ഇത് എന്‍റെ കാഴ്ചകള് ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള് ....!
Saturday, April 02, 2011
തിരിച്ചറിവ്...!!!
ശ്വാസം നേരെ വീണു...!!!! തിരികെ നാട്ടിലെത്തി... മണ്ണിന്‍റെ മണം ഹൃദയത്തിനുള്ളിലേക്ക് ഊര്‍ന്നു കയറുകയാണ്........!!! പുലര്‍കാലങ്ങളില്‍ പൂവിന്‍ തുമ്പില്‍ നന്നും ഇറ്റു വീഴുന്ന നനുത്ത ജലകണങ്ങള്‍... മഞ്ഞിന്‍ പുകപടലത്തിനിടയിലൂടെ പ്രാഞ്ചി നടക്കുന്ന മുതുക്കിത്തള്ള.... അനുസരണയോടെ വരിവരിയായി പുഴക്കരയിലേക്ക് പതിയെ നടക്കുന്ന പശുക്കളും അതിന്‍റെ കിടാങ്ങളും... ഓരം ചേര്‍ന്ന് വട്ട ടയര്‍ ഉരുട്ടി ഒരു കയ്യിലെ തൂക്കു പാത്രത്തിലെ പാല്‍ തുളുമ്പാതെ ഓടിയകലുന്ന നിക്കറിട്ട ചെക്കന്‍.... കുട്ടിയാപ്ലെടെ കടയിലെ മങ്ങിയ കണ്ണാടിപ്പെട്ടിക്കുള്ളിലെ ചൂടു വട... തോട്ടിന്‍ കരയില്‍ യോവാന്‍റെ ചൂണ്ടയില്‍ കുരുങ്ങി പിടഞ്ഞു മറിയുന്ന വരാല്‍ മീന്‍..... കണ്ണുള്ള പാത്രത്തില്‍ വീഴുന്ന ദോശ തിന്നിരിക്കെ അകലെ കേള്‍ക്കുന്ന മരയ്ക്കാര്‍ എറിയുന്ന തോട്ടയുടെ ശബ്ദം... ചീവീടുകള്‍...തവളകള്‍....അണ്ണാന്‍...കുരുവികള്‍...കാക്കകള്‍.... നദി...മരങ്ങള്‍...അങ്ങനെ പറഞ്ഞാല്‍ തീരാത്ത എന്നെ എന്‍റെ നാടിനോട് ബന്ധപ്പെടുത്തുന്ന പലതുമുണ്ട് ഇവിടെ... എത്ര പറഞ്ഞാലും എന്തൊക്കെ നേടിഎന്നു ഊറ്റം കൊണ്ടാലും ... മുറിക്കാനാവത്ത, അറ്റുപോകാത്ത ഒരു ബന്ധം....കര്‍മ്മബന്ധം... അതുവിട്ടു വിട്ടുപോയപ്പോള്‍ വല്ലാത്ത നീറ്റലായിരുന്നു ഉള്ളില്‍... അതിനു വിവരണം തരാന്‍ എനിക്ക് കഴിയില്ല... ഒറ്റവാക്കില്‍ പറഞ്ഞാല്‍ തലച്ചോറിനുള്ളില്‍ ഒരു മൂളല്‍.... എല്ലാം തിരികെ വന്നു ... ഞാനും....!!! അനന്ത വിശാല പ്രകൃതി സത്യമേ... എന്‍റെ സപ്ത നാഡീ വ്യൂഹത്തിലും നീ അലിയിച്ചു ചേര്‍ത്തിരിക്കുന്ന ആ രസക്കൂട്ടു ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.... അതുണ്ടാക്കുന്ന ആ പരമോര്‍ജ്ജത്തിനു മുന്നില്‍ ഞാന്‍ ശിരസാ നമിക്കുന്നു...
Subscribe to:
Post Comments (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല് ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള് തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള് .... എന്നും ഉറങ്ങുമ്പോള് ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല് പോലും വീട്ടുകാരെ വിഷമിപ്പിക്കാന് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...
dei njn angu veetil vannapol ithok nokki avide engum njn onnum kandilla ithu pole,,,,, chilapo athok ariyanamengil aruviyodu enna ennu ariyanam,sense venam senstvty venam ennok ne parayuode????
ReplyDelete