പ്രിയ മിത്രമേ ,
ഇതു എഴുതാതെ വയ്യ ...!!
"ന സ്ത്രീ സ്വാതന്ത്ര്യ മര്ഹതേ .." എന്നു മനു മനുസ്മൃതിയില്‍ പറഞ്ഞത് എത്ര ശരി..!
അളിയാ നീയിതു കേള്‍ക്കണം..!!
ഇന്ന് എന്റെ ചെവികള്‍ രണ്ടും അവള് കൊണ്ടു വന്ന ജിലേബി പോലെ ചുവന്നു തുടുത്തു..!!
കനവില്‍ തീര്‍ത്ത മധുര സ്വപ്നങ്ങള്‍ക്ക് ഇന്ന് നന്നേ കയ്പ്പ് അനുഭവപ്പെടുന്നുണ്ട്..
ഒന്നും കാണാന്‍ വയ്യ ,വല്ലാത്ത മങ്ങല്‍, ഉള്ളിലെ പുകച്ചിലിനു ആക്കം കൂട്ടിയിട്ടെന്ന വണ്ണം എതിരേയിരുന്ന
മറ്റൊരുവള്‍ ഒന്നുമറിയാത്ത മട്ടില്‍ രണ്ടു ജിലേബി കഴിക്കാന്‍ പറ്റുമോ
എന്ന് ശ്രമിക്കുകയാണ്.
അവളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട് , തൊട്ടടുത്ത്
ജിലേബിയും കൊണ്ട് വച്ച് നിറമാല പുഞ്ചിരിയോടെ ഇരിക്കുന്ന മറ്റൊരുവളും
ഉണ്ട്.
ലവലാണ് ഒരു മാസം എന്നെ കൊതിപ്പിച്ച ലലനാമണി.
ഇന്നിപ്പോ ഒരു പായ്ക്കറ്റു ജിലെബിയുമായി വന്നിരിക്കുന്നു...
കഴിഞ്ഞ
ഒരു മാസം ഞാന്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കു വല്ല കയ്യും കണക്കും
ഉണ്ടോ..? വരല്ലേ വരല്ലേ എന്ന് ഫിസിഷ്യന്‍ പറഞ്ഞിട്ടും നൂലനായ ഈ
ലോലന്(ഞാന്‍) ജിം ല്‍ പോയി .
എടുക്കരുതേ ... എടുക്കരുതേ എന്ന് ഫിസിഷ്യന്‍ പറഞ്ഞിട്ടും പറ്റാത്ത ഭാരം(5കിലോ ) ഞാന്‍ എടുത്തുപൊക്കി.
എന്നും
അവള്‍ക്കു വേണ്ടി ഞാന്‍ സൂര്യ നമസ്ക്കാരം ആരംഭിച്ചു, അതിനുവേണ്ടി
പുലര്‍ച്ചെ എണീക്കാന്‍ അലാറം വച്ചതിനു റൂമിലെ മറ്റുള്ള അപരാധികളുടെ വക
പല്ലുപോലും തേക്കാത്ത പ്രഭാതത്തെറി കേട്ടു.
രാവിലെ ഓടാന്‍ തുടങ്ങി, നീ
ചിന്തിക്കുന്നുണ്ടാവും വെടി വച്ചാല്‍ പോലും രാവിലെ എണീക്കാത്ത ഞാന്‍
എങ്ങനെ ഇതൊക്കെ സാധിച്ചു എന്ന്... ഈ അപരാധിച്ച പ്രണയം വന്നു മുന്നില്‍
പെട്ടാല്‍ പിന്നൊന്നും കാണാന്‍ പറ്റൂല ...ഓരോ നിമിഷവും അവള് പിന്നില്‍ നിന്നും ഇതെല്ലം നോക്കുന്നുണ്ട് എന്ന ചിന്ത എന്നെ കൊണ്ട് ചെയ്യിച്ചതല്ലേ..?
കസര്‍ത്ത് എല്ലാം കഴിഞ്ഞ് രണ്ടു നേന്ത്രപ്പഴം , ഒരു വാട്ടിയ മുട്ട , ഒരു ഗ്ലാസ് പാല്.
ഇതെല്ലം "പടുപാപീ" നിനക്ക് വേണ്ടി ആയിരുന്നില്ലെടീ ....??(സോറി അളിയാ ഫീലിങ്ങ്സ് ...!!)
ഉച്ചക്കും വൈകീട്ടും നിലയിലെ റെസ്റ്റോറന്റില്‍ കാണാന്‍ വന്നതോടെ അവള് മനസ്സുകൊണ്ട് കുറെ ലഡ്ഡു വാരി വിതറി...
പൂപോലുള്ള അവളുടെ ചിരി കണ്ട നാളില്‍ ഞാന്‍ ഉറപ്പിച്ചു "നീയാണ് എന്നെ തെക്കൊട്ടെടുക്കുന്ന നാളില്‍,എനിക്കായി നെഞ്ചു പൊട്ടി ക്കരയുന്നവള്" എന്ന്..
എന്റെ ഖല്ബില് ആദ്യ സുലൈമാനി അവള് തന്നത് ഏകദേശം അഞ്ചു നാളുകള്‍ക്കു മുന്‍പാണ്.
അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ അവള് അതേ ഖല്ബില് കതിന വച്ചു പൊട്ടിച്ചു.
എടീ
ഘ്രാതകീ...!!! നിനക്കൊക്കെ തലയിലെ റെഡ് അലര്‍ട്ട് (സീമന്തം ) ഒന്ന്
വലിപ്പത്തില്‍ ഇട്ടിരുന്നേല്‍ ഞാന്‍ ഈ പെടാ പാടൊക്കെ പെടേണ്ട വല്ല
കാര്യവും ഉണ്ടാകുമായിരുന്നോ..?
മര്യാദിക്കു ഫ്രീക്ക് ആയി നടന്നിരുന്ന ഞാന്‍ ഇന്ന് ക്രാക്ക് ആയീന്നു പറഞ്ഞാ മതി അളിയാ ..
എല്ലാം പോട്ടെ..!! നടന്നത് നടന്നു കല്യാണം കഴിഞ്ഞതായിക്കോട്ടേ,
നോക്കി.. കണ്ടു ... ചിരിച്ചു...!!!!!!!!!
എന്നിട്ടും ഒന്ന് നടന്നില്ലെടാ.......... എന്ന് എത്ര പേരാണ് എന്നോട് ചോദിച്ചേന്നറിയോ..?
അതും പ്രതീക്ഷിച്ചു നിന്ന എനിക്കു അവള് തന്നത് എന്താന്നറിയോ ..?
കഴക്കൂട്ടം ആര്യ ബേക്കറിയിലെ പൂത്ത ജിലേബി.
പോരാത്തതിന് ഒരു ഗംഭീര ഡയലോഗും...
"ഞാന്‍ നാളെ ദുബായിലേക്ക് പോകുവാ ...!!"
ഇനി എന്ത് പറയാന്‍...
ഇതി സമര്ത്ഥിതോ എന്റെ കഥാകാണ്ഡം സമാപ്തം ...!!!
അളിയാ പിന്നൊരു കാര്യം..
ഇതും വായിച്ചിട്ട് സഹതാപിക്കനാണേല്, ഒരു നായിന്റെ മക്കളും വരണമെന്നില്ല.
മറിച്ച് വല്ല തന്തക്കോ , തള്ളക്കോ വിളിക്കനാണേല് വാ ... ഞാന്‍ റൂമിലുണ്ടാവും.
സസ്നേഹം
ലോലന്
ഇത് എന്റെ കാഴ്ചകള്‍ ആണ്. പലപ്പോഴും കരയിച്ചതും ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ കാഴ്ചകള്‍ ....!
Wednesday, February 27, 2013
Subscribe to:
Posts (Atom)
ദുബായ്...!!
അരവയറിനു വേണ്ടി വളഞ്ഞാടുന്ന സുന്ദരിമാരുടെ നഗരം കൂടിയാണ് ദുബായ്...!! വികാരങ്ങളും വിചാരങ്ങളും അവർക്കിന്നും സമ്മാനിക്കുന്നത് ഒരു തരം മരവിപ്പ...
-
ഈ അടി നേരത്തെ കിട്ടിയിരുന്നേല്‍ ഞാന്‍ ഒരുപക്ഷെ കുറെക്കൂടെ നേരത്തെ കാര്യങ്ങള്‍ തിരിച്ചറിയുമായിരുന്നു .. ഇരുപത്തിനാല് വയസ്സ...
-
"മരണം എന്ന നന്മയുടെ വരവ്. ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ .... എന്നും ഉറങ്ങുമ്പോള്‍ ബോധ മനസിനെ ഉറക്കി ,ഉപബോധ മനസ്സ് ഉണരാരുണ്ട്. ഇന്ന്...
-
ഒട്ടും പ്രതീക്ഷിച്ചതല്ല എനിക്ക് ഒരു ജോലി കിട്ടുമെന്ന് ... ഒരിക്കല്‍ പോലും വീട്ടുകാരെ വിഷമിപ്പിക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നില്...