"അവളുടെ കണ്ണുകള്‍ നീലിച്ചിരുന്നത് ഞാന്‍ കാണാത്തതോ അതോ കാണാന്‍ കഴിഞ്ഞിട്ടും നോക്കാതെ പോയതോ ?"
സ്ത്രീകളുടെ സാമീപ്യം അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന കാലത്തെങ്ങും അവളെന്നെ കണ്ടിരുന്നില്ല. ആ കണ്ണുകള്‍ നോക്കി ഒരുപാടു സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടിയതല്ലാതെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല . അന്ന് അവളുടെ കണ്ണുകള്‍ നീലിച്ചിരുന്നില്ല ,ചുണ്ടുകള്‍ വരണ്ട്ഉണങ്ങിയിട്ടുണ്ടയിരുന്നില്ല.
തണുത്തു മരവിച്ച രാത്രികളില്‍ പലപ്പോഴും ഞാന്‍ അവളെ സ്വപ്നം കണ്ടിരുന്നു .നേരില്‍ കണ്ടപ്പോള്‍ ഒരു വാക്കുകൊണ്ടോ എന്തിന് ഒരു നോക്ക് കൊണ്ടു പോലും ഞാന്‍ അവളെ ശല്യം ചെയ്തിരുന്നില്ല .
എന്‍റെ ഉള്ളില്‍ ഞാന്‍ അറിയാതെ എന്തൊക്കെയോ ചലനങ്ങള്‍. ആ നിമിഷങ്ങളില്‍ എത്രമാത്രം സുഖം ഞാന്‍ അനുഭവിച്ചിരുന്നു ...! അതൊന്നും ഞാന്‍ അവളെ അറിയിച്ചിരുന്നില്ല. അവളെ പിന്തുടര്‍ന്ന ഞാന്‍ കണ്ട പല കാഴ്ചകളും എന്നെ തളര്‍ത്തിയിരുന്നില്ല.
മാറി മാറി അടയുന്ന കതകുകളില്‍ എവിടെയോ ആ കണ്ണുകള്‍ ഞാന്‍ കണ്ടിരുന്നു . ശരീരത്തിന്‍റെ ക്ഷീണം ആ കണ്ണുകളെ തളര്‍ത്തിയിരുന്നില്ല . എന്നിട്ടും ഞാന്‍ അവളെ സ്വപ്നത്തില്‍ കണ്ടു .. വിലകൂടിയ മദ്യക്കുപ്പികള്‍ക്ക് മുന്‍പില്‍ അവളെ വില പേശുന്നവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. തെരുവ് നായ്ക്കള്‍ക്ക് കിട്ടിയ ഒരു എല്ലിന്‍ കഷ്ണം .
മദ്യം ചുണ്ടോടു അടുപ്പിക്കുംബോള്‍ ആദ്യം അവള്‍ നിരസിച്ചിരുന്നു ... "പാവം അവള്‍ക്കുള്ളിലെ പവിത്രത ഒരു നിമിഷം തലച്ചോറ് പിടിച്ചടക്കിയതാവാം ..! " ഞാന്‍ സന്തോഷിച്ചു ..
തിരിച്ചറിയാനാവാതെ മദ്യപിച്ചു ലഹരിയിലായിരുന്ന അവളെ പലവട്ടം വീട്ടില്‍ എത്തിച്ചിട്ടുണ്ട് ഞാന്‍ .എന്‍റെ മാറില്‍ ചായുമ്പോള്‍ അബോധ അവസ്ഥയില് അവളുടെ ചുണ്ടില്‍ നിന്നു വീണ വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നു ..
അവള്‍ പറഞ്ഞതു ശെരി ആണോ എന്ന് പലവട്ടം ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ അവള്‍ ശരിക്കും ഒരു സ്ത്രീ ആവുകയായിരുന്നു . "ആ മനസ് മദ്യപിച്ചിരുന്നുവോ? അതോ മനസ്സിന്നുള്ളില്‍ കെട്ടിയിട്ടിരുന്ന മനസ്സിന്‍റെ പവിത്രത കെട്ടുകള്‍ പൊട്ടിച്ചു വെളിയില്‍ വരാന്‍ വെമ്പുന്നതോ ?" ആ കണ്ണുകള്‍ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്നു ...അവള്‍ക്കുള്ളില്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു ഹൃദയം ഉള്ളത് ഞാന്‍ അറിഞ്ഞു .
പിറ്റേന്ന് അവള്‍ ഉണരുമ്പോള്‍ മുന്നില്‍ നിന്ന എന്നെ കണ്ടിരുന്നില്ല .
കുളിച്ചു വേഷം മാറി ആ സുന്ദരി വീണ്ടും ആവശ്യക്കാരെത്തേടിപ്പോയി. എന്‍റെ ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെടുന്നത് ഞാന്‍ അറിഞ്ഞു .
" ഒരു അധികാര സ്വരത്തോടെ അവളെ തടഞ്ഞാലോ ?"ഞാന്‍ ഓര്‍ത്തു .
"അതിന് ഞാനാര് ?" വീണ്ടും ഒന്നും മിണ്ടാതെ ഞാന്‍ അവളെ പിന്‍തുടര്‍ന്നു .
ആ രാത്രിയിലും തുടര്‍ന്ന് പല രാത്രികളിലും ഇതു തന്നെ സംഭവിച്ചു .
എന്‍റെ ഉള്ളില്‍ നീറ്റല്‍ കുറയുന്നോ എന്ന് എനിക്ക് തോന്നിത്തുടങ്ങി .പലപ്പോഴും ആ നീറ്റല്‍ ഒന്നു ഊതി നീറ്റിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു .
വിഫലം ...!
എങ്കിലും ഞാന്‍ അറിയാതെ എന്‍റെ മനസ് അവളെ പ്രണയിച്ചു തുടങ്ങി..വീണ്ടും പലദിവസങ്ങളിലും ഞാന്‍ മദ്യപിച്ച അവളെ വീട്ടിലാക്കി .. എന്നാല്‍ അന്ന് അവള്‍ ഒന്നും പറഞ്ഞിരുന്നില്ല.ഞാന്‍ ഒന്നു ഭയന്നു."അവള്‍ ഇന്നു മദ്യപിച്ചിട്ടില്ലെ?"
പിറ്റേന്ന് ഞാന്‍ അവളെത്തേടി പലയിടത്തും അലഞ്ഞു . നഗരത്തില്‍ പോകാന്‍ ഇടയുള്ള പല സ്ഥലങ്ങളിലും ഞാന്‍ അരിച്ചു പെറുക്കി .അവളില്ല.
നീറുന്ന മനസ്സോടെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ഒടുവില്‍ ഒരു നാള്‍ എന്‍റെ മുറിക്കുമുന്നില്‍ അവള്‍ വന്നു .ഒരു മെറൂണ്‍ നിറത്തിലുള്ള സാരിയും ഉടുത്ത് .ഞാന്‍ സന്തോഷിച്ചു "ഒരു പക്ഷെ എന്നെത്തേടി വന്നതെങ്കിലോ ?" എനിക്ക് സംശയം . അവള്‍ ഒന്നും മിണ്ടാതെ എന്‍റെ കയ്യില്‍ ഒരു പൂച്ചെണ്ടും ഒരു കത്തും തന്ന ശേഷം പുറത്തേക്കിറങ്ങിപ്പോയി . ഞാന്‍ അത് തുറന്നു വായിച്ചു .
" മദ്യപിച്ചു രാത്രികളില്‍ തന്‍റെ തോളില്‍ക്കിടന്നു പറഞ്ഞ അതേ വാക്കുകള്‍ ...".
ഒരു ശബ്ദം കേട്ടു ഞാന്‍ താഴേക്ക് നോക്കി ...ഒരു അപകടം . അതും അവള്‍ക്ക്. ഞാന്‍ ഓടി അടുത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു . നിറകണ്ണുകളോടെ ഞാന്‍ സ്വയം ചോദിച്ചു ...
"അവളുടെ കണ്ണുകള്‍ നീലിച്ചിരുന്നത് ഞാന്‍ കാണാത്തതോ അതോ കാണാന്‍ കഴിഞ്ഞിട്ടും നോക്കാതെ പോയതോ ?"
ഇത് എന്‍റെ കാഴ്ചകള്‍ ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള്‍ ....!
Subscribe to:
Post Comments (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...
make your thought much more freely
ReplyDeleteബൂലോകത്തേക്ക് സ്വാഗതം ...
ReplyDelete