"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്.
ഇന്ന് ആ ഉപബോധ മനസ് യാത്ര പറയുകയാണ്.ഇനി തിരികെ വരാത്ത യാത്ര.. കൊണ്ടു പോകാന്‍ പുറത്തു ആളും നില്‍പ്പുണ്ട്.. എന്തുകൊണ്ടോ ബോധമനസ്സിന് ഉറങ്ങാന്‍ കഴിയുന്നില്ല ... ഉറക്കാന്‍ പാടുപെടുകയാണ് ഉപബോധ മനസ്സ്..കൂടെ പുറത്തു നിന്ന ആ ആളും ... "
ഒരു കുഞ്ഞു പെണ്‍കുട്ടിയുടെ ശരീരം തികച്ചും നിശ്ചലമായിരിക്കുന്നു.. വിധി കര്‍ത്താക്കളും വിധാധാവും കൈവിട്ട അവസ്ഥ.. ഒടുവില്‍ ബോധമനസ്സ് ഉറങ്ങാന്‍ തുടങ്ങുന്നു... ഒരുചെറിയ ഇടവേളയില്‍ അപ്രതീക്ഷിതമായി നേരത്തെ ഉണര്‍ന്ന ഉപബോധമനസിനെ
ബോധമനസ്സ് കാണാന്‍ ഇടവരുന്നു... വേറൊന്നും കാണാന്‍ കഴിയാത്ത ആ അവസ്ഥയില്‍ ബോധ മനസ്സിന്റെ സംശയങ്ങളും അതിന്റെ നിവാരണങ്ങളും ആണ് ഈ സംഭാഷണ കഥയുടെ ഇംഗിതം..
ഉള്ളിലേക്ക് വലിച്ചു കയറ്റിയ ശ്വാസം തിരികെ വിടാനാകാത്ത അവസ്ഥയില്‍ ആരും അനുഭവിച്ചു പോകുന്ന ഒരു പിടച്ചില്‍... വല്ലാത്ത ഒരവസ്ഥ...
------------------------------------------------
കഥാപാത്രങ്ങള്‍.
----------------------
ഉ:മന: - ഉപബോധ മനസ്.
ബോ:മന: -ബോധ മനസ്.
യമ : -യമന്‍.
------------------------------------------------
ഉ:മന: - "ഒന്നു വേഗം ഉറങ്ങുന്നുണ്ടോ നീ.. ? എനിക്ക് പോണം.. "
ബോ:മന: -"എവിടേക്ക് ..? എനിക്ക് ഭയങ്കരമായി വേദനിക്കുന്നു.. ഉറങ്ങാന്‍ കഴിയുന്നില്ല ..."
ഉ:മന: -"അതൊന്നും പറഞ്ഞാല്‍ ഒക്കില്ല ..ഉറങ്ങിയേ പറ്റു ..എന്നും ഉറങ്ങുന്നതല്ലെ ...പിന്നെന്താ ഇന്ന്...?"
ബോ:മന: -"അറിയില്ല ..ശരീരം മുഴുവനും വേദനിക്കുന്നു.. ഈ കെട്ടൊന്നു അഴിച്ചിരുന്നെങ്കില്‍ ഒന്നു തിരിഞ്ഞു കിടക്കാമായിരുന്നു... ശ്രമിച്ചുനോക്കുന്നുണ്ട്.. കഴിയുന്നില്ല.. കണ്ണുകളില്‍ കുറച്ചു മുന്‍പ് ഇരുള് വീണപ്പോള്‍ മുതല്‍ ഞാന്‍ ഉറങ്ങാന്‍ ശ്രമിക്കുന്നുണ്ട്...ഹൊ ! എന്തൊരു വേദന ... സഹിക്കാന്‍ വയ്യ ...കണ്ണിലെ ഇരുളിനുള്ളില്‍ എവിടെഒക്കെയോ ഒരു മിന്നല്‍പ്പിണര്‍ കാണുന്നുണ്ട്."
ഉ:മന: -"അതൊന്നും ആലോചിക്കണ്ട ഉറങ്ങിക്കൊളു..."
ബോ:മന: -"എന്താ ..ഇന്നിത്ര തിടുക്കം...? എന്നെ വിട്ടു പോകാന്‍ ഭാവം ഉണ്ടോ? എന്നാല്‍ ഉറപ്പിച്ചോളൂ ഞാന്‍ ഉറങ്ങില്ല.. "
ഉ:മന: -"അയ്യോ അങ്ങനെ പറയരുത് .. എന്നെക്കാത്ത് ഒരാള്‍ പുറത്തു നില്‍പ്പുണ്ട്... അയാള്‍ക്ക് ദേഷ്യമാവില്ലെ ..?"
ബോ:മന: -"ഇല്ല അയാളെ ഇങ്ങു വിളിക്ക് ഞാന്‍ പറയാം.."
ഉ:മന: -"അയ്യോ അതു വേണ്ട ...ഒന്നുറങ്ങിയാല്‍ മതി.. ഞാന്‍ പൊയ്ക്കോളാം .."
ബോ:മന: -"അതെന്താ എന്നെ കണ്ടാല്‍ .. ?
ഉ:മന: -"അതൊന്നുമില്ല.അയ്യോ.. നേരം വൈകുന്നു ...ഒന്നു വേഗം ഉറങ്ങു..."
ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങില്ല...!!"
ഉ:മന: -"അയാള്‍ അതാ അകത്തേക്ക് വരുന്നു ദേഷ്യത്തിലാണല്ലോ..!!"
ബോ:മന: -"വരട്ടെ ഞാന്‍ പറയാം ..."
ഉ:മന: -"അയ്യോ ഞാന്‍ എന്ത് ചെയ്യും എനിക്ക് പേടിയാകുന്നു .."
ബോ:മന: -"താങ്കള്‍ ഇവരെ കൊണ്ടു പോകാന്‍ വന്നതാണോ?"
യമ : -" നിങ്ങള്‍ എന്നെ കാണുന്നുണ്ടോ ..?"
ബോ:മന: -"എന്താ സംശയം ഭംഗിയായി കാണാം..എന്റെ ചോദ്യത്തിന് മറുപടി കിട്ടിയില്ല.. നിങ്ങള്‍ ഇവരെ കൊണ്ടു പോകുമോ? "
യമ : -"ഉറപ്പായും കൊണ്ടു പോകും.. പക്ഷേ നിങ്ങള്‍ ഉറങ്ങണം..."
ബോ:മന: -"അതിന് എനിക്ക് കഴിയുന്നില്ല .. ഭയങ്കരമായി വേദനിക്കുന്നു കണ്ണില്‍ മുഴുവനും ഭയങ്കര ഇരുട്ടാണ്... "
യമ : -"അതെല്ലാം നിങ്ങളുടെ തോന്നലാണ്.. ശ്രമിക്കൂ .."
ബോ:മന: -"ഇല്ല ..വേദനിക്കുന്നു..."
യമ : -"അങ്ങനെ പറഞ്ഞാല്‍ പറ്റില്ല ,എനിക്ക് ഇയാളെ വേറൊരിടത്തു എത്തിക്കേണ്ടതായുണ്ട്..."
ബോ:മന: -"ഒന്നു ചോദിച്ചോട്ടെ എന്താ എന്നെ ഇത്ര വേദനിപ്പിക്കുന്നത്..? ഇരുട്ട് ആയതിനാല്‍ എനിക്ക് നിങ്ങള്‍ രണ്ടാളും ഒഴികെ ഒന്നും കാണാന്‍ കഴിയുന്നില്ല.. "
യമ : -"നിങ്ങളുടെ നട്ടെല്ല് തകര്‍ന്നിരിക്കുന്നു... അതാ.."
ഉ:മന: -ശ്..ശ്.. പറയരുത്.. പറഞ്ഞാല്‍ ചിലപ്പോള്‍ അതിനെപ്പറ്റി വീണ്ടും ചോദിക്കും .."
ബോ:മന: -"എങ്ങനെ..?എങ്ങനെയാ തകര്‍ന്നത്..? അയ്യോ ശരിയാണല്ലോ...!!!!എനിക്ക് അനങ്ങാന്‍ വയ്യ .."
ഉ:മന: -"ഞാന്‍ പറഞ്ഞില്ലെ പറയരുതെന്ന് .. "
യമ : -" അത്...പിന്നെ ..അതൊന്നും ചോദിക്കണ്ട .. ഉറങ്ങു .. ഞങ്ങള്‍ക്ക് പോയിട്ട് ധൃതിയുണ്ട് ..."
ബോ:മന: -"അയ്യോ പോവല്ലേ വ്യക്തമായി പറയു.. എനിക്ക് എല്ലാം അറിയണം...പറയു ദയവായി പറയു..."
ഉ:മന: -"അരുത്.. അപകടമാണ്.."
യമ : -"എന്ത് അപകടം? എന്തായാലും അവര്‍ കുറെക്കഴിഞ്ഞ് ഉറങ്ങും പിന്നെന്താ..?"
ഉ:മന: -"എങ്കിലും ഞാന്‍ അലയേണ്ടി വരില്ലേ..?"
യമ : -"ഓ അതാണോ..? സാരമില്ല ഉറങ്ങിയാല്‍ പിന്നെ നമുക്ക് ഒരുമിച്ചു പോകാം.."
ബോ:മന: -"ഇല്ല അത് പറയാതെ ഞാന്‍ നിങ്ങളെ വിടില്ല.. ഞാന്‍ ഉറങ്ങില്ല.. ആഹ്...തല വേദനിക്കുന്നു .."
യമ : -"ഉറങ്ങൂ വേഗം ഉറങ്ങൂ.."
ബോ:മന: -"എന്റെ കണ്ണുകള്‍ തുറക്കാന്‍ കഴിഞ്ഞെങ്കില്‍ ... ശ്രരമിച്ച്ചിട്ടും കഴിയുന്നില്ലല്ലോ..?"
യമ : -"അതിനൊന്നും ഇനി ശ്രമിക്കണ്ട പ്രതീക്ഷ കൈവിട്ടിരിക്കുന്ന അവസ്ഥയാണ് .. "
ബോ:മന: -"ഇനിയിപ്പോ..?"
യമ : -"ഉറങ്ങണം അതാ ഒരു വഴി..."
ബോ:മന: -"ശരി..ഞാന്‍ ഉറങ്ങാം ... ഒന്നു ചോദിച്ചോട്ടെ..? എനിക്ക് എന്ത് സംഭവിച്ചു എന്ന് ഒന്നു പറയാമോ..?"
യമ : -" അത് പറഞ്ഞാല്‍ നിങ്ങള്‍ ഉറങ്ങില്ല ...നിങ്ങള്‍ ഉറങ്ങിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് പോകാന്‍ കഴിയുകയില്ല.."
ബോ:മന: -"ഇല്ല ഞാന്‍ ഉറങ്ങാം ...ഒന്നു പറയൂ..."
യമ : -"ഒരു അപകടത്തില്‍പ്പെട്ടു നിങ്ങളുടെ നട്ടെല്ല് തകര്‍ന്നു.ഇനി നിങ്ങള്‍ക്ക് ഒന്നു അനങ്ങാന്‍ കൂടി കഴിയില്ല.."
ബോ:മന: -"ഞാന്‍ മരിച്ചു പോകുമോ..?"
ഉ:മന: -"ശ്..ശ്.. അത് പറയരുത് .. ആ മനസ് നീറില്ലെ..? അത് എന്നെയും ബാധിക്കും.."
ബോ:മന: -"പറയൂ.. ഞാന്‍ മരിച്ചു പോകുമോ..?"
യമ : -"ഇല്ല നിങ്ങളൊന്നു ഉറങ്ങൂ.."
ബോ:മന: -"എന്തിന് നുണ പറയുന്നു..? ഞാന്‍ പറയാം ...നിങ്ങള്‍ മരിക്കും ...ഉറപ്പായും മരിക്കും..."
ബോ:മന: -"അപ്പോള്‍ എന്റെ അമ്മ കരയില്ലേ ..?അച്ഛന് കരയില്ലേ ..? അവര്‍ക്കിനി ആരുമില്ല..."
യമ : -" അത് ഞാന്‍ അറിയേണ്ട കാര്യമല്ല.. ഇനി നിങ്ങള്‍ക്ക് ഉറങ്ങാം.. എനിക്ക് സമയമില്ല..."
ബോ:മന: -"നിങ്ങള്‍ക്ക് മനുഷ്യത്ത്വമില്ലെ ..?"
യമ : -"ഇല്ല... എനിക്ക് എന്റെ കര്‍ത്തവ്യമാണ് പ്രധാനം...ഇത്ര സമയം ഞാന്‍ ഒരാള്‍ക്ക് വേണ്ടിയും ചിലവാക്കിയിട്ടില്ല..."
ബോ:മന: -"ഞാന്‍ ഒരു കുട്ടിയല്ലേ..?നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു എന്നോട് ഇതു ചെയ്യാന്‍..?"
യമ : -"ഒന്നു മനസ്സിലാക്കൂ ഞാന്‍ ചെയ്യുന്നത് എന്റെ കര്‍മ്മമാണ്..."
ബോ:മന: -"ഞാന്‍ ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ..പുലരിക്ക് കിളി ചിലയ്ക്കുമ്പോള്‍ അതിനെ കാണണം എന്ന് ഞാന്‍ ആഗ്രഹിച്ചു...ഇതുവരെ കഴിഞ്ഞിട്ടില്ല..അമ്മയുടെ മടിയില്‍ ഒന്നുടൊന്നു തല വച്ചു ഉറങ്ങണം എന്നുമുണ്ട് ആഗ്രഹം.. ക്ലാസില്‍ ബിജിമോളുടെ പെന്‍സില്‍ എന്റെ ബാഗിലാണ് അത് തിരികെ കൊടുത്തിട്ടില്ല...അമ്മ ഉരുട്ടിത്തരുന്ന ഉരുളച്ചോറ് ഉണ്ണാന്‍ കൊതി ആയിട്ടു വയ്യ..."
യമ : -"ഒന്നു നിറുത്തു...!! ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല... നിങ്ങള്‍ ഉറങ്ങിയേ പറ്റു...നിങ്ങള്‍ വാക്കു തന്നതാണ് ഉറങ്ങാം എന്ന്...നോക്ക് അവര്‍ കരയുന്നു.. അവരെ കരയിക്കരുത്.. "
ബോ:മന: -"അവര്‍ക്ക് മനുഷ്യത്ത്വമുണ്ട് ...നിങ്ങള്‍ക്ക് അതില്ല..."
യമ : -"മനുഷ്യന് അല്ലാത്ത ഞാന്‍ എന്തിന് മനുഷ്യത്ത്വത്തെപ്പറ്റി ചിന്തിക്കണം...? ഇത് എന്റെ കര്‍മ്മം ആണ്...പലപ്പോഴും ഈ അവസ്ഥയില്‍ ഞാന്‍ പുറത്തു നില്‍ക്കാറാണ് പതിവ്...."
"നിങ്ങളുടെ അവസ്ഥ കണ്ടു ഞാന്‍ വിഷമിച്ചു പോയി.."
ബോ:മന: -"അതിനെ ഞങ്ങള്‍ പറയുന്നതു മനുഷ്യത്ത്വം എന്നാണ്.."
യമ : -"ഓഹോ, എനിക്ക് ഇനി ഒന്നും പറയണം എന്നില്ല..ഞാന്‍ പുറത്തു നില്ക്കാം നിങ്ങള്‍ ഉറക്കിയിട്ട് വരൂ.."
ബോ:മന: -"നോക്കു ഒരു നിമിഷം.."
യമ : -"വേണ്ട എന്നെപ്പറഞ്ഞിട്ടു കാര്യമില്ല ...ഞാന്‍ പറഞ്ഞില്ലേ...ഇത് എന്റെ കര്‍മ്മം ആണ്.."
ബോ:മന: -"നിങ്ങളുടെ കണ്ണുകള്‍ ഈറനണിഞ്ഞിട്ടുണ്ട് .."
യമ : -"ഞ് ഞാ ..ഞാന്‍ പുറത്തു നില്ക്കാം.."
ബോ:മന: -"എന്റെ ജീവന് തന്നിട്ട് പോയ്ക്കൂടെ.. എനിക്ക് ജീവിച്ചു കൊതി തീര്‍ന്നിട്ടില്ല അമ്മയെക്കണ്ട്,അച്ഛനെക്കണ്ട് കൂട്ടുകാരെക്കണ്ട് ഒന്നും..ഒന്നും.. "
യമ : -"നിങ്ങള്‍ കരയരുത്.. കരഞ്ഞാല്‍ ചിലപ്പോള്‍ ഉറക്കം നഷ്ട്ടമായേക്കും.. ഒന്നു പറയൂ ഞാന്‍ പുറത്തു നില്ക്കാം.."
ഉ:മന: -"ഞാന്‍ പറഞ്ഞതല്ലേ..ഒന്നും പറയരുത് എന്ന്.. ആശകള്‍ കൊടുത്തിട്ട്...!!"
യമ : -"ആ മുഖം കണ്ടാല്‍ ആര്‍ക്കായാലും സംസാരിക്കാന്‍ തോന്നും...നിങ്ങളെ ഇവിടെ വിട്ടിട്ടുപോകണം എന്ന് അവരെക്കാള്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നു..പക്ഷേ ഒന്നറിയൂ ,എനിക്ക് ആഗ്രഹിക്കാനേ കഴിയൂ..ഞാന്‍ അല്ലെങ്കില്‍ വേറൊരാള് ...ഇതു എഴുതപ്പെട്ടതാണ്...ശരി, ഞാന്‍ പുറത്തു നില്ക്കാം.."
ബോ:മന: -"നിങ്ങള്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയാണ് അല്ലെ..? ഒന്നു നിന്നൂടെ എന്നോടൊപ്പം...? "
ഉ:മന: -"ഇതൊരു ആകര്‍ഷണം ആണ്.. ഒരിക്കല്‍ മാത്രം തോന്നുന്ന ഒരു ആകര്‍ഷണം... പോകാതെ നിവര്‍ത്തിയില്ല.."
ബോ:മന: -"അപ്പോള്‍ ഞാന്‍ ഉറങ്ങിയെ പറ്റു അല്ലേ..?"
ഉ:മന: -"അതെ.. "
"ശരീരത്തിന്റെ വേദനകള്‍ എല്ലാം മാറിയിരിക്കുന്നു...ശരീരത്തിനുപോലും എന്നെ വേണ്ട.."
ഉ:മന: -"അങ്ങനെയല്ല, ശരീരം എന്നെ യാത്ര അയയ്ക്കാന്‍ ഒരുങ്ങുകയാണ്..."
ബോ:മന: -"ഒന്നു ചെയ്യാമോ..?പലപ്പോഴും ഉറങ്ങുമ്പോള്‍ പല കഥകളും സ്വപ്നത്തില്‍ കാട്ടിയിട്ടില്ലെ ..?ഒരിക്കല്‍ ...ഒരിക്കല്‍ മാത്രം എനിക്ക് എന്റെ അമ്മയെ ഒന്നു കാണിച്ചു തരൂ... അത് കഴിഞ്ഞാല്‍ ഞാന്‍ ഉറങ്ങാം..."
ഉ:മന: -"ശരി ഞാന്‍ കാണിക്കാം.. ദാ കണ്ടോളു.."
ബോ:മന: -"ആഹ് ...അമ്മേ ... അമ്മേ.. ഞാനാ ..ഞാനാ അമ്മേ ... ഞാന്‍ പോവുകയാണ് ...അമ്മാ ഒന്നു നോക്കു.. അമ്മാ........."
ഉ:മന: -"അയ്യോ..കരയരുതേ ഉറക്കം നഷ്ടമാവും.."
ബോ:മന: -"ഇല്ല കരയില്ല,.. എനിക്ക് ഉറക്കം വരുന്നു... അമ്മ ഉറങ്ങുമ്പോള്‍ തലയില്‍ തലോടാറുണ്ട്... നിങ്ങള്‍ക്ക് അതൊന്നു ചെയ്യാമോ..?"
ഉ:മന: -"ഓ അതിനെന്താ..?"
ബോ:മന: -"ഇനി നമ്മള് തമ്മില്‍ കാണോ..? "
ഉ:മന: -"അറിയില്ല കാണാന്‍ സാധ്യത കുറവാണ്..."
ബോ:മന: -" എനിക്ക് തോന്നുന്നു കാണുമെന്ന്...!!"
ഉ:മന: -"എനിക്കും...!!"
ബോ:മന: -"തലോടലിനു അതേ സുഖം തോന്നുന്നു...അമ്മയുടെ തലോടല്‍ പോലെ...ഇനി ഞാന്‍ ഉറങ്ങാം ..സമാധാനമായി ഉറങ്ങാം.."
ഉ:മന: -"കണ്ണുകള്‍ നനയിക്കാതെ ഉറങ്ങു....ആരാരോ.....ആ...രാരീരാരോ"
ഇത് എന്റെ കാഴ്ചകള്‍ ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള്‍ ....!
Tuesday, February 17, 2009
Tuesday, February 10, 2009
ഒരു ടെര്‍മിനേഷന്‍ പ്രണയം ......
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല പഠിക്കുന്നകാലത്തെ ഞാന്‍ അങ്ങനെ ആണ് .. സപ്ലികളുടെ എണ്ണം കൂടിയപ്പോഴും ഞാന്‍ ഉള്ളില്‍ ഒതുക്കി പുറത്തു ചിരിയോടെ നടന്നു .. കോളേജ് പ്രണയങ്ങള്‍ എന്നെ സ്പര്‍ശിച്ചിരുന്നില്ല ... പ്രണയിക്കാന്‍ ഒരു നല്ല മനസ് വേണം അല്പം സൗന്ദര്യം വേണം ... മനസ്സില്‍ , കൂടി വരുന്ന സപ്ളികളും വീട്ടില്‍ വരുന്ന ബാങ്കിന്റെ പലിശ പേപ്പര്കളും എങ്ങനെ ആണ് ഒരു പ്രണയം ഉണ്ടാക്കുക ....
ഒടുവില്‍ ഞാന്‍ ഡിഗ്രി മുഴുവിച്ചു .. എല്ലാരേയും പോലല്ല ഒരു സെമസ്റ്റര്‍ നീണ്ടു ... പിന്നീട് ഞാനും ജോലി തെണ്ടാന്‍ ഇറങ്ങി ... സ്വന്തമായി ഒരു ഫീല്ഡ്നെ പറ്റിയും കൃത്യമായി അറിവില്ലാത്ത എനിക്ക് എന്ത് ജോലി കിട്ടാന്‍ ...? സുഹൃത്തുക്കള്‍ പലരും കോഴ്സുകള്‍ ചെയ്യാന്‍ പോയി . എനിക്ക് പോകണമെങ്കില്‍ ബാങ്ക് കനിയണം .ആ വാതില്ക്കല് എത്തിയാല്‍ എനിക്ക് ഭയമാണ് .എടുത്തപ്പോള്‍ കാണിച്ച സ്നേഹം ഒന്നും ഇപ്പോള്‍ ഇല്ല ...അവരെ കുറ്റം പറയാനും പറ്റില്ല. പാവങ്ങള്‍ അവരുടെ സ്ഥാനത്ത് ഞാന്‍ ആണെങ്ങിലും ഇങ്ങനെ ഒക്കേ ചെയ്യു....
ശമ്പളം ഇല്ലാതെ ഒരു കമ്പനിയില്‍ ജോലി കിട്ടി . ഒരു വര്‍ഷം വളരെ കഷ്ട്ടപ്പെട്ടു .. കഷ്ട്ടപ്പാട് ഞാന്‍
അനുഭവിച്ചത് ശാരീരികമായിട്ടായിരുന്നില്ല മാനസികമായിട്ടായിരുന്നു .. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍
സുഹൃത്തുക്കള്‍ ഒരു ചായ വാങ്ങി കൊടുക്കണമെങ്കില്‍ എനിക്ക് പണം വീട്ടില്‍ നിന്നും വാങ്ങണം . അത് ഒരു വലിയ സംഭവം ഒന്നും അല്ലെങ്കിലും എന്നെ അത് വളരെ വിഷമിപ്പിച്ചിരുന്നു .. സുഹൃത്തുക്കള്‍ നല്ല ശംബളം ഉള്ളവര്‍ കൂടി ആകുമ്പോള്‍ ഞാന്‍ പലപ്പോഴും ചിരിക്കാന്‍ വളരെ പ്രയാസപ്പെട്ടു ..
ട്രെയിനില്‍ കടല വിറ്റിരുന്ന പയ്യന് മുത്തു തമിഴന് ആയിരുന്നു .. അവനോടു സംസാരിച്ചപ്പോള്‍ ഞാന്‍ എന്നെ
ക്കുറിച്ച് ഓര്‍ത്തു പുച്ഛിച്ചു ... ഒരു കവര്‍ കടല അവന് വില്‍ക്കുന്നത് രണ്ടു രൂപക്ക് ... ഒരു നാള് അഞ്ഞൂറ്
കവര്‍ അവനും അവന്റെ അച്ഛനും വില്‍ക്കും മാസം മുപ്പതിനായിരം രുപ വെറും മൂന്നു മനിക്ക്ൂര്‍
ജോലി കൊണ്ടു നേടും ... ഒരു അവസരത്തില്‍ അങ്ങനെ ചെയ്താലോ എന്നുപോലും ആലോചിച്ച്ചടാണ് ... അഭിമാനം സമ്മതിച്ചില്ല ....
ഒരു വര്‍ഷം കൊണ്ടു ഞാന്‍ സോഫ്റ്റ്വയറില് ഒരു പണി പഠിച്ചെടുത്തു .... അവിടത്തെ മഹാനായ മനുഷ്യന് തന്ന ശമ്പളമില്ലാത്ത ജോലി ഞാന്‍ ഉള്‍പ്പടെ മൂന്നുപേര്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു ... പണത്തിനെക്കാള്‍ വലുത് മനസമാധാനം ആണല്ലോ .. ഇറങ്ങുമ്പോള്‍ കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്ന എസ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് അയാളുടെ നല്ല സ്വഭാവം കൊണ്ട് തടഞ്ഞു വച്ചു ....
ഒരു വാശിയുടെ പുറത്തു ഇറങ്ങിത്തിരിച്ചത്താണ് ഞാന്‍ ... അല്ലെങ്കിലും എനിക്ക് ശകുനപ്പിറപ്പായി കൂടെ ഉള്ളതാണ് ഈ എടുത്തുചാട്ടം ... ശമ്പളം ഇല്ലയിരുന്നെകിലും നാട്ടില്‍ ആള്‍ക്കാരുടെ മുന്നില്‍ ഒരു ജോലിക്കാരനായിരുന്നു ഞാന്‍ ..നാട്ടുകാരുടെ കണ്ണില്‍ പെടാതിരിക്കാന്‍ വീണ്ടും ദിവസവും രാവിലെ വീട്ടില്‍ നിന്നും ഇറങ്ങും .. രാവിലെ മുതല്‍ വൈകുന്നേരം വരെ ഗാന്ധി പാര്‍ക്കിലും റൈല്വെസ്റ്റേഷനിലും ആയി കറങ്ങി നടന്നു ..
നേരം ഇരുട്ടി തുടങ്ങുംമ്ബോള് വീട്ടില്‍ എത്തിയിരുന്ന എനിക്ക് ജോലി പോയ കാര്യം പറയാന്‍ മടി ആയിരുന്നു ...ഒടുവില്‍ ഞാന്‍ അമ്മയോട് പറഞ്ഞു ....
വീണ്ടും പഠിത്തം ....ഒരു കമ്പ്യൂട്ടര്‍ സെന്റെര് കിട്ടി .. എഡിറ്റിംഗ് പഠിച്ചു തുടങ്ങി ഫീ അടയ്ക്കാന്‍ പണം വീട്ടില്‍ ചോദിക്കണം. ഒടുവില്‍ ഫീ അടയ്ക്കാന്‍ മാനേജ്മെന്റിന്റെ കയ്യില്‍ നിന്നും നീട്ടി ഒരു ഡേറ്റ് ഞാന്‍ വാങ്ങി.അവിടുത്തെ ഒരു സര് എന്റെ അവസ്ഥ കണ്ട് ടെക്നോപാര്‍ക്കില്‍ ഒരു കമ്പനി യിലേക്ക് റെഫര്‍ ചെയ്തു.
അവിടെ ഓണ്‍ലൈന്‍ ടെസ്റ്റ് ഉണ്ടായിരുന്നു.. ആദ്യമായി ഒരു ടെസ്റ്റ്.. ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചായിരുന്നു പരീക്ഷണം ....ഒരു കുടുംബം മുഴുവന്‍ ആ ടെസ്റ്റില്‍ പങ്കുചേര്‍ന്നു. നാല്‍പ്പത്തി അഞ്ചു നിമിഷങ്ങള്‍ എന്റെ ജീവിതം മാറ്റി എഴുതി..
രണ്ടു ആഴ്ച കഴിഞ്ഞു ഇന്റര്‍വ്യൂ നടന്നപ്പോള്‍ ഞാന്‍ സംസാരിച്ചത് മനസ്സില്‍ തട്ടിയിട്ടയിരുന്നു . അത് കൊണ്ടാകണം എനിക്ക് ആ ജോലി കിട്ടിയത്. ശത്രുക്കള്‍ പോലും എനിക്ക് വേണ്ടി ഒരു നിമിഷമെന്കിലും പ്രാര്‍ത്ഥിച്ചു കാണും ..അതല്ലാതെ വരാന്‍ ഒരു വഴിയും ഞാന്‍ കാണുന്നില്ല ...ടെസ്റ്റ്നു ചെയ്യാന്‍ തന്ന ടൂള്‍ ഞാന്‍ കാണുന്നത് തന്നെ ആദ്യമായിട്ടാണ് .... ശരിക്കും ഞെട്ടിപ്പോയി ഒരു മള്‍ട്ടി നാഷണല്‍ കമ്പനി കണ്ടപ്പോള്‍.ഒടുവില്‍ അബദ്ധം പറ്റിയതോ പേരു മാറി പ്പോയതോ ജോലി എനിക്ക് തന്നെ കിട്ടി...
ജീവിതം മാറിത്തുടങ്ങുകയാണ്...
ടെക്നോപാര്‍ക്കിലെ ജീവിതം അല്‍പ്പം ചിലവേറിയതാണ്... നന്നായി ഒന്നു കഴിക്കണമെങ്കില്‍ മിനിമം ഒരു എഴുപതു രൂപ കൈയില്‍ വേണം.. എന്നെ സംബന്ധിച്ചടത്തോളം "പട പേടിച്ചു പണ്ടളത്തു പോയ" അവസ്ഥ ആയി.
വീട്ടിലെ യാത്രച്ചിലവും ബാങ്ക് ലോണ്‍ ഉം പോരാത്തതിനു ജോലി കിട്ടിയ പേരില്‍ ഒരു ബൈക്ക് കൂടെ എടുത്തു(കാര്‍ഷിക ലോണ്‍).അതിന്റെ ചിലവ് വേറെ. ഒടുവില്‍ ഞാന്‍ യാത്ര ട്രെയ്നില്‍ ആക്കി...
ഒരു വിധത്തില്‍ തള്ളി ഉന്തി പോകുമ്പോഴാണ് വീണ്ടും പ്രണയം ഒരു ഓട്ടോയില്‍ വന്നിറങ്ങിയത് .... അത് ഒരു വില്ലനെ പ്പോലെ എന്ന് പറഞ്ഞാല്‍ ഞാന്‍ ഒരു പ്രണയ വിരോധി എന്ന് കരുതും... ആ ഓട്ടോയില്‍ വന്നിറങ്ങിയ പെണ്‍കുട്ടിയെ സത്യത്തില്‍ ഞാന്‍ പ്രണയിച്ചു തുടങ്ങി.ഒരു വണ്‍വേ ട്രാഫിക്ക് ആണ് കേട്ടോ...
പ്രണയം പ്രകടിപ്പിക്കാന്‍ അറിയാതെ ഒരുപാടു നാള് ഞാന്‍ കറങ്ങി.. ഒടുവില്‍ ഞാന്‍ അവള്‍ക്ക് മുന്നില്‍ ഒരു വില ഉണ്ടടാക്കാന് ഓരോ വഴിയും ആലോചിച്ചു തുടങ്ങി..അതിന്റെ ആദ്യഭാഗം എന്നത് അവള് ദിവസേന വരുന്ന സ്ഥലങ്ങള്‍ കണ്ടുപിടിക്കുക എന്നതായിരുന്നു.. ജോലി ത്തിരക്കിനു ഇടയിലും ഞാന്‍ സമയം ഉണ്ടാക്കി അത് കണ്ടുപിടിച്ചു.പിന്നെ ആ സ്ഥലങ്ങളില്‍ പോയി അവള് കാണ്‍കെ നില്ക്കുക ഒരു പതിവാക്കി... അവളുടെ ഇടക്കുള്ള നോട്ടം എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു... എന്നാലും സാരമില്ല എന്ന് കരുതി ഞാന്‍ മുന്നോട്ടു പോയി ... കമ്പനി ഒന്നയിരുന്നെന്കില് എന്ന് ഞാന്‍ പലവട്ടം ആലോചിച്ചതാണ് .. അതിന് ഞാന്‍ മാത്രം വിചാരിച്ചാല്‍ പോരല്ലോ ... എന്റെ ടീം ലീഡര്‍ ഒരു സംശയാലു ആയതിനാല്‍ അയാള്‍ക്ക് മുന്നില്‍ നല്ല പിള്ള ചമയാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരുന്നു.അതിന്റെ ഭാഗങ്ങള്‍ പറയണമല്ലോ .."പ്രധാനമായും ആ മനുഷ്യനെ കാണുമ്പോള്‍ ബഹുമാനത്തോടെ ചിരിക്കുക, അയാള്‍ വരുമ്പോള്‍ ഭയങ്കരമായി വര്‍ക്ക് ചെയ്യുക..,അയല്ക്കുമുന്നില് ജിമെയില്‍ ,ഓര്‍ക്കുട്ട് ,ചാറ്റ് ,ഇവയെ വെറുക്കുന്നതായി പ്രഖ്യാപിക്കുക തുടങ്ങി കുറെ ഉണ്ട്".. ഇങ്ങനെ ചെയ്തതിനാല്‍ എനിക്ക് വലിയ പ്രശ്നങ്ങള്‍ ഓഫീസില്‍ ഇല്ലായിരുന്നു..
നമുക്ക് വിഷയത്തിലേക്ക് വരാം ...
അവളെ നോക്കി നടന്ന ഞാന്‍ ഒരു ക്യൂവിലെ അവസാന വ്യക്തി ആണെന്ന് വളരെ വൈകി ആണ് മനസ്സിലാക്കിയത്.. അതറിഞ്ഞതു മുതല്‍ ഞാന്‍ കുറെക്കൂടെ ശ്രദ്ധിക്കാന്‍ തുടങ്ങി..എവിടെ അവിടെ നിന്നും ഒരു പ്രതികരണവും ഇല്ല.. ഞാന്‍ ആണേല്‍ എല്ലാരോടും എന്റെ പ്രണയത്തെപ്പറ്റി പറഞ്ഞു നടക്കുകയും ചെയ്തു..ദിവസം കുറെ ആയപ്പോള്‍ കുട്ടുകാര്‍ കേട്ടു തുടങ്ങി "എന്തായി വല്ലതും നടക്ക്വോ ?" ഞാന്‍ ആകെ വിയര്‍ത്തുപോയി .. പിന്നെ ആ പ്രണയം എനിക്ക് ഒരു അഭിമാന പ്രശ്നം ആയിത്തുടങ്ങി.. എങ്ങനെയെങ്കിലും അവളോട് വിവരം പറയണം.അതിന് ഞാന്‍ എന്റെ ഒരു സുഹൃത്തിന്റെ സഹായം തേടി..ആ മഹാന് പല വഴികളും പറഞ്ഞു തന്നു..അതും പയറ്റി. പരാജയം എന്റെ കൂടെ നിഴലു പോലെ ഉണ്ടായിരുന്നു..
ഒടുവില്‍ മഹാന് എന്നോട് സത്യം പറഞ്ഞു ... എനിക്ക് സൌന്ദര്യം പോര. ഞാന്‍ തളര്‍ന്നില്ല .. ശമ്പളത്തിന്റെ നാലില്‍ ഒരു ഭാഗം ഞാന്‍ മെന്‍സ് ബ്യൂട്ടിപാര്‍ലറില്‍ ചിലവഴിച്ചു.. അവര്‍ മുന്നോട്ടു വച്ചതു ഒരു കാര്യം മാത്രം ബൈക്ക് ഓടിക്കരുത് പൊടി അടിക്കരുത്.ഞാന്‍ യാത്ര ബസ്സില്‍ മാത്രമാക്കി . ഹോ പ്രണയിക്കും മുന്‍പ് ഇങ്ങനെ ഇനി പ്രണയിച്ചാലോ ..? ഞാന്‍ തളര്‍ന്നില്ല പൂര്‍വാധികം ശക്തിയോടെ അവളുടെ പിന്നാലെ ഒരു ഒഴിയാബാധ പോലെ കൂടി.ഒടുവില്‍ അവള് ഫ്രണ്ട് ആകാം എന്ന് സമ്മതിച്ചു . അതില്‍ പിടിച്ചു കയറാന്‍ മഹാന് എന്നോട് പറഞ്ഞു.
മഹാന് പറഞ്ഞതു പോലെ ഞാന്‍ ആ വള്ളിയില്‍ പിടിച്ചു കയറാന്‍ തീരുമാനിച്ചു.ഇതിനിടയില്‍ ഫോണ്‍ വിളിക്കായി കുറെ പണം എയര്‍ടെല്‍ കമ്പനി കൊണ്ടു പോയി ..ആയിടക്ക് നഗരത്തെ നടുക്കിക്കൊണ്ട് ഒരു സംഭവം ഉണ്ടായി. അമേരിക്കന്‍ ആഗോള വിപണി തകര്‍ന്നടിഞ്ഞു .. കമ്പനികളില്‍ നിന്നും പലരെയും പറഞ്ഞു വിട്ടുതുടങ്ങി. എന്റെ കമ്പനിയില്‍ വലിയ ചലനങ്ങള്‍ ഉണ്ടായില്ല.. ഞാന്‍ ആശ്വസിച്ചു.അവളോടുള്ള പ്രണയം എണനെ അവതരിപ്പിക്കും എന്ന് ഞാന്‍ ആലോചിചിരുന്നപ്പോഴാണ് ഒരു ട്രീറ്റ് ഉള്ള വിവരം അവള് പറഞ്ഞത്.
കാര്യം തിരക്കിയപ്പോള്‍ അവളുടെ കമ്പനിയില്‍ അവള് ടീം ലീഡര്‍ ആയി അവരോധിക്കപ്പെട്ടു.ഞാനും സന്തോഷിച്ചു.
ഒരു വെള്ളി ആഴ്ച ദിവസം ആയിരുന്നു ട്രീറ്റ്. രാവിലെ നേരത്തെ ഉണര്‍ന്ന ഞാന്‍ വ്യായാമം ചെയ്തു ശരീരം നന്നായിട്ടുണ്ട് എന്ന് ഉറപ്പു വരുത്തി . അമ്മയോടു യാത്ര പറയുമ്പോള്‍ "എന്താടാ ഇത്ര സന്തോഷം എന്ന് അമ്മ ചോദിച്ചു " ഇരിക്കട്ടെ ഒരു സസ്പെന്‍സ് എന്ന് ഞാനും കരുതി ഒരു ചിരി മറുപടിയായി കൊടുത്തു. ഓഫീസില്‍ ഇരിക്കാന്‍ എനിക്ക് ഒട്ടും ആഗ്രഹം ഇല്ലായിരുന്നു .. എന്നാലും ഇരുന്നു .. സമയം തള്ളി നീക്കാന്‍ ഒരുപാടു പാടുപെട്ടു ഞാന്‍ അവള് ഇന്നു നേരത്തെ ഇറങ്ങും . ഞാനും ഇന്നു നേരത്തെ ഇറങ്ങണം എന്തുകള്ളം പറയും..ഞാന്‍ ഓര്‍ത്തു...അപ്പോഴാണ് ഓഫീസില്‍ ആകെ ഒരു ബഹളം. ഞാന്‍ ആലോചിച്ചു എന്തായിരിക്കും പ്രശ്നം. നോട്ടീസ് ബോര്‍ഡിന് മുന്നില്‍ ആള്‍ക്കൂട്ടം . പലരുടെയും മുഖത്ത് ഭയം വിറങ്ങലിച്ചു നില്‍പ്പുണ്ട്. ഞാനും പോയി എല്ലാരും പരസ്പരം നോക്കുന്നുണ്ട്. എനെയും ആരൊക്കെയോ നോക്കി. ഞാന്‍ കാരണം തിരക്കി .പലരും തോളില്‍ തട്ടി ആശ്വസിപ്പിച്ചു.ഞാന്‍ വിവരം അറിയാതെ കുഴങ്ങി. എല്ലാരും മാറിത്തന്നു ഞാന്‍ നോട്ടീസ് ബോര്‍ഡിന്റെ അടുത്തെത്തി. "താഴെ പറയുന്നവര്‍ അടിയന്തിരമായി എച്ച് . ആര് നെ പോയി കാണണം."
അതില്‍ അവസാന പേരു എന്റേത് ആയിരുന്നു...ഒരു ഞെട്ടല്‍..!!
"ഒന്നുകില്‍ താങ്കള്‍ രാജിവച്ചു പോണം .അല്ലേല്‍ ഞങ്ങള്‍ക്ക് ടെര്‍മിനേറ്റ് ചെയ്യേണ്ടി വരും ...."
ശരീരം ആകെ തളര്‍ന്നു പോകുന്ന പോലെ തോന്നി എനിക്ക്. വയറ്റിനുള്ളില്‍ ആകെ ഒരു നീറ്റല്‍ അനുഭവപ്പെട്ടു. എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ പറഞ്ഞു " സര് ക്ലൈന്റ് ഓണ്‍ലൈനില്‍ ഉണ്ട് "
അത് നോക്കണ്ട ഇതായിരുന്നു മറുപടി ...
പേപ്പര്‍ ഒപ്പിടുമ്പോള്‍ എനിക്ക് ഫോണ്‍ വന്നു.അവള് ആയിരുന്നു . ഒപ്പിട്ടു കൊടുത്ത ശേഷം ഞാന്‍ ഫോണ്‍ എടുത്തു.
"ഞാന്‍ പുറത്തു നിക്കുവാ, വേഗം വാ ഒരു കള്ളം പറഞാ ഇറങ്ങിയെ നീഎന്തു പറഞ്ഞു ? "
ഞാന്‍ എന്ത് പറയാന്‍ ..."ദാ വരുന്നു " ഇതു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. ടോയ് ലെറ്റില്‍ നിന്നു ഞാന്‍ ഒന്നു വിതുമ്പിപ്പോയി..
ടെര്‍മിനേഷന്‍ പേപ്പര്‍ ഉം വാങ്ങി പോകുമ്പോള്‍ ഞാന്‍ തിരിഞ്ഞു നോക്കിയില്ല..
പാര്‍ട്ടി ക്കിടയില് അവള് എന്നോട് കുറെ സംസാരിച്ചു..എനിക്ക് ഒരു മൂളല്‍ മാത്രം കേള്‍ക്കാമായിരുന്നു ....
ഓട്ടോയില്‍ ഞാന്‍ അവളെ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടാക്കി.അവളുടെ യാത്ര നാട്ടിലേക്കാണ്. അവളുടെ മുഖത്ത് നോക്കി ഞാന്‍ ചിരിക്കാന്‍ ശ്രമിച്ചു..ഒടുവില്‍ ഞാന്‍ അവളെ സന്തോഷത്തോടെ യാത്രയാക്കി.. ആ ട്രെയിനും പോയി..ഞാന്‍ പഴയ പോലെ ആ പ്ലാറ്റ്ഫോമില്‍ ഇരുന്നു.
കൈയ്യിലെ ടെര്‍മിനേഷന്‍ എന്ന് എഴുതിയ വെള്ള പേപ്പര്‍ അപ്പോഴും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു..
ഞാന്‍ ആ തിരക്കിലേക്ക് നോക്കിയിരുന്നു .."ഇനിയെന്ത് ?" എന്ന ചോദ്യവുമായി....

അവളുടെ നീലക്കണ്ണുകള്...
"അവളുടെ കണ്ണുകള്‍ നീലിച്ചിരുന്നത് ഞാന്‍ കാണാത്തതോ അതോ കാണാന്‍ കഴിഞ്ഞിട്ടും നോക്കാതെ പോയതോ ?"
സ്ത്രീകളുടെ സാമീപ്യം അനുഭവിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്ന കാലത്തെങ്ങും അവളെന്നെ കണ്ടിരുന്നില്ല. ആ കണ്ണുകള്‍ നോക്കി ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടിയതല്ലാതെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല . അന്ന് അവളുടെ കണ്ണുകള്‍ നീലിച്ചിരുന്നില്ല ,ചുണ്ടുകള്‍ വരണ്ട്ഉണങ്ങിയിട്ടുണ്ടയിരുന്നില്ല.
തണുത്തു മരവിച്ച രാത്രികളില്‍ പലപ്പോഴും ഞാന്‍ അവളെ സ്വപ്നം കണ്ടിരുന്നു .നേരില്‍ കണ്ടപ്പോള്‍ ഒരു വാക്കുകൊണ്ടോ എന്തിന് ഒരു നോക്ക് കൊണ്ടു പോലും ഞാന്‍ അവളെ ശല്യം ചെയ്തിരുന്നില്ല .
എന്റെ ഉള്ളില്‍ ഞാന്‍ അറിയാതെ എന്തൊക്കെയോ ചലനങ്ങള്‍. ആ നിമിഷങ്ങളില്‍ എത്രമാത്രം സുഖം ഞാന്‍ അനുഭവിച്ചിരുന്നു ...! അതൊന്നും ഞാന്‍ അവളെ അറിയിച്ചിരുന്നില്ല. അവളെ പിന്തുടര്‍ന്ന ഞാന്‍ കണ്ട പല കാഴ്ചകളും എന്നെ തളര്‍ത്തിയിരുന്നില്ല.
മാറി മാറി അടയുന്ന കതകുകളില്‍ എവിടെയോ ആ കണ്ണുകള്‍ ഞാന്‍ കണ്ടിരുന്നു . ശരീരത്തിന്റെ ക്ഷീണം ആ കണ്ണുകളെ തളര്‍ത്തിയിരുന്നില്ല . എന്നിട്ടും ഞാന്‍ അവളെ സ്വപ്നത്തില്‍ കണ്ടു .. വിലകൂടിയ മദ്യക്കുപ്പികള്‍ക്ക് മുന്പില് അവളെ വില പേശുന്നവരെ ഞാന്‍ ശ്രദ്ധിച്ചിരുന്നു. തെരുവ് നായ്ക്കള്‍ക്ക് കിട്ടിയ ഒരു എല്ലിന് കഷ്ണം .
മദ്യം ചുണ്ടോടു അടുപ്പിക്കുംബോള് ആദ്യം അവള് നിരസിച്ചിരുന്നു ... "പാവം അവള്‍ക്കുള്ളിലെ പവിത്രത ഒരു നിമിഷം തലച്ചോറ് പിടിച്ചടക്കിയതാവാം ..! " ഞാന്‍ സന്തോഷിച്ചു ..
തിരിച്ചറിയാനാവാതെ മദ്യപിച്ചു ലഹരിയിലായിരുന്ന അവളെ പലവട്ടം വീട്ടില്‍ എത്തിച്ചിട്ടുണ്ട് ഞാന്‍ .എന്റെ മാറില്‍ ചായുമ്പോള്‍ അബോധ അവസ്ഥയില്‍ അവളുടെ ചുണ്ടില്‍ നിന്നു വീണ വാക്കുകള്‍ എനിക്ക് ഇപ്പോഴും ഓര്‍ക്കാന്‍ കഴിയുന്നു ..
അവള് പറഞ്ഞതു ശെരി ആണോ എന്ന് പലവട്ടം ഞാന്‍ ചിന്തിച്ചിട്ടുണ്ട്. അബോധാവസ്ഥയില്‍ അവള് ശരിക്കും ഒരു സ്ത്രീ ആവുകയായിരുന്നു . "ആ മനസ് മദ്യപിച്ചിരുന്നുവോ? അതോ മനസ്സിന്നുള്ളില്‍ കെട്ടിയിട്ടിരുന്ന മനസ്സിന്റെ പവിത്രത കെട്ടുകള്‍ പൊട്ടിച്ചു വെളിയില്‍ വരാന്‍ വെമ്പുന്നതോ ?" ആ കണ്ണുകള്‍ നിറഞ്ഞ ഒഴുകുന്നുണ്ടായിരുന്നു ...അവള്‍ക്കുള്ളില്‍ ഞാന്‍ ഇഷ്ട്ടപ്പെട്ടിരുന്ന ഒരു ഹൃദയം ഉള്ളത് ഞാന്‍ അറിഞ്ഞു .
പിറ്റേന്ന് അവള് ഉണരുമ്പോള്‍ മുന്നില്‍ നിന്ന എന്നെ കണ്ടിരുന്നില്ല .
കുളിച്ചു വേഷം മാറി ആ സുന്ദരി വീണ്ടും ആവശ്യക്കാരെത്തേടിപ്പോയി. എന്റെ ഉള്ളില്‍ ഒരു നീറ്റല്‍ അനുഭവപ്പെടുന്നത് ഞാന്‍ അറിഞ്ഞു .
" ഒരു അധികാര സ്വരത്തോടെ അവളെ തടഞ്ഞാലോ ?"ഞാന്‍ ഓര്‍ത്തു .
"അതിന് ഞാനാര് ?" വീണ്ടും ഒന്നും മിണ്ടാതെ ഞാന്‍ അവളെ പിന്തുടര്ന്നു .
ആ രാത്രിയിലും തുടര്‍ന്ന് പല രാത്രികളിലും ഇതു തന്നെ സംഭവിച്ചു .
എന്റെ ഉള്ളില്‍ നീറ്റല്‍ കുറയുന്നോ എന്ന് എനിക്ക് തോന്നിത്തുടങ്ങി .പലപ്പോഴും ആ നീറ്റല്‍ ഒന്നു ഊതി നീറ്റിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു .
വിഫലം ...!
എങ്കിലും ഞാന്‍ അറിയാതെ എന്റെ മനസ് അവളെ പ്രണയിച്ചു തുടങ്ങി..വീണ്ടും പലദിവസങ്ങളിലും ഞാന്‍ മദ്യപിച്ച അവളെ വീട്ടിലാക്കി .. എന്നാല്‍ അന്ന് അവള് ഒന്നും പറഞ്ഞിരുന്നില്ല.ഞാന്‍ ഒന്നു ഭയന്നു."അവള് ഇന്നു മദ്യപിച്ചിട്ടില്ലെ?"
പിറ്റേന്ന് ഞാന്‍ അവളെത്തേടി പലയിടത്തും അലഞ്ഞു . നഗരത്തില്‍ പോകാന്‍ ഇടയുള്ള പല സ്ഥലങ്ങളിലും ഞാന്‍ അരിച്ചു പെറുക്കി .അവളില്ല.
നീറുന്ന മനസ്സോടെ ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി.
ഒടുവില്‍ ഒരു നാള് എന്റെ മുറിക്കുമുന്നില്‍ അവള് വന്നു .ഒരു മെറൂണ്‍ നിറത്തിലുള്ള സാരിയും ഉടുത്ത് .ഞാന്‍ സന്തോഷിച്ചു "ഒരു പക്ഷെ എന്നെത്തേടി വന്നതെങ്കിലോ ?" എനിക്ക് സംശയം . അവള് ഒന്നും മിണ്ടാതെ എന്റെ കയ്യില്‍ ഒരു പൂച്ചെണ്ടും ഒരു കത്തും തന്ന ശേഷം പുറത്തേക്കിറങ്ങിപ്പോയി . ഞാന്‍ അത് തുറന്നു വായിച്ചു .
" മദ്യപിച്ചു രാത്രികളില്‍ തന്റെ തോളില്ക്കിടന്നു പറഞ്ഞ അതേ വാക്കുകള്‍ ...".
ഒരു ശബ്ദം കേട്ടു ഞാന്‍ താഴേക്ക് നോക്കി ...ഒരു അപകടം . അതും അവള്‍ക്ക്. ഞാന്‍ ഓടി അടുത്ത് എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു . നിറകണ്ണുകളോടെ ഞാന്‍ സ്വയം ചോദിച്ചു ...

Subscribe to:
Posts (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...