ടികള്‍ ഒരു വശത്തും പെണ്‍കുട്ടികള്‍ മറ്റൊരു വശത്തും ആയിരുന്നു സ്കൂളില്‍. പെണ്‍കുട്ടികളെ നേരില്‍ കാണുക വിരളമാണ്. സുന്ദരിക്കോതകള്‍
ടൂട്ടോറിയല്‍ കോളേജു വിട്ടു വരുമ്പോള്‍ നമ്മള്‍ ചിലര്‍ സമ്മര്‍ ചീപ്പൊക്കെ
യെടുത്ത് വെള്ളം നനച്ചു മുടി ചീകിയൊതുക്കി, ഇല്ലാത്ത മീശ ഉണ്ടെന്ന മട്ടില്‍ കോതിയൊതുക്കി കൈ രണ്ടും കെട്ടി, ഒരുകാലില്‍ ഭാരം കൊടുത്ത് കുന്തം പോലെ നില്‍ക്കും. കരിങ്കണ്ണി ഷീബ എന്നും ആക്കിച്ചിരിക്കും. ഷാജിയും എന്‍റെ ക്ലാസിലാണ്. അവന്‍ ഷീബയെ തെറി പറയും.
ആയിടയ്ക്കാണ് ജോക്കെര്‍ മിട്ടായി വിപണി കീഴടക്കിയത്. രാവിലെ വന്നാല്‍ ഒരു ജോക്കെര്‍ അത് പതിവായി.
അങ്ങനെ ഒരുനാള്‍ ഞാന്‍ജോക്കെര്‍ വാങ്ങാന്‍ തിരക്കില്‍ പെട്ടു നിന്നസമയത്താണ് പിന്നില്‍ നിന്നും ഒരു വിളി വന്നത്....."ശ്ശ്..ശ്" ഞാന്‍ തിരിഞ്ഞു നോക്കി.
ലക്ഷ്മി ഡി.എ ....!!!
(പത്തിലെ പേടിസ്വപ്നം തൊണ്ടയില്‍ഉണ്ട കുമാറിന്‍റെ കാമുകി.
അവള്ലാണ് സ്കൂളിലെ ഏറ്റവുംസുന്ദരി, ക്ലാസില്‍ അവളെപ്പറ്റി പല കഥകളും
ഞങ്ങള്‍ പറഞ്ഞുപരത്താറുണ്ട്. ഒരിക്കല്‍ കുമാര്‍ കേട്ടിട്ട് വന്നതില്‍ ഷാജിക്ക് കിട്ടിയ രണ്ടിടി ഹോ...!!! ഞാന്‍ ഒരിക്കലും മറക്കില്ല.പാവം അവന്‍ എന്നെ ഒറ്റിയില്ല.)
ഞാന്‍ഒന്നുസ്തംഭിച്ചു പോയി..എന്നെയാണോ ഞാന്‍ തിരക്കി. അവള്‍ തലയാട്ടി. ഞാന്‍ അമ്പരന്നു , ഈശ്വരാ കൊല്ലാനാണോ വളര്‍ത്താനാണോ?
ഞാന്‍ തിരക്കിനിടയില്‍ നിന്നും ജോക്കെര്‍റു മായി പുറത്തെത്തി. ഞാന്‍ തിരക്കി എന്താ? വിഷയം അവള്‍ക്കു ജോക്കെര്‍ മിട്ടായി വേണം.
ഒരിക്കല്‍ അജി ഇവള്‍ക്ക് മിട്ടായി വാങ്ങിക്കൊടുത്തതിനു കുമാര്‍ അവനെ കോമ്പസ് കൊണ്ടു കുണ്ടിക്ക് കുത്തിയത്ഞാന്‍ ഓര്‍ത്തു.
സത്യത്തില്‍ ആ കണ്ണുകള്‍ കണ്ടാല്‍ ആരും സഹായിച്ചു പോകും.
പാവമായിരുന്നു ലക്ഷ്മി. ഞാന്‍ അവളുടെ കയ്യില്‍ നിന്നും കാശു വാങ്ങി കടയിലേക്ക് തിരിഞ്ഞപ്പോള്‍ കുപ്പി കാലി..!!
ലക്ഷ്മിയുടെ മുഖം വാടുന്നത് ഞാന്‍ കണ്ടു. ആദ്യമായി ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"എന്നു ഇടിച്ചു തുടങ്ങി..
രണ്ടും കല്പിച്ചു ഞാന്‍ എന്‍റെ കയ്യിലെ ജോക്കെര്‍ മിട്ടായി അവള്‍ക്കു കൊടുത്തു.
അവള്‍ അതെടുത്ത ശേഷം നടന്നു നീങ്ങി കുറച്ചു ചെന്നശേഷം തിരിഞ്ഞു നോക്കി ഹോ...!! ഞാന്‍ വെയിലത്ത് വച്ചഈര്‍ക്കില്‍ ഐസ് പോലായി.
അന്ന് ക്ലാസ്സില്‍ എനിക്കു രാജകീയ വരവേല്‍പ്പ് ആയിരുന്നു. ഷാജി സംഭവം പാട്ടാക്കി.
ഡിവിഷന്‍ പത്തു എച്ല്‍ നിന്നു വരെ എന്നെ കാണാന്‍ പലരും എത്തി.
ഞാന്‍ നോക്കിയിരുന്നത് കുമാറിന്‍റെ വരവായിരുന്നു.
വൈകീട്ടുവരെ കുമാര്‍ വന്നില്ല, ജനഗണമന പാടി സ്കൂള്‍ വിട്ടതും ഞാന്‍ ആദ്യം തന്നെ ടൂട്ടോറിയല്‍ കോളെജിലേക്ക് തിരിച്ചു.സ്കൂള്‍ ഗ്രൌണ്ട് കടന്നു വേണം ചെല്ലാന്‍.ഗ്രൌണ്ട് കടന്നു ഇടവഴിയില്‍ കയറിയപ്പോള്‍ ആറുപേര്‍ മുന്നിലും ആറുപേര്‍പിന്നിലും വളഞ്ഞു.എന്‍റെ ശ്വാസം നിലച്ചു.
മുന്നില്‍ കുമാര്‍..!! കയ്യില്‍ സൈക്കിള്‍ ചെയിന്‍..!!
ഞാന്‍ എന്തെങ്കിലും പറയും മുന്‍പേ അടിവീണു. തല്ലുകൊള്ളുമ്പോള്‍ നാഭിക്കു താഴെ കൈകൊണ്ടു പോത്തണമെന്നു ഷാജി പറഞ്ഞത് ഞാന്‍ ഓര്‍ത്തിരുന്നു. ഞാന്‍ കൈ നാഭിക്കു താഴെ ചേര്‍ത്തു പിടിച്ച് തറയില്‍ ചുരുണ്ട് കിടന്നു..
കൂടുതലും ചവിട്ടാണ്. നല്ല വേദന ഉണ്ടായിരുന്നു..അവസാനം കുമാര്‍ ദേഷ്യം തീര്‍ക്കാന്‍ തറയില്‍ കിടന്ന എന്‍റെ നേരെ മുള്ളി...!!!!
അത് വലിയ വാര്‍ത്തയായി.കുമാറിന് നാണക്കേടും..!!!വിഷയം ലക്ഷ്മിയുടെകാതുകളില്‍ എത്തിയതാകണം അവള്‍ ഒരിക്കല്‍ എന്നെ വഴിയില്‍ വച്ചു കണ്ടു നിന്നു. എനിക്കും നില്‍ക്കാതിരിക്കാന്‍ തോന്നിയില്ല.
രണ്ടാം തവണ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങി..!!
ഇന്നും ഞാന്‍ ഓര്‍ക്കുന്നുണ്ട് ആ ചിരി. അന്നു മുതല്‍ ഞങ്ങള്‍ കൂട്ടുകാരായി..
ഞാന്‍ കുമാറിന്‍റെനോട്ടപ്പുള്ളിയും.
പലപ്പോഴും കുമാര്‍ എന്നെ തല്ലുന്നത് കണ്ടിട്ടാവണം അവള്‍ എന്നോടു ചോദിച്ചു നീ ഒരു ആണല്ലേ...നിനക്കു തിരിച്ചു തല്ലരുതോ..?
അഭിമാനം ...ചോദ്യം ചെയ്യപ്പെട്ടു....!!!!
കര്‍ചീഫില്‍ കല്ലുകെട്ടി കുമാറിന്‍റെ തലയ്ക്കടിച്ചു എട്ടു തുന്നല്‍. സ്കൂളിലെ വീരാളിപ്പട്ടം എനിക്കു കിട്ടി.ലക്ഷ്മി എന്നോട് കൂടുതല്‍ അടുത്തു തുടങ്ങി.
പരീക്ഷക്കു തുണ്ടു വെക്കുന്ന പരിപാടി ഉണ്ടായിരുന്നു എനിക്ക്. ലക്ഷ്മിക്ക് അത് ഇഷ്ടമല്ല. ഞാന്‍ തുണ്ടു വച്ചില്ലേല്‍ തോക്കുന്നത് ഞങ്ങള്‍ പത്തോളംപേരാണ്. അതില്‍ ഷാജിയും പെടും ജീവിതത്തില്‍ ആദ്യമായി ഷാജി കരഞ്ഞതും ഞാന്‍ തുണ്ടു വയ്ക്കാന്‍ വിസമ്മതിച്ചപ്പോഴാന്.
ഒടുവില്‍ അഞ്ചു ജോക്കെര്‍ മിട്ടായിയും ഇരുന്നൂറു സ്റ്റാര്‍ കാര്‍ഡും എന്ന ഉടമ്പടിയില്‍ ഞാന്‍ തുണ്ടു വെക്കാം എന്നു ഏറ്റു.
ഓണപ്പരീക്ഷയില്‍ അവളും ഞാനും ഒരു റൂമില്‍ ആയിരുന്നു ഇരുന്നിരുന്നത്.
ഞാന്‍ തുണ്ടു വയ്ക്കുന്നത് അവള്‍ കണ്ടു.കണ്ണു കൊണ്ട് ആദ്യം ഒന്നു വിരട്ടി.
രണ്ടാം വട്ടം അവള്‍ ഒറ്റി. ടീച്ചര്‍ പിടിച്ചു.എനിക്കു വല്ലാത്ത വിഷമം തോന്നി..
ആ പരീക്ഷയില്‍ ഞാന്‍ തോറ്റു.
രസം അതല്ല കുമാര്‍ ആദ്യമായി "മലയാളത്തിന്" ജയിച്ചു.
അതോടെ ലക്ഷ്മി കുമാറുമായി മിണ്ടിത്തുടങ്ങി.
ഞാന്‍ പിന്തള്ളപ്പെട്ടു. കുമാര്‍ വാശിയോടെ പഠിക്കാന്‍ തുടങ്ങി, ഞാന്‍ പതിയെ പത്തിലെ ഗുണ്ടയായി അവരോധിക്കപ്പെട്ടു. പഠിക്കാത്തവന്‍..!! നല്ല കുട്ടിയുടെ തല തല്ലി പോട്ടിച്ചവന്‍...!! പേരുകള്‍ കൂടി വന്നു.
പത്താം ക്ലാസ് അവസാന ദിവസം ഓട്ടോഗ്രാഫ് വാങ്ങാന്‍ അവള്‍ വന്നു,
എനിക്കു നേരെ നീട്ടിയ ആ കുറിപ്പില്‍ എന്തോ എഴുതിയപ്പോള്‍ അതില്‍ രണ്ടു തുള്ളി കണ്ണു നീരും ഉണ്ടായിരുന്നു..അതുസത്യത്തില്‍ കണ്ണുനീര്‍ ആയിരുന്നില്ല എന്‍റെ ഹൃദയത്തിലെ രക്തമായിരുന്നു.
സോണീ,അതിന് ശേഷം ഹൃദയം കൊടുത്തു ഞാന്‍ ആരെയും പ്രണയിച്ചിട്ടില്ല.
ഞാന്‍ അറിയാതെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും എന്‍റെ ഹൃദയത്തില്‍ "ലപ് ടപ്" ഇടി മാറി "ടപ്പോ ടപ്പോ"മുഴങ്ങിയത്, നിര്‍ഭാഗ്യവശാല്‍ അതിനു കാരണം നീയായിരുന്നു എന്നു മാത്രം.
നീ ആരെന്നോ എന്തെന്നോ എനിക്കറിയില്ല,അറിയാന്‍ ആഗ്രഹവുംഇല്ല , ഒരു നോക്ക് കൊണ്ടോ , വാക്ക് കൊണ്ടോ നിന്നെ ഞാന്‍ നോവിക്കാന്‍ ആഗ്രഹിക്കുന്നില്ല.. നിന്‍റെ കണ്ണുകള്‍ ഞാന്‍ കാരണം നിറയാന്‍ പാടില്ല എന്നു നിന്നെക്കാള്‍ഏറെ ഞാന്‍ ആഗ്രഹിക്കുന്നു.
എന്നിരുന്നാലും നിന്നോടു എനിക്കിതു പറയാതെ വയ്യ, എനിക്ക് നിന്നെക്കാള്‍ ഏറെ ഇഷ്ടം എന്‍റെ ഹൃദയത്തോടാണ്.
നിറുത്തട്ടെ
സ്നേഹപൂര്‍വ്വം
*****************
Saturday, March 16, 2013
രാത്രിയില്‍ മായ സുന്ദരിയാണ്.
ചുറ്റിലും നല്ല ഇരുട്ട്, മുറ്റത്തിറങ്ങി മേലോട്ടു നോക്കി കുറച്ചു നേരം വായ് തുറന്നു നിന്നു...!
മഴ തോര്‍ന്ന്തെളിഞ്ഞ ആകാശം, ഇടയ്ക്കിടെ തെളിയുന്ന ഒരു മിന്നല്‍, വല്ലപ്പോഴും കേള്‍ക്കുന്ന ചെറിയ ഇടിമുഴക്കം.
തണുത്തകാറ്റ്.. ചീവീടുകളുടെ ശബ്ദം... മാക്കാന്‍മാരുടെ ഗോഗോ വിളി... അരികിലൂടെഒഴുകുന്ന അഴുക്കുചാലിന്റെ (പഴയ തോട്) കളകളാരവം...
അടുത്ത വീട്ടില്‍,വന്നു കയറിയ മരുമകളെ കുറ്റം പറയുന്ന പൂമണിത്തള്ള....
ഇവയെല്ലാം ഒഴിച്ചാൽ, വല്ലാത്ത ഒരു നിശബ്ദതയുണ്ട് ചുറ്റിലും...
നല്ല സുഖമുള്ള അന്തരീക്ഷം...
പൊടുന്നനെ വശത്തായി ഒരു കുഞ്ഞു വെട്ടം വീണു ,
അതിന്റെ പ്രഭയില്‍ ഒരു വട്ട മുഖം വ്യക്തമായി. ആരാണ് അവള്‍...?
എണ്ണവിളക്കിന്റെ സുവർണ്ണ പ്രഭയിൽ അവള്‍ ഒരു ദേവതയെന്നോണം ശോഭിച്ചു..
വിളക്കുമായി എന്‍റെ മുന്നിലൂടെ കടന്നു പോയപ്പോള്‍ കയ്യോന്നിയിട്ടു കാച്ചിയ എണ്ണയുടെ മണം... ഹാ..
പിന്നിലെ മുടിതുമ്പില്‍ നിന്നു വീണ വെള്ളത്തുള്ളികള്‍ കാലില്‍ വീണപ്പോള്‍ സുഖമുള്ള തണുപ്പ്... ഇരുളില്‍എനിക്ക് ആ വശ്യസൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞു...
നടക്കല്ലില്‍ തിരി തെളിച്ച ശേഷം അവള്‍ എന്‍റെ അരികില്‍ വന്നിരുന്നു. എന്‍റെ കണ്ണുകളിലേക്കു നോക്കി... ഞാന്‍ അത്ഭുതപ്പെട്ടു. ആരാ..? എന്നു ചോദിക്കാന്‍ പോലും ശബ്ദം പൊങ്ങിയില്ല.. രോമാകൂപങ്ങള്‍ക്ക് ചലനം അനുഭവപ്പെട്ടു.. അവള്‍ പിന്നില്‍നിന്നും മുടിത്തുമ്പ് വാരി മുന്നിലെക്കിട്ടു... അതില്‍ നിന്നും നാലഞ്ചു തുള്ളി മുഖത്തേക്ക് തെറിച്ചു..
എനിക്കു വല്ലാത്ത അസ്വസ്ഥത തോന്നി... എന്നെ എന്തിനു ഇങ്ങനെ നോക്കുന്നു..?
ഞാന്‍ ചോദിച്ചു..
പിന്നെ ഞാന്‍ ആരെ നോക്കണം..? ഉരുളക്കുപ്പേരി..!!
! എനിക്കു ഒന്നും മിണ്ടാനായില്ല..
ശ്വാസഗതി കൂടി... ദൈവമേ ആരെങ്കിലും കണ്ടാല്‍...? ഞാന്‍ വിയര്‍ക്കാന്‍ തുടങ്ങി...
ചുറ്റിലും നോക്കി.. തല്ക്കാലം ആരുമില്ല.
തൊട്ടടുത്ത വീട്ടിലെ കുമാരേട്ടന്റെ ചേച്ചീടെ മകള്‍ ഡിഗ്രി പഠനം കഴിഞ്ഞു വരുന്നുണ്ട്, എന്നു അമ്മ പറഞ്ഞത് ഞാന്‍ ഓര്‍ത്തു.
അവളാണോ ഇവള്‍...!!ചെറുപ്രായത്തിൽ ഇന്നാട്ടിൽ നിന്ന് പോയതാണ്, എനിക്കു ചെറിയ ചിരി വന്നു... ഏയ് അതല്ല പക്ഷെ...,ഇതു അതിലും പ്രായമുണ്ട്...
ആരാണെന്നു ചോദിക്കാന്‍ ഞാന്‍ തീരുമാനിച്ചു..
ആരാ നിങ്ങള്‍..? ഞാന്‍ ചോദിച്ചു..
ആഹാ എന്നെ അറിയില്ലേ..?
ഞാന്‍ മായ... !!
ഠിം...!!!! ! കറണ്ട് വന്നു...ഇരുളിന്റെ വശ്യമായ സൌന്ദര്യത്തിന്റെ മാറിൽ കഠാരയിറക്കിക്കൊണ്ട് സി എൽ എഫ് ലൈറ്റുകൾ മിന്നി ....
പിന്നിലെ നിശബ്ദതയെ കൊന്നുകൊണ്ട് ടി വി ചാനലുകള്‍ ഉണര്‍ന്നു..
ഒന്നുരണ്ടു നിമിഷമെടുത്തു ഞാൻ തിരികെവരാൻ... ചുറ്റിലും നോക്കി... അവളില്ല...
നടക്കല്ലിൽ അപ്പോഴും വിളക്ക് തെളിയുന്നുണ്ടായിരുന്നു...
അത് തെളിയിച്ചതാരാണ്..?
നാളെയും വരുമോ അവള്‍..? മായ...!!
ഞാന്‍ കാത്തിരുന്നു... അടുത്ത പവര്‍കട്ടിനായി...!!!
കടപ്പാട്: കേരള സര്‍ക്കാര്‍,KSEB

Wednesday, February 27, 2013
ലോലന്‍ എനിക്കയച്ച കത്ത് ...!!
പ്രിയ മിത്രമേ ,
ഇതു എഴുതാതെ വയ്യ ...!!
"ന സ്ത്രീ സ്വാതന്ത്ര്യ മര്‍ഹതേ .." എന്നു മനു മനുസ്മൃതിയില്‍ പറഞ്ഞത് എത്ര ശരി..!
അളിയാ നീയിതു കേള്‍ക്കണം..!!
ഇന്ന് എന്‍റെ ചെവികള്‍ രണ്ടും അവള്‍ കൊണ്ടു വന്ന ജിലേബി പോലെ ചുവന്നു തുടുത്തു..!!
കനവില്‍ തീര്‍ത്ത മധുര സ്വപ്നങ്ങള്‍ക്ക് ഇന്ന് നന്നേ കയ്പ്പ് അനുഭവപ്പെടുന്നുണ്ട്..
ഒന്നും കാണാന്‍ വയ്യ ,വല്ലാത്ത മങ്ങല്‍, ഉള്ളിലെ പുകച്ചിലിനു ആക്കം കൂട്ടിയിട്ടെന്ന വണ്ണം എതിരേയിരുന്ന മറ്റൊരുവള്‍ ഒന്നുമറിയാത്ത മട്ടില്‍ രണ്ടു ജിലേബി കഴിക്കാന്‍ പറ്റുമോ എന്ന് ശ്രമിക്കുകയാണ്.
അവളാണ് എന്‍റെ ബെസ്റ്റ് ഫ്രണ്ട് , തൊട്ടടുത്ത് ജിലേബിയും കൊണ്ട് വച്ച് നിറമാല പുഞ്ചിരിയോടെ ഇരിക്കുന്ന മറ്റൊരുവളും ഉണ്ട്.
ലവലാണ് ഒരു മാസം എന്നെ കൊതിപ്പിച്ച ലലനാമണി.
ഇന്നിപ്പോ ഒരു പായ്ക്കറ്റു ജിലെബിയുമായി വന്നിരിക്കുന്നു...
കഴിഞ്ഞ ഒരു മാസം ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കു വല്ല കയ്യും കണക്കും ഉണ്ടോ..? വരല്ലേ വരല്ലേ എന്ന് ഫിസിഷ്യന്‍ പറഞ്ഞിട്ടും നൂലനായ ഈ ലോലന്‍(ഞാന്‍) ജിം ല്‍ പോയി .
എടുക്കരുതേ ... എടുക്കരുതേ എന്ന് ഫിസിഷ്യന്‍ പറഞ്ഞിട്ടും പറ്റാത്ത ഭാരം(5കിലോ ) ഞാന്‍ എടുത്തുപൊക്കി.
എന്നും അവള്‍ക്കു വേണ്ടി ഞാന്‍ സൂര്യ നമസ്ക്കാരം ആരംഭിച്ചു, അതിനുവേണ്ടി പുലര്‍ച്ചെ എണീക്കാന്‍ അലാറം വച്ചതിനു റൂമിലെ മറ്റുള്ള അപരാധികളുടെ വക പല്ലുപോലും തേക്കാത്ത പ്രഭാതത്തെറി കേട്ടു.
രാവിലെ ഓടാന്‍ തുടങ്ങി, നീ ചിന്തിക്കുന്നുണ്ടാവും വെടി വച്ചാല്‍ പോലും രാവിലെ എണീക്കാത്ത ഞാന്‍ എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന്... ഈ അപരാധിച്ച പ്രണയം വന്നു മുന്നില്‍ പെട്ടാല്‍ പിന്നൊന്നും കാണാന്‍ പറ്റൂല ...ഓരോ നിമിഷവും അവള്‍ പിന്നില്‍ നിന്നും ഇതെല്ലം നോക്കുന്നുണ്ട് എന്ന ചിന്ത എന്നെ കൊണ്ട് ചെയ്യിച്ചതല്ലേ..?
കസര്‍ത്ത് എല്ലാം കഴിഞ്ഞ് രണ്ടു നേന്ത്രപ്പഴം , ഒരു വാട്ടിയ മുട്ട , ഒരു ഗ്ലാസ് പാല്.
ഇതെല്ലം "പടുപാപീ" നിനക്ക് വേണ്ടി ആയിരുന്നില്ലെടീ ....??(സോറി അളിയാ ഫീലിങ്ങ്സ് ...!!)
ഉച്ചക്കും വൈകീട്ടും നിലയിലെ റെസ്റ്റോറന്റില്‍ കാണാന്‍ വന്നതോടെ അവള്‍ മനസ്സുകൊണ്ട് കുറെ ലഡ്ഡു വാരി വിതറി...
പൂപോലുള്ള അവളുടെ ചിരി കണ്ട നാളില്‍ ഞാന്‍ ഉറപ്പിച്ചു "നീയാണ് എന്നെ തെക്കൊട്ടെടുക്കുന്ന നാളില്‍,എനിക്കായി നെഞ്ചു പൊട്ടി ക്കരയുന്നവള്‍" എന്ന്..
എന്‍റെ ഖല്‍ബില്‍ ആദ്യ സുലൈമാനി അവള്‍ തന്നത് ഏകദേശം അഞ്ചു നാളുകള്‍ക്കു മുന്‍പാണ്.
അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ അവള്‍ അതേ ഖല്‍ബില്‍ കതിന വച്ചു പൊട്ടിച്ചു.
എടീ ഘ്രാതകീ...!!! നിനക്കൊക്കെ തലയിലെ റെഡ് അലര്‍ട്ട് (സീമന്തം ) ഒന്ന് വലിപ്പത്തില്‍ ഇട്ടിരുന്നേല്‍ ഞാന്‍ ഈ പെടാ പാടൊക്കെ പെടേണ്ട വല്ല കാര്യവും ഉണ്ടാകുമായിരുന്നോ..?
മര്യാദിക്കു ഫ്രീക്ക് ആയി നടന്നിരുന്ന ഞാന്‍ ഇന്ന് ക്രാക്ക് ആയീന്നു പറഞ്ഞാ മതി അളിയാ ..
എല്ലാം പോട്ടെ..!! നടന്നത് നടന്നു കല്യാണം കഴിഞ്ഞതായിക്കോട്ടേ,
നോക്കി.. കണ്ടു ... ചിരിച്ചു...!!!!!!!!!
എന്നിട്ടും ഒന്ന് നടന്നില്ലെടാ.......... എന്ന് എത്ര പേരാണ് എന്നോട് ചോദിച്ചേന്നറിയോ..?
അതും പ്രതീക്ഷിച്ചു നിന്ന എനിക്കു അവള്‍ തന്നത് എന്താന്നറിയോ ..?
കഴക്കൂട്ടം ആര്യ ബേക്കറിയിലെ പൂത്ത ജിലേബി.
പോരാത്തതിന് ഒരു ഗംഭീര ഡയലോഗും...
"ഞാന്‍ നാളെ ദുബായിലേക്ക് പോകുവാ ...!!"
ഇനി എന്ത് പറയാന്‍...
ഇതി സമര്‍ത്ഥിതോ എന്‍റെ കഥാകാണ്ഡം സമാപ്തം ...!!!
അളിയാ പിന്നൊരു കാര്യം..
ഇതും വായിച്ചിട്ട് സഹതാപിക്കനാണേല്‍, ഒരു നായിന്‍റെ മക്കളും വരണമെന്നില്ല.
മറിച്ച് വല്ല തന്തക്കോ , തള്ളക്കോ വിളിക്കനാണേല്‍ വാ ... ഞാന്‍ റൂമിലുണ്ടാവും.
സസ്നേഹം
ലോലന്‍

Monday, February 13, 2012
"ലിഷ്യ" എന്ന പെണ്‍കുട്ടി...!!
സമയം:പതിനൊന്നു പത്ത്.
ഠിം.... ഒരിടി ......!!!!!
ഇപ്പോഴും മഴയാണ്... കോരിച്ചൊരിയുന്ന മഴ...!!!
എനിക്ക് വ്യക്തമായ ഓര്‍മ്മയുണ്ട്..!!! ഞാന്‍ ഭൂമിയില്‍ നിന്നും പത്തു പന്ത്രണ്ടടിഉയരത്തിലാണ്... ശരീരഭാഗങ്ങള്‍ വേദനിക്കുന്നുണ്ട്... എവിടെയാണ് വേദന എന്ന്കൃത്യമായി ഞാന്‍ ഓര്‍ക്കുന്നില്ല... അതിലും വലിയ വേദന ഉള്ളിലാണ്... ഇന്ന്നഷ്ടം എനിക്ക് മാത്രമാണ്.. പങ്കിടാന്‍ ആരുമില്ല.. നിമിഷങ്ങള്‍ക്കള്‍ക്കകം ഞാന്‍താഴെ വീഴും.. ഒരുപക്ഷെ ഞാന്‍ മരിച്ചുപോകും.!!.. അതില്‍ അത്ഭുതമില്ല...അതെന്നായാലും സംഭവിക്കും..എങ്കിലും..ലിഷ്യ...!!
ഉയര്‍ന്നു പൊങ്ങുമ്പോള്‍ എന്റെ ഉള്ളില്‍ മിന്നിമാഞ്ഞ രൂപങ്ങളില്‍ ചിലരെഞാന്‍ ഓര്‍ക്കുന്നു...
അതില്‍ ഒന്ന് എന്നെ പ്രതീക്ഷിച്ചു റെയില്‍വേ സ്റ്റേഷനില്‍ നിന്നിരുന്ന "ലിഷ്യ" എന്നപെണ്‍കുട്ടി...!!.
എനിക്ക് ഓര്‍ക്കാന്‍ കഴിയുന്നുണ്ട്.. ഞാന്‍ മറക്കാത്ത അല്ലെങ്കില്‍ മറക്കാന്‍ പാടില്ലഎന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ച മുഖം... ഈ വേദനയ്ക്കിടയിലും ഞാന്‍ ആരൂപം കാണുന്നു... ചുവന്ന ചുണ്ടുകള്‍ക്കിടയില്‍ എപ്പോഴും ഒളിപ്പിച്ചു വച്ചപുഞ്ചിരി.. ഞാന്‍ ലിഷ്യയെ ആദ്യമായി കണ്ട ദിവസം.... എല്ലാം..എല്ലാം...!!!
ലോകത്തില്‍ രണ്ടാമതും.. ഏഷ്യയില്‍ ആദ്യത്തെതുമായി കാറ്റ് കൂടുതല്‍ ലഭിക്കുന്നപ്രദേശമാണ് തമിഴ് നാട്ടിലെ ആരുല്‍വായ്മൊഴി... അവിടെ എന്‍.എച് റോഡില്‍നിന്നും ഇരുപത്തഞ്ചു കിലോമീറ്റര്‍ തള്ളി അളഗപ്പാപുരം എന്നൊരു ഗ്രാമം ഉണ്ട്...എന്റെ നാലു വര്‍ഷത്തെ ഡിഗ്രി പഠനം അവിടായിരുന്നു...
നാലാം വര്‍ഷത്തില്‍ എന്റെ അടുത്ത സുഹ്രത്തുക്കളില്‍ ഒരാളും മുംബൈസ്വദേശിയും ആയ "മൈക്കിള്‍ ഫെര്‍ണാണ്ടോ സന്ദീപ് നെപ്പോളിയന്‍" അയാളുടെവീട്ടിലേക്കു പോകാന്‍ ക്ഷണിക്കുകയുണ്ടായി... ആ ക്ഷണം ഒരുനിമിത്തമായിരുന്നു..
തിരുവനന്തപുരം മുതല്‍ ഛത്രപതി ശിവജി ടെര്‍മിനസ് വരെ രണ്ടു പകലും ഒരുരാത്രിയും.. രസകരമായ യാത്ര... ചൂടും തണുപ്പും മാറി മാറി വന്നപ്പോള്‍ വല്ലാത്തഅസ്വസ്ഥത തോന്നി...ആദ്യമായതുകൊണ്ടാവാം..! യാത്ര ഇഷ്ടപ്പെടുന്ന ആളല്ലഞാന്‍.. പിന്നെ എന്തുകൊണ്ട് ഇത് എന്ന് ചോദിച്ചാല്‍ ... മുന്‍പ് പറഞ്ഞില്ലെ ഏതോ ഒരു നിമിത്തം...!!
ട്രെയിനില്‍ പുനെ സ്വദേശികളായ മലയാളികള്‍ ചിലരെ പരിചയപ്പെട്ടു... ഒരുപണ്ട്രണ്ടുവയസ്സുകാരന്‍ കരംചന്ദ് അവന്റെ പെങ്ങള്‍ നേഖ. അവന്റെ അമ്മലീലാമണി...തുടങ്ങിയവര്‍.. ഹരിപ്പാട് നിന്നും കേറിയതാണ് അവര്‍... മുത്തശ്ശിയുടെമാറില്‍ വരില്ല എന്ന് വാശിയോടെ കെട്ടിപ്പിടിച്ചു കിടന്ന ആ കുട്ടിയെ അമ്മലീലാമണി പറിച്ചു മാറ്റുകയായിരുന്നു...
"മുത്തശ്ശീ എന്നെ വിടാന്‍ പറ മുത്തശ്ശീ..വിടാന്‍ പറ മുത്തശ്ശീ..."
പാവം ആയമ്മയുടെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്... മനസ്സില്ലാ മനസ്സോടെയാണ്ആയമ്മ മകളെ വിട്ടുകൊടുത്തത്... ലീവിന് നാട്ടില്‍ വന്നു തിരിച്ചു പോകുന്നപുകിലാണ്... കുട്ടിക്കാലത്ത് അമ്മയുടെ വീട്ടില്‍ പോയി തിരിച്ചുവരാന്‍ നേരംഞാന്‍ തറയില്‍ കിടന്നു കരഞ്ഞുവിളിക്കും...ഒടുവില്‍ അമ്മവക ഒരടി... അത്കിട്ടിയാലെ യാത്ര തിരിക്കൂ... ഒരു കാലം..!!ഞാന്‍ മനസ്സിലോര്‍ത്തു.
നേഖ ഇപ്പോള്‍ ചിരിക്കുന്നുണ്ട്... അവളുടെ ഉള്ളിലേക്ക് നഗരംകുടിയേറിക്കഴിഞ്ഞു... മുത്തശ്ശി കൊടുത്തുവിട്ട കളിക്കോപ്പുകള്‍ പുത്തന്‍കവറിലിട്ടു കാത്തിരിക്കുകയാണ്... സ്കൂള്‍ തുറന്നാല്‍ എല്ലാപേരെയുംകാണിക്കണം... ആ സന്തോഷം ഞാന്‍ ആ മുഖത്തു നിന്നും വായിച്ചെടുത്തു ... ഞാനും മാനസികമായി ആസന്തോഷത്തില്‍ പങ്കു ചേര്‍ന്നു..
നേഖ ഇടക്കിടെ എന്നെ നോക്കും... ഞാന്‍ ചിലപ്പോഴൊക്കെ ഗോഷ്ടി കാണിക്കും...അപ്പോള്‍ അവള്‍ മുഖം വെട്ടിചിരിക്കും... പതിയെപ്പതിയെ ഞാന്‍ ചിരിച്ചു തുടങ്ങി...അവളും ഒളികണ്ണിട്ടു നോക്കുനത് ഞാന്‍ കണ്ടു... ഒടുവില്‍ പിടികൂടിഎന്നായപ്പോള്‍ അവളും ചിരിച്ചു...പിന്നെ ചിരിയായി.. കളിയായി...ഒടുവില്‍ഞാന്‍ പറഞ്ഞ രാജകുമാരന്റെയും എലിക്കുഞ്ഞിന്റെയും കഥ കേട്ട് അവള്‍ഉറങ്ങി... എന്നോട് വളരെപ്പെട്ടന്നാണ് നേഖ അടുത്തത്.... ലീലാമണിയെയുംകരംചന്ദിനെയും അത്ഭുതപ്പെടുത്തിയ ഒന്ന് അവളുടെ പെട്ടന്നുണ്ടായഅടുപ്പമാണ്... ആരോടും അങ്ങനെ പെട്ടന്ന് അടുക്കുന്ന ഒരാളായിരുന്നില്ലത്രേനേഖ... എനിക്ക് അത് വലിയ ഒരു സംഭവമായി തോന്നിയില്ല...ഒരേ മനസ്സ് ഉള്ളവര്‍പെട്ടന്ന് അടുക്കും... അതൊരു ലോകസത്യം...
പുനെ എത്തുന്നതിനു മുന്‍പ് ഞാന്‍ , എം.ടി. യുടെ നാല് തിരക്കഥകള്‍ എന്ന ബുക്ക്‌വായിച്ചു തീര്‍ത്തിരുന്നു..."കടവ്,ഒരു വടക്കന്‍ വീരഗാഥ,പരിണയം,സദയം... "ഒരര്‍ഥത്തില്‍ ഞാന്‍ പഠിക്കുകയായിരുന്നു... എങ്ങനെ അക്ഷരങ്ങളെകാഴ്ചക്കാര്‍ക്ക് ഇഷ്ടപ്പെടും വിധം അടുക്കി വയ്ക്കാം.. അന്നത്തെ അറിവില്‍,കിട്ടിയ ബുക്കുകള്‍ ഒക്കെ വായിക്കും... ആലപ്പുഴ വിനായക പബ്ലിക്കേഷന്‍നടത്തിയിരുന്ന എന്റെ സുഹൃത്ത് ആണ് എനിക്ക് ഈ ബുക്ക് തന്നത്... സത്യത്തില്‍ എനിക്ക് ആ ബുക്ക് വളരെ ഉപകാരപ്പെട്ടു.. തിരക്കഥ എന്ത് എന്ന് ഞാന്‍ പഠിച്ചുതുടങ്ങിയത് അവിടെ നിന്നായിരുന്നു...ആ ബുക്കിന്റെ പിന്‍വശത്ത് ലീലാമണിഅഡ്രസ് എഴുതിത്തന്നു...
എന്നു വന്നാലും വിളിക്കണം... ഞാന്‍ ചിരിച്ചുകൊണ്ട് അവരെ യാത്രയാക്കി...
കുറച്ചു മണിക്കൂറുകള്‍, അതുണ്ടാക്കിയ ബന്ധം വളരെ വലുതായി അവര്‍കരുതുന്നു...
എനിക്കും അങ്ങനെ തോന്നി...
ബോംബെ അടുത്തായിരുന്നു.. കഷ്ടിച്ച് മുക്കാല്‍ മണിക്കൂര്‍... ഞാന്‍ ഇറങ്ങി...കൂട്ടുകാരന്‍ കാത്ത് നിന്നിരുന്നു... ഞങ്ങള്‍ ഒരുമിച്ചു ചര്‍ച്ച് ഗേറ്റില്‍ നിന്നുംവിരാര്‍ലേക്ക് യാത്ര തിരിച്ചു...നല്ല ക്ഷീണം ഞാന്‍ ഉറങ്ങിപ്പോയി... കടന്നുപോയനിമിഷങ്ങളും ഒഴുകിത്തുടങ്ങി... വിരാര്‍ എത്തിയത് എനിക്ക് കൃത്യമായിഓര്‍ക്കാന്‍ കഴിയുന്നുണ്ട്... മൈക്കിളിന്റെ ഫ്ലാറ്റിനു മുന്നില്‍ ഞാന്‍ കണ്ട പാര്‍ക്ക്...അവിടെ കളിച്ചുകൊണ്ടിരിക്കുന്ന ഒരുപാടു നേഖമാരെ ഞാന്‍ അവിടെകണ്ടു...എല്ലാപേരുടെ മുഖത്തും പുഞ്ചിരിയുണ്ട്....
സമയം:പതിനൊന്നു പതിമൂന്ന്.
വല്ലാത്ത വേദന...!!
എവിടെയും ഇരുമ്പിന്റെ ഗന്ധം...!!! കയ്യില്‍ നല്ല വഴുവഴുപ്പും ഉണ്ട്... തല വല്ലാതെവേദനിക്കുന്നു...
ഞാന്‍ തിരിച്ചറിഞ്ഞു... ചോരയുടെ മണം...!!!
"ഒരുപാടു ചോര പോയിരിക്കുന്നു..." ആരോ പറയുന്നത് എനിക്ക് കേള്‍ക്കാം...
പുറത്തു കേള്‍ക്കുന്ന വാഹനങ്ങളുടെ ഹോണ്‍ ശബ്ദം... ആള്‍ക്കാരുടെ അടക്കംപറച്ചിലുകള്‍... എല്ലാം വ്യക്തം..!!!
എന്നെ ആരെല്ലാമോ ചേര്‍ന്ന് ഒരു വാഹനത്തില്‍ കയറ്റുകയാണ്.."ഹലോ...ഹലോ..." ആരോ എന്നോട് സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്....!!
"ഹലോ... ഹലോ...."
ഞാന്‍ കണ്ണുകള്‍ തുറന്നു.... മുന്നില്‍ ചായയുമായി മൈക്കിള്‍ ആണ്... ഞാന്‍ചുറ്റിലും നോക്കി... നല്ല പ്രകാശ സഞ്ചാരമുള്ള മുറി... തലേന്ന് കിടന്നത് എനിക്ക്ഓര്‍മ്മയില്ല...അത്ര ക്ഷീണം ആയിരുന്നു...
മൈക്കിള്‍ തമിഴാണ് സംസാരിക്കുന്നത്.... ഞാന്‍ പറയുന്ന മലയാളം അവനുമനസ്സിലാകും... എനിക്ക് അവന്‍ പറയുന്ന തമിഴും മുറിഹിന്ദിയും എല്ലാംമനസ്സിലാകുമായിരുന്നു...
രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി.... എന്നെ ബോംബെമുഴുവനും കാണിക്കുക എന്നത് അവനു ഒരു വെല്ലുവിളി ആയിരുന്നു... "മുംബൈദര്‍ശന്‍.." അതായിരുന്നു ബോംബെ കാണിക്കാന്‍ അവന്‍ കണ്ട ഉപാധി... മുന്നൂര്രൂപ അടച്ചു... ഒറ്റ നാള്‍ കൊണ്ട് മുംബൈ നഗരം ഒന്ന് വേഗത്തില്‍ കാണിച്ചു...ഗേറ്റ്വേ ഓഫ് ഇന്ത്യ... താജ് ഹോട്ടല്‍..ഹാങ്ങിംഗ് ഗാര്‍ഡന്‍.. നരിമാന്‍പോയിന്റ്...ശിവാജി മ്യൂസിയം...ജുഹു ബീച്ച്.. അമിതാഭ് ബച്ചന്‍ താമസിക്കുന്നസ്ഥലം... അന്ധേരി... ധാരാവി.... നെഹ്‌റുപ്ലാനിറ്റോറിയം....ക്ഷേത്രങ്ങള്‍...പള്ളികള്‍... അങ്ങനെ ഒരുപാടുസ്ഥലങ്ങള്‍..!!.സത്യത്തില്‍ അവരോടു നന്ദി പറയണം...ഒറ്റ നാള്‍ കൊണ്ടു ഒരുപാടുകാണാന്‍ കഴിയുക...വല്ലാത്ത ഒരു അനുഭവമാണ്...
വൈകുന്നേരം ഞങ്ങള്‍ ചര്‍ച്ച്ഗേറ്റില്‍ ഇറങ്ങി.... മെട്രോയിലെ തിരക്ക് കണ്ടു...സത്യത്തില്‍ ഞാന്‍ അമ്പരന്നു പോയി... തൃശൂര്‍പൂരത്തിനുള്ള ആളുണ്ട് ഇവിടെഓരോദിവസവും യാത്ര ചെയ്യാന്‍...ടിക്കറ്റ് എടുത്തു... യാത്രതുടങ്ങി... പൂഴിമണല്‍മുകളില്‍ നിന്ന് താഴേക്കിട്ടാല്‍ വീഴില്ല അത്ര തിരക്ക്...
"ചര്‍ച്ച് ഗേറ്റ്... മുംബൈ സെന്‍ട്രല്‍... ദാദര്‍... ബാന്ദ്ര... വെര്‍സോവ... ബോര്‍വേലി...വാസൈറോഡ്.... വിരാര്‍..."
ഓരോ സ്റ്റോപ്പ് എത്തുമ്പോഴും മൈക്കിള്‍ എന്നോട് ആ സ്ഥലത്തെപ്പറ്റിപറയുന്നുണ്ടായിരുന്നു....
പിറ്റേന്ന് വിരാറില്‍ നിന്നും ഞങ്ങള്‍ വീണ്ടും കയറി.... സീറ്റ് കിട്ടി.... എതിരെഇരിക്കുന്ന ഒരു സുന്ദരിയായ പെണ്‍കുട്ടിയെ ഞാന്‍ കണ്ടത്അപ്രതീക്ഷിതമായിട്ടായിരുന്നു.. എന്നെ നോക്കി ചിരിക്കുകയാണ് അവള്‍.... ഹോ...ഞാന്‍ വല്ലാതെ വിയര്‍ക്കാന്‍ തുടങ്ങി.... എന്തിനാണ് എന്നെ ഇങ്ങനെനോക്കുന്നത്....??? അങ്ങനെ നോക്കാന്‍ പറ്റിയ ഒരു വല്ലാത്ത സൗന്ദര്യത്തിനുഉടമയല്ല ഞാന്‍...
അവള്‍ ചിരിക്കുകയാണ്... ആ ചുവന്ന ചുണ്ടുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചപുഞ്ചിരി... എന്റെ ഉള്ളിലെ രക്തസമ്മര്‍ദ്ദം കൂട്ടി....
"ബേട്ടി ഉട്നാ.... ഹം ബാന്ദ്ര പഹൂഞ്ച് ഗയാ...." ആ മനുഷ്യന്‍ അത് പറഞ്ഞപ്പോള്‍അവള്‍ നോട്ടവും ചിരിയും ശബ്ദം കേട്ട ഭാഗത്തേക്ക് തിരിച്ചു....അത് ആപെണ്‍കുട്ടിയുടെ പിതാവ് ആയിരുന്നു...
"ഡേയ് എന്തി... ഇങ്കെത്താ ഇറങ്കണം.. "മൈക്കിള്‍ എനിക്ക് ഇറങ്ങാനുള്ള വഴിഉണ്ടാക്കുകയാണ്.. ഞാന്‍ അറിയാതെ ചിരിച്ചുപോയി... ഇതെന്തുമറിമായം...അവളുടെ പിന്നാലെ പോകാനുള്ള നിയോഗമാണോ..??? ഞാന്‍പലവുരി മനസ്സില്‍ ചിന്തിച്ചു...റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങി ട്രാഫിക്ജാമില്‍പ്പെടാതെ വളരെ കഷ്ടപ്പെട്ട് റോഡു മുറിച്ചു നടന്ന ഞാന്‍ ഒരു ഓട്ടോയില്‍കയറുന്ന അവളുടെ അച്ഛനെ കണ്ടു... ഓടി അടുത്തുപോയ ഞാന്‍ ഒരു മിന്നായംപോലെ ആ മുഖം കണ്ടു....ഇനി അവളെ ഞാന്‍ കാണില്ല... ഒരു പ്രതേക സുഖംഉള്ളില്‍..!!.പുലര്‍വേളയില്‍ നാട്ടിന്പുറത്ത് ഇലത്തുമ്പില്‍ നിന്നും ഒരു തുള്ളിബാഷ്പം മുഖത്തേക്ക് വീഴിക്കുമ്പോള്‍ അറിയാതെ തോന്നുന്ന കുളിര്‍മ..!!പെരുവിരലില്‍ ഒരുനിമിഷം നമ്മെ നിര്‍ത്തുന്ന സുഖം...!!
സമയം:പതിനൊന്നു പതിനേഴ്.
എമര്‍ജന്‍സി.....!!!!!!!!!!!!!!!!!!
ആ അലര്‍ച്ച എനിക്ക് കേള്‍ക്കാം... ആരോ എനിക്കായി വിളിക്കുകയാണ്.. എന്നെകൊണ്ടുപോകുന്ന വാഹനം നിന്നു... എന്നെ ആരെല്ലാമോ ചേര്‍ന്ന് ഉയര്‍ത്തുന്നു...ഞാന്‍ വീണ്ടും നീങ്ങുകയാണ്.. മങ്ങിയ രീതിയില്‍ മുഖങ്ങള്‍ കാണാം.. നാട്ടിന്‍പുറത്തെ പാടങ്ങളിലൂടെ പറന്നകലുന്ന കൊക്കിന്‍കൂട്ടങ്ങളെ കാണാം... ഒരുതണുത്ത കാറ്റ്... നല്ല കുളിര്‍മ തോന്നുന്നുണ്ട്..
"ലിഷ്യ.. നമുക്കും ഈ കൊക്കുകള്‍ക്കൊപ്പം പറന്നുയരാം... ലോകത്തിന്റെമറ്റേതോ കോണില്‍ മാറുന്ന തണുപ്പിലോ..ചൂടിലോ.. നമുക്ക് അലിഞ്ഞു ചേരാം...!!"
"ഡേയ് എന്നടാ അങ്കെ..??" ഞാന്‍ കണ്ണുതുറന്നു നോക്കുമ്പോള്‍ മുന്നില്‍ മൈക്കിള്‍...
"ഇങ്കെ എന്ന..?" വീണ്ടും ചോദ്യം..
എന്താ ഇവിടെ ..?? എനിക്ക് എന്താ പറ്റിയത്...??
"പയ്ത്യം വാടേ.." മൈക്കിള്‍ നടന്നു അറിയില്ല ഞാനും... കുറച്ചുമുന്‍പ് നടന്നകാര്യങ്ങള്‍ മനസ്സിലിട്ടു വീണ്ടും ഓടിച്ചു അതിനെ പോസ്റ്റുമാര്‍ട്ടം ചെയ്യുകയാണ്...എവിടെയാണ് രാസമാറ്റം സംഭവിച്ചത്..??
അറിയില്ല...വഴിയില്‍ ഒരുപാടു കാഴ്ചകള്‍ കണ്ടു..
വീണ്ടും ദാദറില്‍ വച്ച് ലിഷ്യയെ കണ്ടുമുട്ടി. ഇനി കാത്തുനിന്നാല്‍ നഷ്ടപ്പെടുന്നത്
എന്‍റെ സ്വപ്നങ്ങളാണ്.എന്ത് പറഞ്ഞ് അവളോട് മുട്ടും. ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു. "മുട്ടാം" അതാണ് ഉഗ്രന്‍ വഴി.. ആദ്യം മുട്ടല്‍ പിന്നെ സോറി ... അത് കഴിഞ്ഞു നോട്ടം... ഇറങ്ങുമ്പോള്‍ പരിചയപ്പെടണം...
സമയം കുറച്ചേ ഉള്ളു. എല്ലാം പ്ലാന്‍ ചെയ്തു.
മുന്നോട്ടു നെങ്ങാന്‍ തുടങ്ങി.പെട്ടന്നാണ് ഒരു ശിവസേനക്കാരന്‍ "ഭായി പ്രസാദ്..."
എന്നും പറഞ്ഞ് കല്‍ക്കണ്ടം കൊണ്ട് വന്നത്. പകുതി ധൈര്യം ഒലിച്ചു പോയി.
അവള്‍ അവിടെത്തന്നെ ഉണ്ട്. ഹോ.. ഇപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അടുക്കുന്തോറും എന്‍റെ ഹൃദയമിടിപ്പ് കൂടി...വായ്ക്കുള്ളില്‍ തുപ്പലില്ല...എല്ലാം വറ്റി വരണ്ടു... അപ്പോഴും അവളുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല. മുന്നോട്ടഞ്ഞു ഒരു തട്ട്... അവള്‍ പിടി വിട്ടു വീഴാന്‍ തുടങ്ങി. അതു ഞാന്‍ പ്രതീക്ഷിച്ചതല്ല. ആരെല്ലാമോ ചേര്‍ന്ന് അവളെ താങ്ങി...
സോറി ...സോറി... ഞാന്‍ പറഞ്ഞു... ചുറ്റിലും നിന്നവര്‍ എന്നെ നോക്കി.
അവള്‍ ആ പുഞ്ചിരി വിടാതെ പതിയെ എണീക്കാന്‍ തുടങ്ങി.. ആ ദൃശ്യം....!!
ഈശ്വരാ എന്‍റെ കരള്‍ ഉരുക്കിക്കളഞ്ഞു... അപ്പോഴും നിറ പുഞ്ചിരിയോടെ "ഇട്സ് ആള്‍ റൈറ്റ് " എന്നും പറഞ്ഞ് അവള്‍ തപ്പിത്തടഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അവളുടെ കണ്ണുകള്‍ എന്നെ കാണുന്നില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്..
"എന്‍റെ ഹൃദയമേ , ആ നിമിഷം മുതല്‍ ഞാന്‍ നിന്‍റെ കണ്ണുകള്‍ ആവുകയായിരുന്നു..."
ചുറ്റിലും നിന്നവര്‍ ശപിച്ചപ്പോഴും അവള്‍, ഞാന്‍ ആരാണെന്നറിയാതെ എനിക്ക് വേണ്ടി സംസാരിക്കുന്നു.എന്‍റെ കണ്ണുകളും കാതുകളും മാത്രം പ്രവര്‍ത്തിക്കുന്നു വെന്ന സത്യം ഞാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞു.
ഡേയ്.. വാടാ ഇറങ്കലാം..!!
സമയം: പതിനൊന്നു നാല്‍പ്പത്.സൂക്ഷിച്ച് ....!! ബെഡ്ഡില്‍ മുഴുവന്‍ ചോരയായല്ലോ..!!
ഡോക്ടറെ വിളിക്ക്...!!
ബോട്ടിലില്‍ നിന്നും വെള്ളം ഒഴുകി ഇറങ്ങും പോലെ ഞാന്‍ എന്‍റെ ചോര ഒലി ചിറങ്ങുന്നത് തിരിച്ചറിയുന്നുണ്ട്.
ഞാന്‍ മരിക്കില്ല ലിഷ്യ..!! എന്‍റെ പ്രണയം സത്യമാണ്..!!
നിന്‍റെ നിര്‍മ്മലമായ പുഞ്ചിരി പോലെ പരിശുദ്ധമാണ്...!!
അവളുടെ പുഞ്ചിരി അതായിരുന്നു എന്നും എന്നെ നിലനിര്‍ത്തിയ സത്യം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവള്‍ക്കു പിന്നാലെ പോകാന്‍ മൈക്കിള്‍ അനുവദിച്ചതും ആ സത്യം കൊണ്ടായിരുന്നു. അവളുടെ വീട് കണ്ടുപിടിച്ചു.
അന്ന് രാത്രി കുറച്ചു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ എനിക്ക് ലിഷ്യയെ പരിചയപ്പെടാന്‍. അത് എന്താണെന്ന് അറിയില്ല ഓരോ നിമിഷവും ഊര്‍ജ്ജം കൂടി വരികയായിരുന്നു.ട്രെയിനില്‍ ഞാന്‍ പരിചയപ്പെടാനായി ഇടിച്ചതാണ് എന്നു പറഞ്ഞപ്പോള്‍ ആ മുഖം ഒന്ന് പരുങ്ങി. വീണ്ടും അവിടെ ചിരി വന്നു..
മഴക്കാര്‍ മേഘങ്ങള്‍ വെയിലിനെ മറച്ചു നീങ്ങും പോലെ. അവള്‍ പെട്ടന്നു തന്നെ എന്നോടു സംസാരിച്ചു തുടങ്ങി.
എനിക്ക് മനസ്സിലാക്കാന്‍ ആദ്യം മൈക്കിളിന്റെ സഹായം വേണ്ടിവന്നു.
രണ്ടാം നാളില്‍ ട്രെയിനില്‍ വച്ച് അവള്‍ പറയുന്നത് എന്‍റെ തലച്ചോര്‍ തിരിച്ചറിഞ്ഞു തുടങ്ങി..!! മഹാത്ഭുതം...!
സമയം : പതിനൊന്നു നാല്‍പ്പത്തെട്ട്.
യെസ് , റിയലി ഇട്സ് എ മിറാക്കിള്‍.
ഡോക്ടര്‍ പറയുന്നത് ഞാന്‍ കേട്ടു.
ലിഷ്യ ഞാന്‍ വരുന്നു,നിന്‍റെ സ്വപ്നങ്ങളിലേക്ക്.
അവള്‍ക്കു ആരുമില്ല..!! ഏതോ വൃദ്ധസദനത്തിലെ ഒരു അന്തേവാസിയാണ് അവള്‍ക്കൊപ്പം. അയാള്‍ക്ക് ചെവി തീരെ കേള്‍ക്കില്ല.ലിഷ്യ നന്നായി പാടും എന്നു ഞാന്‍ മനസ്സിലാക്കിയത് അവളുടെ ഷോകൈസില്‍ തൂങ്ങി നിന്ന മെഡലുകള്‍ കണ്ടിട്ടാണ്. പള്ളിയില്‍ പാടുന്നതാണ് അവളുടെ വരുമാനം. പിന്നെ വീട്ടിലെ സംഗീത ക്ലാസ്സ്. നാല് ദിവസം കൊണ്ട് ഞങ്ങള്‍ ഒരുപാട് അടുത്തു. ഞാന്‍ അധികം എന്നെ.അവള്‍ എപ്പോഴും സംസാരിക്കും. ട്രെയിനില്‍ വച്ചുണ്ടായ സംഭവത്തിന്റെ കുറ്റബോധം ഇനിയും എന്നെ വിട്ടു പോയിരുന്നില്ല.
ഒരുനാള്‍ അവള്‍ എന്നോടു രഹസ്യമായി പറഞ്ഞു.
"രാഹുല്‍ നീ എന്നെ തട്ടിയിടാന്‍ ശ്രമിച്ച നാള്‍, ആരോ എന്നരികിലേക്ക് നടന്നു വരുന്നതായി എനിക്കു തോന്നിയിരുന്നു.., ആ തോന്നലില്‍ ഞാന്‍ വല്ലാത്ത ഒരു സുഖവും അനുഭവിച്ചിരുന്നു..എന്തോ നീയെന്നെ തട്ടിയിട്ടിട്ടും ഞാന്‍ ആ സുഖത്തില്‍ നിന്നും വിട്ടുപോയിരുന്നില്ല.. എവിടെയോ, എങ്ങോ നിന്‍റെ രൂപം ഞാന്‍ കണ്ടിരുന്നു."
ആ നിലാവുള്ള രാവില്‍ എന്‍റെ കണ്ണുകളിലെ ഈറന്‍ നനവുമേറി ഒരു കുളിര്‍കാറ്റ്
അവള്‍ക്കരികിലേക്ക് പോയി...!!
രാഹുല്‍... പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമുള്ള എന്‍റെ ഈ ലോകത്തില്‍ ഞാന്‍ ആദ്യമായി പ്രണയം എന്തെന്ന് തിരിച്ചറിയുന്നു.
ഒരു നിമിഷം എന്‍റെ ശ്വാസം നിലച്ചു പോയി...!!
ഞരമ്പുകളിലൂടെ ഒരു കോരിത്തരിപ്പ്..!! കഴിഞ്ഞ നാല് ദിവസം ഞാന്‍ അവള്‍ക്കായി പ്രതേകിച്ചു ഒന്നും ചെയ്തിരുന്നില്ല. സിനിമകളില്‍ കാണുന്ന നായകപ്രകടനങ്ങള്‍ ഒന്നും നടത്തിയില്ല.
എന്നിട്ടും എന്നെ അവള്‍ തിരിച്ചറിഞ്ഞു. കൂടെ എന്‍റെ പ്രണയത്തെയും.
സമയം : പതിനൊന്നു അന്‍പത്തി രണ്ട്."ഇയാളെ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടോ? " ആരോ അലറുന്നത് എനിക്ക് കേള്‍ക്കാം ...
ഈ ഹോസ്പിറ്റലില്‍ എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടാകുമോ..? ഇല്ല, പ്രിയ സ്നേഹിതാ..!! നിങ്ങള്‍ ഒരു നിമിഷം ലോകമാന്യതിലക് ടെര്‍മിനസില്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ , രണ്ടാം വിസിറ്റിംഗ് റൂമില്‍ പോയി നോക്കു... അവിടെ നിറഞ്ഞ പുഞ്ചിരിയുമായി എന്നെയും പ്രതീക്ഷിച്ചു ഒരു പെണ്‍കുട്ടി ഉണ്ടാകും.!!എന്നെ മാത്രം വിശ്വസിച്ച് എനിക്കൊപ്പം ഇറങ്ങിത്തിരിച്ചവള്‍.!!
ഇനിയുള്ള ജീവിതം എങ്ങനെ എന്ന് പലവുരി മൈക്കിള്‍ ചോദിച്ചിരുന്നു...
ആ ചോദ്യം ഞാന്‍ സ്വയം ചോദിച്ചതാണ്... ചിന്തിച്ചപ്പോഴെല്ലാം തല പെരുത്തുകയറിയതെ ഉള്ളു ..!! ഒരു ആശ്വാസം, അത് അവളുടെ പുഞ്ചിരിയാണ്...!!
എല്ലാ ഉത്തരങ്ങളും ആ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയിലുണ്ട്.
അതൊരു വേനലിലെ നനുത്ത സ്പര്‍ശമായി എന്നെ വാരിപ്പുണര്‍ന്നു..! കാറില്‍ ഞങ്ങളെ ഇറക്കി മൈക്കിള്‍ യാത്ര പറയുമ്പോള്‍ അവന്‍ എന്‍റെ കൈത്തണ്ടയില്‍ ബലമായി പിടിച്ചു. ആ ചൂട് എനിക്കിന്നും അനുഭവപ്പെടുന്നുണ്ട്..!! ഇവള്‍ക്കിനി എല്ലാം നീയാണ് എന്നവന്‍ മനസുകൊണ്ട് പറയുന്നുണ്ടായിരുന്നു.എല്ലാത്തിനും കൂടെ നിന്നവന്‍...! "ദി റിയല്‍ഫ്രണ്ട്."
ഒരു ഏഴു നിമിഷം കൂടെ അവന്‍ ഉണ്ടായിരുന്നെങ്കില്‍...!! ലിഷ്യ ഒറ്റപ്പെടുമായിരുന്നില്ല...!! ഒരു തിരക്കഥയിലെന്നപോലെ ആരോ ഞങ്ങളെ അകറ്റുകയായിരുന്നു.
ഏതു നിമിഷത്തിലാണ് എനിക്ക് വെള്ള ദാഹം തോന്നിയത്..!
തണുത്ത വെള്ളം പ്ലാറ്റ്ഫോര്‍മില്‍ കിട്ടുമായിരുന്നിട്ടും കുറച്ചു ദൂര ലാഭത്തിനായി റോഡിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണ്...? അറിയില്ല...! ആര്‍ക്കോ തോന്നിയ തമാശ..!! അതും ആശിക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്കുമേല്‍...!! ഞങ്ങളോട് ആര്‍ക്കാണ് ഇത്ര പക...!! ഒരു നിമിഷം ഞാന്‍ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളെയും വെറുത്തുപോയി. റോഡിലേക്ക് ഇറങ്ങുമ്പോള്‍ എനിക്കു നേരെ വണ്ടിയോടിച്ചു വന്ന ആ വയസ്സന്‍ ഡ്രൈവറെ എനിക്കിപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്... അയാള്‍ കരയുന്നുണ്ടായിരുന്നു...
സമയം: പതിനൊന്നു അന്‍പത്തഞ്ച്.എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ട്. ഒരു മങ്ങലിലൂടെ എനിക്ക് എല്ലാപേരെയും കാണാം..എന്നെ കിടക്കയിലേക്ക് മാറ്റിയിരിക്കുന്നു. ഒരു വശത്തേക്ക് ചരിയാന്‍ തോന്നുന്നുണ്ട്... കണ്ണിനു മുകളില്‍ നിന്ന ജലപാട ഒരു വശത്തേക്ക് ചോര്‍ന്നു പോയി... പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കുക.. എനിക്കിതിനേ കഴിയു...!!
കണ്ണിനു മുന്നിലെ മങ്ങല്‍ നീങ്ങി.. എന്തെല്ലാമോ വ്യക്തമായി കണ്ടു തുടങ്ങി.
വിദൂരതയില്‍ കത്തി നില്‍ക്കുന്ന ആശുപത്രി ഗേറ്റിലെ ലൈറ്റ് അതിനു താഴെ യായി പരിചിതമായ ഒരു മുഖം...!! അതു അവളാണോ...?
ഗേറ്റില്‍ പിടിച്ച് തപ്പിത്തടഞ്ഞ്....!! ഈശ്വരാ...!!

എവിടെ നോക്കുമ്പോഴും ലിഷ്യ...!!
ഞാന്‍ തിരിച്ചറിഞ്ഞു അവളെ കണ്ടേ മതിയാകൂ...ഞാന്‍ മൈക്കിളിനോട് സംഭവം വിവരിച്ചു...
തലയില്‍ കൈയും വച്ച് അവന്‍ എന്നോട് ചോദിച്ചു..."ഡേയ് മുംബൈ ഡാ ... ഇങ്കെ എത്തിന ബില്‍ഡിംഗ് ഇരിക്കെന്നെ എനക്ക് തെരിയാത്...ഇനി പ്പോയി അന്ത പൊണ്ണ കണ്ടുപിടിക്കണമാ..എപ്പടിഡാ...?"
സത്യമായിരുന്നു അവന്‍ ചോദിച്ചത്...ഈ തിരക്കിനിടയില്‍ അതും ഒരു പരിചയവും ഇല്ലാത്ത പെണ്‍കുട്ടി... നിരാശാബോധം ഉള്ളിലേക്ക് വന്നു തുടങ്ങിയപ്പോഴാണ് ദൈവമായി അയാളെ എന്നെ മുന്നിലെത്തിച്ചത്....
സാബ്ജീ ഓട്ടോ...???
ഇയാളെ ഞാന്‍ കുറച്ചു മുന്‍പ് കണ്ടതാണ്... എന്‍റെ പ്രതീക്ഷകള്‍ക്ക് ചിറകു വയ്ക്കുകയാണ്... ഞാന്‍ ചിരിച്ചു....മൈക്കിളിന്റെ കൈ പിടിച്ചു ഞാന്‍ ഉറക്കെ ചിരിച്ചു...ആ ഓട്ടോക്കാരന്‍ അത്ഭുതത്തോടെ നോക്കുകയാണ്... മൈക്കിളിന് ഒന്നും മനസ്സിലായില്ല..."ഡേയ് എന്നാച്ച് ഒനക്ക്..?"
ഞാന്‍ ഉറക്കെപറഞ്ഞു... "ഐ ആം ഇന്‍ ലവ്..... ഡീപ്...ഡീപ് ...ലവ്.."
ആ ഒട്ടോക്കാരനൊപ്പം ഞങ്ങള്‍ ആ പെണ്‍കുട്ടിയെ ഇറക്കിവിട്ട സ്ഥലത്ത് എത്തി... ഓട്ടോക്കാരന്‍ യാത്ര പറയുമ്പോള്‍ ഒന്ന് കൂടി പറഞ്ഞിരുന്നു...
"ഏയ് സാബ്ജി ആള്‍ ദി ബെസ്റ്റ്..."
സമയം: പതിനൊന്നു ഇരുപത്
"ഓള്‍ ദി ബെസ്റ്റ്.."
ഞാന്‍ ഇപ്പോള്‍ തീയറ്റര്‍ ഇല്‍ ആണ്.... കത്തി രാവുന്ന ശബ്ദം കേള്‍ക്കുന്നുണ്ട്... എന്‍റെ ശരീരഭാഗം അലിഞ്ഞുഇല്ലാതായപോലെ...!!
കണ്ണിനുമുന്നില്‍ മങ്ങല്‍ ആണ്... ഇടക്കിടെ ആരെല്ലാമോ എന്തോ ചോദിക്കുന്നുണ്ട്...പള്‍സ് റേറ്റ് എത്ര എന്നും...മറ്റും...
എന്നെ രക്ഷപ്പെടുത്താനുള്ള കഠിന ശ്രമം ആണ്... ലിഷ്യാ നീ അറിയുന്നുണ്ടോ...? ഞാന്‍ വരാത്തതിനാല്‍ നീ എന്നെ വെറുക്കരുത്... എന്റെ ജീവിതം ഇപ്പോള്‍ എനിക്ക് ചുറ്റിലും നില്‍ക്കുന്ന ആള്‍ദൈവങ്ങളുടെ കൈകളില്‍ ആണ്...
നീ പ്രാര്‍ഥിക്കുമോ ലിഷ്യാ..?
പള്ളിയില്‍ മണി മുഴങ്ങി.... ഞാനും മൈക്കിളും.. കാത്തു നില്‍ക്കുകയാണ്...ഓട്ടോക്കാരന്‍ കൊണ്ടാക്കിയ പൂക്കടയില്‍ നിന്നും പൂക്കളും വാങ്ങി അവള്‍ പോയത് അവളുടെ അമ്മ ഉറങ്ങുന്ന ശ്മശാനത്തിലേക്ക് ആയിരുന്നു..ആ കല്ലറക്ക് മുന്നില്‍ മുട്ടുകുത്തി നില്‍ക്കുമ്പോള്‍ അവള്‍ അറിയാതെ വിതുമ്പിപ്പോയി... ആ കവിളിലൂടെ ഒലിച്ചിറങ്ങുന്ന കണ്ണീരിനെ തടുക്കാന്‍ ഞാന്‍ നോട്ടം കൊണ്ട് ശ്രമിച്ചു... ആ കണ്ണീര് ഒരു പക്ഷെ എന്‍റെ കണ്ണുകളെയും നനച്ചിരിക്കണം... അത്രക്ക് ലോലയായിരുന്നു അവള്‍...ദൂരെ നിന്നും ഞാന്‍ ആ സൗന്ദര്യം ആസ്വദിക്കുകയായിരുന്നു...പെട്ടന്ന് അവളെ കാണാതായി...
ഞാന്‍ സ്വപ്നവും കണ്ടു നില്‍ക്കുകയായിരുന്നു... സിനിമയിലെ ചിലശീലുകള്‍ ഞാന്‍ പകര്‍ത്താന്‍ നോക്കിയതാണ് പ്രശ്നം...
ഡേയ് വാടാ അവ പോയിട്ടാ...
മൈക്കിള്‍ നീയെന്‍റെ ആത്മാര്‍ത്ഥ സുഹൃത്താണ്... എന്‍റെ പ്രണയത്തിന്റെ തീവ്രത നീ തിരിച്ചരിഞ്ഞുവല്ലോ...!!
അവളുടെ പിന്നാലെ പോയി ഒടുവില്‍ വീടും കണ്ടു പിടിച്ചു... തിരികെ വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ ഭയന്ന മറ്റൊരു സംഭവം വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലിയായിരുന്നു...
അമ്മയും അച്ഛനും ഒരു അന്യമതക്കാരി പെണ്‍കുട്ടിയെ അംഗീകരിക്കുമോ ..? സമ്മതിച്ചാല്‍ തന്നെ ഭാഷയറിയാതെ എങ്ങനെ ജീവിക്കും...?
ജീവിക്കാന്‍ ജോലി വേണം... അതുവേണേല്‍ പഠിക്കണം... പഠിത്തം തീരണേല്‍ പരീക്ഷകള്‍ ജയിക്കണം...കടമ്പകള്‍ ഒരുപാടുണ്ട്... വിയര്‍പ്പിന്‍കണങ്ങള്‍ ദേഹമാസകലം പൊട്ടിവിടര്‍ന്നു....ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു..... ഒരു കുളിര്‍കാറ്റു പോലെ അവളുടെ ഓര്‍മ്മകള്‍ പറന്നെത്തി അതെന്നെ തഴുകി തലോടുമ്പോള്‍ അവള്‍ കൂടെയുണ്ടെങ്കില്‍ ജീവിതത്തിലെ ഏതു കടമ്പയും നിഷ്പ്രയാസം കടക്കാം എന്നായി ഞാന്‍. ജീവിതത്തില്‍ ഉറച്ച തീരുമാനങ്ങള്‍ക്ക് ലിഷ്യ എന്നാ പെണ്‍കുട്ടി കാരണമാകുകയായിരുന്നു.
സമയം: പതിനൊന്നു മുപ്പത്
സ്ട്രെചെര്‍ ഉരുളുന്നു.ഞാന്‍ എവിടെക്കോ സഞ്ചരിക്കും പോലെ...ഒരു വിഷയത്തില്‍ ഞാന്‍ ഇപ്പോഴും സംശയാലുവാണ് ഞാന്‍ ജീവച്ചിരിപ്പുണ്ടോ..?
ചുറ്റിലും പുകപടലം പോലെ...!!ദൂരെ എവിടെയോ ചൂളം വിളി കേള്‍ക്കാം ....!വീണ്ടും ദാദറില്‍ വച്ച് ലിഷ്യയെ കണ്ടുമുട്ടി. ഇനി കാത്തുനിന്നാല്‍ നഷ്ടപ്പെടുന്നത്
എന്‍റെ സ്വപ്നങ്ങളാണ്.എന്ത് പറഞ്ഞ് അവളോട് മുട്ടും. ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഉള്ളില്‍ ഓടി മറഞ്ഞു. "മുട്ടാം" അതാണ് ഉഗ്രന്‍ വഴി.. ആദ്യം മുട്ടല്‍ പിന്നെ സോറി ... അത് കഴിഞ്ഞു നോട്ടം... ഇറങ്ങുമ്പോള്‍ പരിചയപ്പെടണം...
സമയം കുറച്ചേ ഉള്ളു. എല്ലാം പ്ലാന്‍ ചെയ്തു.
മുന്നോട്ടു നെങ്ങാന്‍ തുടങ്ങി.പെട്ടന്നാണ് ഒരു ശിവസേനക്കാരന്‍ "ഭായി പ്രസാദ്..."
എന്നും പറഞ്ഞ് കല്‍ക്കണ്ടം കൊണ്ട് വന്നത്. പകുതി ധൈര്യം ഒലിച്ചു പോയി.
അവള്‍ അവിടെത്തന്നെ ഉണ്ട്. ഹോ.. ഇപ്പോഴും ആ ചിരി മാഞ്ഞിട്ടില്ല.ഞാന്‍ വീണ്ടും മുന്നോട്ടു നടന്നു.അടുക്കുന്തോറും എന്‍റെ ഹൃദയമിടിപ്പ് കൂടി...വായ്ക്കുള്ളില്‍ തുപ്പലില്ല...എല്ലാം വറ്റി വരണ്ടു... അപ്പോഴും അവളുടെ ചിരിക്ക് ഒരു മാറ്റവും ഇല്ല. മുന്നോട്ടഞ്ഞു ഒരു തട്ട്... അവള്‍ പിടി വിട്ടു വീഴാന്‍ തുടങ്ങി. അതു ഞാന്‍ പ്രതീക്ഷിച്ചതല്ല. ആരെല്ലാമോ ചേര്‍ന്ന് അവളെ താങ്ങി...
സോറി ...സോറി... ഞാന്‍ പറഞ്ഞു... ചുറ്റിലും നിന്നവര്‍ എന്നെ നോക്കി.
അവള്‍ ആ പുഞ്ചിരി വിടാതെ പതിയെ എണീക്കാന്‍ തുടങ്ങി.. ആ ദൃശ്യം....!!
ഈശ്വരാ എന്‍റെ കരള്‍ ഉരുക്കിക്കളഞ്ഞു... അപ്പോഴും നിറ പുഞ്ചിരിയോടെ "ഇട്സ് ആള്‍ റൈറ്റ് " എന്നും പറഞ്ഞ് അവള്‍ തപ്പിത്തടഞ്ഞു എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അവളുടെ കണ്ണുകള്‍ എന്നെ കാണുന്നില്ല എന്ന സത്യം ഞാന്‍ തിരിച്ചറിഞ്ഞത്..
"എന്‍റെ ഹൃദയമേ , ആ നിമിഷം മുതല്‍ ഞാന്‍ നിന്‍റെ കണ്ണുകള്‍ ആവുകയായിരുന്നു..."
ചുറ്റിലും നിന്നവര്‍ ശപിച്ചപ്പോഴും അവള്‍, ഞാന്‍ ആരാണെന്നറിയാതെ എനിക്ക് വേണ്ടി സംസാരിക്കുന്നു.എന്‍റെ കണ്ണുകളും കാതുകളും മാത്രം പ്രവര്‍ത്തിക്കുന്നു വെന്ന സത്യം ഞാന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തിരിച്ചറിഞ്ഞു.
ഡേയ്.. വാടാ ഇറങ്കലാം..!!
സമയം: പതിനൊന്നു നാല്‍പ്പത്.സൂക്ഷിച്ച് ....!! ബെഡ്ഡില്‍ മുഴുവന്‍ ചോരയായല്ലോ..!!
ഡോക്ടറെ വിളിക്ക്...!!
ബോട്ടിലില്‍ നിന്നും വെള്ളം ഒഴുകി ഇറങ്ങും പോലെ ഞാന്‍ എന്‍റെ ചോര ഒലി ചിറങ്ങുന്നത് തിരിച്ചറിയുന്നുണ്ട്.
ഞാന്‍ മരിക്കില്ല ലിഷ്യ..!! എന്‍റെ പ്രണയം സത്യമാണ്..!!
നിന്‍റെ നിര്‍മ്മലമായ പുഞ്ചിരി പോലെ പരിശുദ്ധമാണ്...!!
അവളുടെ പുഞ്ചിരി അതായിരുന്നു എന്നും എന്നെ നിലനിര്‍ത്തിയ സത്യം.
റെയില്‍വേ സ്റ്റേഷനില്‍ നിന്നും അവള്‍ക്കു പിന്നാലെ പോകാന്‍ മൈക്കിള്‍ അനുവദിച്ചതും ആ സത്യം കൊണ്ടായിരുന്നു. അവളുടെ വീട് കണ്ടുപിടിച്ചു.
അന്ന് രാത്രി കുറച്ചു നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ എനിക്ക് ലിഷ്യയെ പരിചയപ്പെടാന്‍. അത് എന്താണെന്ന് അറിയില്ല ഓരോ നിമിഷവും ഊര്‍ജ്ജം കൂടി വരികയായിരുന്നു.ട്രെയിനില്‍ ഞാന്‍ പരിചയപ്പെടാനായി ഇടിച്ചതാണ് എന്നു പറഞ്ഞപ്പോള്‍ ആ മുഖം ഒന്ന് പരുങ്ങി. വീണ്ടും അവിടെ ചിരി വന്നു..
മഴക്കാര്‍ മേഘങ്ങള്‍ വെയിലിനെ മറച്ചു നീങ്ങും പോലെ. അവള്‍ പെട്ടന്നു തന്നെ എന്നോടു സംസാരിച്ചു തുടങ്ങി.
എനിക്ക് മനസ്സിലാക്കാന്‍ ആദ്യം മൈക്കിളിന്റെ സഹായം വേണ്ടിവന്നു.
രണ്ടാം നാളില്‍ ട്രെയിനില്‍ വച്ച് അവള്‍ പറയുന്നത് എന്‍റെ തലച്ചോര്‍ തിരിച്ചറിഞ്ഞു തുടങ്ങി..!! മഹാത്ഭുതം...!
സമയം : പതിനൊന്നു നാല്‍പ്പത്തെട്ട്.
യെസ് , റിയലി ഇട്സ് എ മിറാക്കിള്‍.
ഡോക്ടര്‍ പറയുന്നത് ഞാന്‍ കേട്ടു.
ലിഷ്യ ഞാന്‍ വരുന്നു,നിന്‍റെ സ്വപ്നങ്ങളിലേക്ക്.
അവള്‍ക്കു ആരുമില്ല..!! ഏതോ വൃദ്ധസദനത്തിലെ ഒരു അന്തേവാസിയാണ് അവള്‍ക്കൊപ്പം. അയാള്‍ക്ക് ചെവി തീരെ കേള്‍ക്കില്ല.ലിഷ്യ നന്നായി പാടും എന്നു ഞാന്‍ മനസ്സിലാക്കിയത് അവളുടെ ഷോകൈസില്‍ തൂങ്ങി നിന്ന മെഡലുകള്‍ കണ്ടിട്ടാണ്. പള്ളിയില്‍ പാടുന്നതാണ് അവളുടെ വരുമാനം. പിന്നെ വീട്ടിലെ സംഗീത ക്ലാസ്സ്. നാല് ദിവസം കൊണ്ട് ഞങ്ങള്‍ ഒരുപാട് അടുത്തു. ഞാന്‍ അധികം എന്നെ.അവള്‍ എപ്പോഴും സംസാരിക്കും. ട്രെയിനില്‍ വച്ചുണ്ടായ സംഭവത്തിന്റെ കുറ്റബോധം ഇനിയും എന്നെ വിട്ടു പോയിരുന്നില്ല.
ഒരുനാള്‍ അവള്‍ എന്നോടു രഹസ്യമായി പറഞ്ഞു.
"രാഹുല്‍ നീ എന്നെ തട്ടിയിടാന്‍ ശ്രമിച്ച നാള്‍, ആരോ എന്നരികിലേക്ക് നടന്നു വരുന്നതായി എനിക്കു തോന്നിയിരുന്നു.., ആ തോന്നലില്‍ ഞാന്‍ വല്ലാത്ത ഒരു സുഖവും അനുഭവിച്ചിരുന്നു..എന്തോ നീയെന്നെ തട്ടിയിട്ടിട്ടും ഞാന്‍ ആ സുഖത്തില്‍ നിന്നും വിട്ടുപോയിരുന്നില്ല.. എവിടെയോ, എങ്ങോ നിന്‍റെ രൂപം ഞാന്‍ കണ്ടിരുന്നു."
ആ നിലാവുള്ള രാവില്‍ എന്‍റെ കണ്ണുകളിലെ ഈറന്‍ നനവുമേറി ഒരു കുളിര്‍കാറ്റ്
അവള്‍ക്കരികിലേക്ക് പോയി...!!
രാഹുല്‍... പ്രതീക്ഷകളും സ്വപ്നങ്ങളും മാത്രമുള്ള എന്‍റെ ഈ ലോകത്തില്‍ ഞാന്‍ ആദ്യമായി പ്രണയം എന്തെന്ന് തിരിച്ചറിയുന്നു.
ഒരു നിമിഷം എന്‍റെ ശ്വാസം നിലച്ചു പോയി...!!
ഞരമ്പുകളിലൂടെ ഒരു കോരിത്തരിപ്പ്..!! കഴിഞ്ഞ നാല് ദിവസം ഞാന്‍ അവള്‍ക്കായി പ്രതേകിച്ചു ഒന്നും ചെയ്തിരുന്നില്ല. സിനിമകളില്‍ കാണുന്ന നായകപ്രകടനങ്ങള്‍ ഒന്നും നടത്തിയില്ല.
എന്നിട്ടും എന്നെ അവള്‍ തിരിച്ചറിഞ്ഞു. കൂടെ എന്‍റെ പ്രണയത്തെയും.
സമയം : പതിനൊന്നു അന്‍പത്തി രണ്ട്."ഇയാളെ തിരിച്ചറിയുന്ന ആരെങ്കിലും ഉണ്ടോ? " ആരോ അലറുന്നത് എനിക്ക് കേള്‍ക്കാം ...
ഈ ഹോസ്പിറ്റലില്‍ എന്നെ അറിയുന്ന ആരെങ്കിലും ഉണ്ടാകുമോ..? ഇല്ല, പ്രിയ സ്നേഹിതാ..!! നിങ്ങള്‍ ഒരു നിമിഷം ലോകമാന്യതിലക് ടെര്‍മിനസില്‍ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ , രണ്ടാം വിസിറ്റിംഗ് റൂമില്‍ പോയി നോക്കു... അവിടെ നിറഞ്ഞ പുഞ്ചിരിയുമായി എന്നെയും പ്രതീക്ഷിച്ചു ഒരു പെണ്‍കുട്ടി ഉണ്ടാകും.!!എന്നെ മാത്രം വിശ്വസിച്ച് എനിക്കൊപ്പം ഇറങ്ങിത്തിരിച്ചവള്‍.!!
ഇനിയുള്ള ജീവിതം എങ്ങനെ എന്ന് പലവുരി മൈക്കിള്‍ ചോദിച്ചിരുന്നു...
ആ ചോദ്യം ഞാന്‍ സ്വയം ചോദിച്ചതാണ്... ചിന്തിച്ചപ്പോഴെല്ലാം തല പെരുത്തുകയറിയതെ ഉള്ളു ..!! ഒരു ആശ്വാസം, അത് അവളുടെ പുഞ്ചിരിയാണ്...!!
എല്ലാ ഉത്തരങ്ങളും ആ പ്രതീക്ഷ നിറഞ്ഞ പുഞ്ചിരിയിലുണ്ട്.
അതൊരു വേനലിലെ നനുത്ത സ്പര്‍ശമായി എന്നെ വാരിപ്പുണര്‍ന്നു..! കാറില്‍ ഞങ്ങളെ ഇറക്കി മൈക്കിള്‍ യാത്ര പറയുമ്പോള്‍ അവന്‍ എന്‍റെ കൈത്തണ്ടയില്‍ ബലമായി പിടിച്ചു. ആ ചൂട് എനിക്കിന്നും അനുഭവപ്പെടുന്നുണ്ട്..!! ഇവള്‍ക്കിനി എല്ലാം നീയാണ് എന്നവന്‍ മനസുകൊണ്ട് പറയുന്നുണ്ടായിരുന്നു.എല്ലാത്തിനും കൂടെ നിന്നവന്‍...! "ദി റിയല്‍ഫ്രണ്ട്."
ഒരു ഏഴു നിമിഷം കൂടെ അവന്‍ ഉണ്ടായിരുന്നെങ്കില്‍...!! ലിഷ്യ ഒറ്റപ്പെടുമായിരുന്നില്ല...!! ഒരു തിരക്കഥയിലെന്നപോലെ ആരോ ഞങ്ങളെ അകറ്റുകയായിരുന്നു.
ഏതു നിമിഷത്തിലാണ് എനിക്ക് വെള്ള ദാഹം തോന്നിയത്..!
തണുത്ത വെള്ളം പ്ലാറ്റ്ഫോര്‍മില്‍ കിട്ടുമായിരുന്നിട്ടും കുറച്ചു ദൂര ലാഭത്തിനായി റോഡിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിച്ചതെന്താണ്...? അറിയില്ല...! ആര്‍ക്കോ തോന്നിയ തമാശ..!! അതും ആശിക്കാന്‍ തുടങ്ങിയ ഞങ്ങള്‍ക്കുമേല്‍...!! ഞങ്ങളോട് ആര്‍ക്കാണ് ഇത്ര പക...!! ഒരു നിമിഷം ഞാന്‍ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളെയും വെറുത്തുപോയി. റോഡിലേക്ക് ഇറങ്ങുമ്പോള്‍ എനിക്കു നേരെ വണ്ടിയോടിച്ചു വന്ന ആ വയസ്സന്‍ ഡ്രൈവറെ എനിക്കിപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നുണ്ട്... അയാള്‍ കരയുന്നുണ്ടായിരുന്നു...
സമയം: പതിനൊന്നു അന്‍പത്തഞ്ച്.എന്‍റെ കണ്ണുകള്‍ നിറയുന്നുണ്ട്. ഒരു മങ്ങലിലൂടെ എനിക്ക് എല്ലാപേരെയും കാണാം..എന്നെ കിടക്കയിലേക്ക് മാറ്റിയിരിക്കുന്നു. ഒരു വശത്തേക്ക് ചരിയാന്‍ തോന്നുന്നുണ്ട്... കണ്ണിനു മുകളില്‍ നിന്ന ജലപാട ഒരു വശത്തേക്ക് ചോര്‍ന്നു പോയി... പ്രിയപ്പെട്ടവളെ എന്നോട് ക്ഷമിക്കുക.. എനിക്കിതിനേ കഴിയു...!!
കണ്ണിനു മുന്നിലെ മങ്ങല്‍ നീങ്ങി.. എന്തെല്ലാമോ വ്യക്തമായി കണ്ടു തുടങ്ങി.
വിദൂരതയില്‍ കത്തി നില്‍ക്കുന്ന ആശുപത്രി ഗേറ്റിലെ ലൈറ്റ് അതിനു താഴെ യായി പരിചിതമായ ഒരു മുഖം...!! അതു അവളാണോ...?
ഗേറ്റില്‍ പിടിച്ച് തപ്പിത്തടഞ്ഞ്....!! ഈശ്വരാ...!!
Saturday, April 02, 2011
തിരിച്ചറിവ്...!!!
ശ്വാസം നേരെ വീണു...!!!! തിരികെ നാട്ടിലെത്തി... മണ്ണിന്‍റെ മണം ഹൃദയത്തിനുള്ളിലേക്ക് ഊര്‍ന്നു കയറുകയാണ്........!!! പുലര്‍കാലങ്ങളില്‍ പൂവിന്‍ തുമ്പില്‍ നന്നും ഇറ്റു വീഴുന്ന നനുത്ത ജലകണങ്ങള്‍... മഞ്ഞിന്‍ പുകപടലത്തിനിടയിലൂടെ പ്രാഞ്ചി നടക്കുന്ന മുതുക്കിത്തള്ള.... അനുസരണയോടെ വരിവരിയായി പുഴക്കരയിലേക്ക് പതിയെ നടക്കുന്ന പശുക്കളും അതിന്‍റെ കിടാങ്ങളും... ഓരം ചേര്‍ന്ന് വട്ട ടയര്‍ ഉരുട്ടി ഒരു കയ്യിലെ തൂക്കു പാത്രത്തിലെ പാല്‍ തുളുമ്പാതെ ഓടിയകലുന്ന നിക്കറിട്ട ചെക്കന്‍.... കുട്ടിയാപ്ലെടെ കടയിലെ മങ്ങിയ കണ്ണാടിപ്പെട്ടിക്കുള്ളിലെ ചൂടു വട... തോട്ടിന്‍ കരയില്‍ യോവാന്‍റെ ചൂണ്ടയില്‍ കുരുങ്ങി പിടഞ്ഞു മറിയുന്ന വരാല്‍ മീന്‍..... കണ്ണുള്ള പാത്രത്തില്‍ വീഴുന്ന ദോശ തിന്നിരിക്കെ അകലെ കേള്‍ക്കുന്ന മരയ്ക്കാര്‍ എറിയുന്ന തോട്ടയുടെ ശബ്ദം... ചീവീടുകള്‍...തവളകള്‍....അണ്ണാന്‍...കുരുവികള്‍...കാക്കകള്‍.... നദി...മരങ്ങള്‍...അങ്ങനെ പറഞ്ഞാല്‍ തീരാത്ത എന്നെ എന്‍റെ നാടിനോട് ബന്ധപ്പെടുത്തുന്ന പലതുമുണ്ട് ഇവിടെ... എത്ര പറഞ്ഞാലും എന്തൊക്കെ നേടിഎന്നു ഊറ്റം കൊണ്ടാലും ... മുറിക്കാനാവത്ത, അറ്റുപോകാത്ത ഒരു ബന്ധം....കര്‍മ്മബന്ധം... അതുവിട്ടു വിട്ടുപോയപ്പോള്‍ വല്ലാത്ത നീറ്റലായിരുന്നു ഉള്ളില്‍... അതിനു വിവരണം തരാന്‍ എനിക്ക് കഴിയില്ല... ഒറ്റവാക്കില്‍ പറഞ്ഞാല്‍ തലച്ചോറിനുള്ളില്‍ ഒരു മൂളല്‍.... എല്ലാം തിരികെ വന്നു ... ഞാനും....!!! അനന്ത വിശാല പ്രകൃതി സത്യമേ... എന്‍റെ സപ്ത നാഡീ വ്യൂഹത്തിലും നീ അലിയിച്ചു ചേര്‍ത്തിരിക്കുന്ന ആ രസക്കൂട്ടു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.... അതുണ്ടാക്കുന്ന ആ പരമോര്‍ജ്ജത്തിനു മുന്നില്‍ ഞാന്‍ ശിരസാ നമിക്കുന്നു...
ലോകാവസാനം....!!!!!!!!
വെടിയൊച്ച...!!!!! തീമഴ.....!!!!! വല്ലാത്ത മൂകത...മുന്നിലൂടെ ഒരുപാടുപേര്‍ ഓടുകയാണ്...!!!! ആരെല്ലാമോ വിളിച്ചു പറയുന്നു ... ലോകാവസാനം....!!!!!!!! എന്താണത്...?ഞാന്‍ ചുറ്റിലും നോക്കി. ഓടുന്നവരില്‍ അമ്മയുണ്ട് മകനുണ്ട് അച്ഛന്‍ ഉണ്ട്.. ചതഞ്ഞു കിടക്കുന്ന ശവം തിന്നാന്‍ പറന്നെത്തുന്ന കഴുകന്‍ കൂട്ടങ്ങള്‍ ... അവയെ ആട്ടിയോടിക്കുന്ന തെരുവുനായ്ക്കള്‍... ഒരു മുറിയില്‍ ഒളിക്കാന്‍ ഒരുപാടുപേര്‍...ഒടുവില്‍ ഒന്നു കതകടയ്ക്കാന്‍ മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നു... പറന്നു നടക്കുന്ന നോട്ടു കെട്ടുകള്‍...!!! വഴിയോരത്ത് ചോരയില്‍ കുളിച്ചു കിടന്ന ചേതനയറ്റ ശരീരത്തില്‍ വിടാതെ പറ്റി ചേര്‍ന്നിരിക്കുന്ന ലോകപ്രശസ്ത പുരസ്കാരങ്ങള്‍...!!! വിലപിടിപ്പുള വൈരക്കൂട്ടുകള്‍....!!! ഒരിക്കല്‍ കാമിക്കാന്‍ മോഹിച്ച നഗ്ന മേനികള്‍ ഇതാ കണ്മുന്നില്‍ കൊലവിളിയുമായി ഓടുന്നു.... അവര്‍ പണത്തെ ചവിട്ടി മെതിക്കുന്നു... ചൂടു കൂടുകയാണ്... കൊടും വരള്‍ച്ച...തൊണ്ടപൊട്ടുന്നു...ഒരിറ്റു ദാഹജലം....!!! ശവം തീനികള്‍ കത്തിയമരുകയാണ്..അവര്‍ക്കു ജീവിതവും മരണവും എത്രയോ സുഖപ്രദം...!! കൂറ്റന്‍ മാളികകളും ദന്തഗോപുരങ്ങളും കൂപ്പുകുത്തുന്നു...!! "ഒന്നു കൊന്നുതരൂ..." മനുഷ്യര്‍ പരസ്പരം കേണപേക്ഷിക്കുന്നു...ഇല്ലാത്ത ധൈര്യം അവര്‍ ഉണ്ടാക്കിയെടുക്കുന്നു... നിയമങ്ങളും,മനുഷ്യത്ത്വവും കാറ്റില്‍ പറത്തുന്നു.... കൊലക്കയറിനും,വിഷത്തിനും,വെടിയുണ്ടകള്‍ക്കും സ്വര്‍ണത്തേക്കാള്‍ വിലയേറുന്നു....!! നേടിയവനും നെടാത്തവനും ഇന്നിതാ ഒരേ തട്ടകത്തില്‍...ഇവിടെ ഏതു ജാതി ഏതു മതം...? കുറച്ചുമാറി രണ്ടു ശ്വാനന്മാര്‍ ഒരു മാംസപിണ്ഡത്തിനായി യുദ്ധം ചെയ്യുന്നു...!!! ആ കിടക്കുന്നത് ഒരു മനുഷ്യന്‍റെ ഇടുപ്പിനു താഴ്ഭാഗമാണ്...!! ആ കാലുകള്‍ എനിക്ക് പരിചിതമാണ്... ഒരു നായ് തട്ടിക്കളിച്ച തല കണ്ടു ഞാന്‍ ഞെട്ടിത്തരിച്ചുപോയി... ആ തല്യ്ക്കുടമ ഞാനാണല്ലോ...!!! ആ കാലുകളും എന്റേതായിരുന്നു..!! അതിനി സ്വന്തമാക്കാന്‍ എനിക്കു നിരത്താന്‍ തെളിവുകളില്ല...ഞാന്‍ വിളിച്ചിട്ട് ആരും കേള്‍ക്കുന്നുമില്ല... ഞാന്‍ എവിടെയാണ്...?അറിയില്ല...!!! ക്ഷിപ്രവേഗം പായുന്ന ഈ മാസ്മര പ്രപഞ്ചത്തില്‍ എല്ലാം മറന്നു ശാന്തമായി ഒന്നുറങ്ങാന്‍ കഴിഞ്ഞെങ്കില്‍..!!!
Friday, September 17, 2010
എന്തുഞാനെഴുതും..
ഇതെന്റെ വാക്കുകള്‍ ഇതെന്റെ നോക്കുകള്‍
ഉള്‍ചിന്തയില്‍ പിറന്നൊരക്ഷരക്കൂട്ടുകള്‍.
തൂലികത്തുമ്പില്‍ തുടിച്ചു നില്‍ക്കുന്നൊരാ
മഷിക്കൂട്ടിനറിയുമോ എന്‍ നൊമ്പരം...
കാറ്റുണ്ട് കോളുണ്ട് പൊയ്മുഖം പലതുണ്ട്
വറ്റാത്ത കണ്ണീരിനുറവയുണ്ട്...
എന്തുഞാനെഴുതും...!
കേള്‍ക്കുന്ന കേള്‍വിക്കൊരുള്‍ക്കാംബിന്‍ നൊമ്പരം ബാക്കി നില്‍പ്പൂ...
എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...
പട്ടിണിപ്പാവങ്ങള്‍ ചത്തൊടുങ്ങുന്നൊരാ
നോവിന്റെ വിഷമ സ്വരുക്കൂട്ടുകള്‍..
ഒരു വറ്റു ചോറിനായ് തന്മേനി വില്ക്കുന്നൊ
രമ്മതന്‍ നൊമ്പരം നോക്കിനിന്ന-
-ക്കരയുന്ന കുഞ്ഞിന്റെ വായ് പൊത്തി മാനുഷന്‍
ആ ദുരിതരാവിന്നലങ്കാരമേകുന്നു...
കൊത്തിപ്പറിക്കേണ്ട മാനുഷ കബന്ധങ്ങള്‍
ചുറ്റിപ്പിണയുന്നൊരുരഗമായി..
നാക്കിലൂടോടുന്ന വാക്കുകള്‍ കരളിന്റെ
ഉള്‍ക്കാംബിലെവിടെയോ കുത്തിനോവിക്കുന്നു...
എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...!!
കൂട്ടിപ്പിടിക്കാൻ കൈവെള്ള യില്ലാതെ
കത്തിക്കരിയുന്നോരുണ്ണി തന്റെ
മുന്നിലുള്ളാ പ്പോതി ചവിട്ടിത്തുറന്ന്
ദീനതയാലലറുന്നു ദയനീയമായി..
കയ്യാലൊതുക്കിയ വിശ്വപ്രസിദ്ധിക്കു
കയ്യിലിരുപ്പു കനലൂട്ടവേ ,
അന്യന്റെ ദുഃഖം ഹാ , അതിന്നെന്തു സുഖം
കീറിമുറിക്കുന്നു കഥാഗതിയായ്
ഒക്കെത്തടുത്തു ഞാൻ നിൽക്കിലും വീണുപോയ്
ഒരുവിലയ്ക്കില്ലാ പാഴ്കടലാസുപോലെ
ആരാണ് വീഴ്ത്തിയതിനുത്തരം വന്നുപോയ്
കാലം നിറഞ്ഞോരാ കലികാലമത്രെ ...!
ഭൂതലം തന്നിലമർന്നു കിടക്കവേ
കേട്ടു ഞാനാ രോദനം
ഭൂമിതന്‍ രോദനം ,
വയറുകീറിപ്പിളര്‍ന്നോരമ്മതന്‍ രോദനം.
എന്തുഞാനെഴുതും.. ചോദ്യം ബാക്കി നില്‍പ്പു...!!!

Subscribe to:
Posts (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...